ഫെഫോണ്‍ പുതിയ മോഡലുകളുടെ അസബ്ലിങ് ഇന്ത്യയില്‍ തുടങ്ങുമെന്ന് ആപ്പിള്‍. പ്രീമിയം ഐഫോണ്‍ മോഡലുകളുടെ അസബ്ലിങാണ് ആരംഭിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ഐഫോണിന് വിലകുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഫോക്സോണ്‍ ആണ് ആപ്പിളിന് വേണ്ടി ഐഫോണിന്റെ പ്രീമിയം മോഡലുകള്‍ അസംബ്ലി ചെയ്യുന്നത്.
നിലവില്‍, ചൈനയിലാണ് ഐഫോണുകള്‍ പ്രധാനമായും നിര്‍മ്മിക്കപ്പെടുന്നത്. ചൈനയ്ക്ക് പുറമെ സുരക്ഷിതമായ നിര്‍മ്മാണ കേന്ദ്രം വേണമെന്ന ചിന്തയുമാണ് ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിക്കുന്നത്. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരാണ് നിര്‍മാണം നടത്തുന്നത്. ഷവോമിക്ക് വേണ്ടി ഫോക്സോണ്‍ നിലവില്‍ ഫോണ്‍ നിര്‍മാണം നടത്തുന്നുണ്ട്.
ഐഫോണ്‍ നിര്‍മാണം കൂടി ആരംഭിച്ചാല്‍ 25,000 പേര്‍ക്ക് കൂടി തൊഴിലവസരം ലഭിക്കും.ഐഫോണ്‍ ഃ പോലുള്ള മോഡലുകളാണ് തുടക്കത്തില്‍ നിര്‍മിക്കുന്നത്. വിസ്ട്രണ്‍ ആപ്പിളിനായി നിലവില്‍ ഐഫോണ്‍ എസ് ഇ, 6 എസ് എന്നീ മോഡലുകളുടെ അസംബ്ലിങ് ഇന്ത്യയില്‍ നടത്തുന്നുണ്ട്.