മറ്റൊരു പ്രദേശത്തേക്കോ രാജ്യത്തേക്കോ യാത്ര ചെയ്യാന്‍ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അപ്ലിക്കേഷനുകളിലൊന്നാണ് ഗൂഗിള്‍ മാപ്‌സ്. യാത്രക്കാര്‍ക്ക് വലിയൊരു സഹായം തന്നെയാണ് ഇതിലൂടെ ലഭിക്കുന്നത് .നിങ്ങള്‍ മുമ്പ് പോയിട്ടില്ലാത്ത ഒരിടത്ത് വഴിയറിയാതെ പാടുപെടുന്ന അവസ്ഥ ഗൂഗിള്‍ മാപ്പ് കയ്യിലുണ്ടെങ്കില്‍ ഒരിക്കലും അനുഭവിക്കേണ്ടി വരില്ല. വഴികാട്ടിയായി ഗൂഗിള്‍ മാപ്പ് ഉണ്ടെങ്കിലും ചില സമയങ്ങളില്‍ പ്രദേശവാസിയായ ആരോടെങ്കിലും വഴി അന്വേഷിക്കേണ്ടതായി വന്നേക്കാം.
50 ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍ ഉപയോഗിച്ച് ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷന്‍ ഇപ്പോള്‍ കൂടുതല്‍ മികച്ചതാക്കാന്‍ സജ്ജമാക്കിയിരിക്കുന്നു. പുതിയ സവിശേഷത വിനോദസഞ്ചാരികള്‍ക്ക് ഒരു സ്ഥലത്തിന്റെ പേര് കേള്‍ക്കാനോ അല്ലെങ്കില്‍ ആവശ്യമുള്ള ഭാഷയില്‍ ലാന്‍ഡ്മാര്‍ക്ക് ഉച്ചത്തില്‍ കേള്‍ക്കാനോ അനുവദിക്കും.
സ്പീക്കര്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റ് ആപ്പിലേക്കുള്ള ഒരു ലിങ്ക് ഉണ്ടാവും. അത് ക്ലിക്ക് ചെയ്താല്‍ ആ ഭാഷയിലേക്കുള്ള ട്രാന്‍സിലേറ്റ് വിന്‍ഡോ തുറന്നുവരും. ഇതുവഴി കൂടുതല്‍ കാര്യങ്ങള്‍ ആ ഭാഷയില്‍ ചോദിച്ചറിയാന്‍ നിങ്ങള്‍ക്ക് സാധിക്കും.
എങ്ങോട്ടാണോ പോകേണ്ടത് ആ സ്ഥലപ്പേരു ടൈപ് ചെയ്തു കൊടുത്ത് യാത്ര തുടങ്ങാം. 'തെക്കുകിഴക്ക് ദിശയില്‍ മുന്നോട്ടു പോകുക, തുടര്‍ന്നു 400 മീറ്റര്‍ കഴിഞ്ഞു വലത്തോട്ടു തിരിയുക', '200 മീറ്റര്‍ കഴിയുമ്പോള്‍ ഇടത്തോട്ടു തിരിയുക' തുടങ്ങിയ നിര്‍ദേശങ്ങള്‍ മലയാളത്തില്‍ വരും.