സീരിയല്‍ നടനും ബിഗ് ബോസ് മലയാളം സീസണ്‍ 7 വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥിയുമായിരുന്ന ജിഷിന്‍ മോഹന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് . റിയാലിറ്റി ഷോകളിലെ പി.ആര്‍ കളികളെക്കുറിച്ചുമാണ് അദ്ദേഹം നടത്തിയ തുറന്നുപറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിഷിന്‍ മോഹന്‍ നിര്‍ണായകമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത് .ഒരു പിആര്‍ ഏജന്‍സി തന്നെ സമീപിച്ചിരുന്നുവെന്നും, ഒരു മാസത്തേക്കായി തൊണ്ണൂറായിരം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും ജിഷിന്‍ വെളിപ്പെടുത്തി.
വെറും പിന്തുണ മാത്രമല്ല, ഇതിനപ്പുറമുള്ള കളികള്‍ പിആര്‍ വഴി നടക്കുന്നുണ്ട്. വോട്ട് മറിക്കുന്നുണ്ട് എന്ന ഗുരുതരമായ ആരോപണവും താരം ഉന്നയിച്ചു. ഭൂരിഭാഗം മത്സരാര്‍ത്ഥികളും പിആര്‍ കൊടുത്തിട്ടാണ് ഷോയില്‍ എത്തിയിട്ടുള്ളതെന്നും ജിഷിന്‍ അഭിപ്രായപ്പെട്ടു. സ്വന്തം പിആര്‍ തന്റെ ഏക പിആര്‍ തന്റെ ഭാര്യയായ അമേയ മാത്രമായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.വോട്ടിങ്ങിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതെന്നും, തന്റെ എവിക്ഷന്‍ അണ്‍ഫെയര്‍ ആയിരുന്നെന്ന് പറയാന്‍ കഴിയില്ലെന്നും ജിഷിന്‍ വ്യക്തമാക്കി
സീസണ്‍ ഏഴിലേക്ക് അവസരം കിട്ടിയപ്പോള്‍ കന്യാദാനം സീരിയല്‍ ചെയ്യുന്ന സമയമായിരുന്നുവെന്നും സീരിയല്‍ റൈറ്ററോട് പറഞ്ഞ് എന്റെ കഥാപാത്രം ദുബായിലേക്ക് പോകുന്നത് പോലെ മാറ്റിയിട്ടാണ് ബിഗ് ബോസിലേക്ക് പോയതെന്നും താരം വ്യക്തമാക്കി. 'അഞ്ചാം സീസണില്‍ ഇന്റര്‍വ്യൂവിന് പോയിരുന്നു, പക്ഷേ സെലക്ട് ചെയ്തില്ല. കിട്ടാത്തതുകൊണ്ട് ദേഷ്യം വന്ന് ആ സീസണ്‍ ഞാന്‍ കണ്ടില്ല. അന്ന് ഞാന്‍ അല്‍പം ബാഡ് സിറ്റുവേഷനിലും ആയിരുന്നു. ലഹരി ഉപയോഗിക്കുന്ന സമയമായിരുന്നു. പിന്നീട് അതില്‍ നിന്നെല്ലാം തിരിച്ച് വന്നപ്പോള്‍ ബിഗ് ബോസിലേക്ക് എന്‍ട്രി കിട്ടി.' എന്നും ജിഷിന് മോഹന്‍ കൂട്ടിച്ചേര്‍ത്തു.
ഷോയ്ക്ക് ശേഷം നല്‍കിയ അഭിമുഖത്തിലെ കാര്യങ്ങള്‍ വളച്ചൊടിച്ചതിനെക്കുറിച്ച് വിശദീകരിച്ചിരുന്നു യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
ബിബി വീട്ടിലേക്ക് പോയത് മുതല്‍, ഇറങ്ങുന്നത് വരെയും, അന്നും ഇന്നും എപ്പോഴും ഞാന്‍ ഇങ്ങനെയായിരിക്കും. ഷാനവാസും അനുവും എനിക്ക് നേരത്തെ അറിയാവുന്നവരാണ്. നമ്മുടെ ഫ്രണ്ട്സിന് ഒരു പ്രൈയോറിറ്റി കൊടുക്കില്ലേ, അത് ഞാന്‍ കൊടുത്തിട്ടുണ്ട്. ഫിനാലെയ്ക്ക് മുന്നേ പിആറിനെക്കുറിച്ച് എല്ലാവരും പറഞ്ഞപ്പോള്‍, എനിക്ക് വീട്ടിലെ നമ്പര്‍ മാത്രമേ അറിയൂ എന്ന് അവള്‍ പറഞ്ഞത് എന്നോടാണ്. പിആറിലൂടെയായി മാത്രം അവിടെ വിജയിക്കാനാവില്ല. കണ്ടന്റ് കൊടുക്കണം. സ്റ്റാര്‍ മാജിക്കില്‍ ആയാലും, ബിഗ് ബോസിലാണെങ്കിലും ഷോയ്ക്ക് അനുസരിച്ചുള്ള കണ്ടന്റ് കൊടുക്കണം. ആ കഴിവ് അവള്‍ക്കുണ്ട്.
എന്നെക്കുറിച്ച് മോശം പറയുകയും, ഞാന്‍ പറഞ്ഞത് വളച്ചൊടിക്കുകയുമൊക്കെ കണ്ടപ്പോള്‍ അമേയക്ക് വിഷമം. എന്റെ പാര്‍ട്നറല്ലേ, എനിക്ക് വേണ്ടിയല്ലാതെ വേറെ ആര്‍ക്ക് വേണ്ടി സംസാരിക്കാനാണ്. എന്റെ പാര്‍ട്നറല്ലേ, അതിനും നെഗറ്റീവ് കണ്ടു. അവള്‍ സംസാരിച്ചതിലെന്താണ് തെറ്റ്. ഇന്‍സ്റ്റഗ്രാമിലൂടെയായി അമേയയും ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. അനുവിനെ പിന്തുണച്ചും എത്തിയിരുന്നു. പറഞ്ഞത് മനസിലാക്കാതെ അവളെയും വിമര്‍ശിക്കുകയായിരുന്നു പലരും. ഇപ്പോഴത്തെ തിരക്കിലാണെങ്കില്‍ പറ്റുമോയെന്നറിയില്ല എന്തായാലും ഞാനും യൂട്യൂബര്‍ ആവാന്‍ പോവുകയാണ്. കണ്ടന്റിലൂടെ എനിക്കും വരുമാനം വരുമോയെന്ന് അറിയണമല്ലോ.
നേരത്തെ മുതല്‍ ഞാന്‍ വെജിറ്റേറിയനാണ്. നോണ്‍ വെജിനിടയില്‍ വെജ് കഴിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതൊക്കെ എന്തിനാണ് മാനിപ്പുലേറ്റ് ചെയ്യുന്നത്. ഇങ്ങനെയൊക്കെ പറയാന്‍ പറ്റുന്ന നിങ്ങളൊക്കെയാണ് ബിഗ് ബോസില്‍ പോവേണ്ടത്. പിആര്‍ കാരണം എനിക്കുണ്ടായ നെഗറ്റീവിനെക്കുറിച്ചാണ് പറഞ്ഞത്. അതിലെന്തിനാണ് അനുവിനെ പരാമര്‍ശിച്ചത്. എനിക്ക് മനസിലായ കാര്യമാണ് പറഞ്ഞത്. ആരും വോട്ട് ചെയ്തിട്ടില്ല എന്ന് ഞാന്‍ പറഞ്ഞതില്‍ മിസ്റ്റേക്കുണ്ട്. അത് ഞാന്‍ അംഗീകരിക്കുന്നു. അമ്മമാരുടെ കാര്യമായിരുന്നു ഉദ്ദേശിച്ചത്. അവര്‍ ലൈവ് കാണും എന്നല്ലാതെ ഹോട്ട് സ്റ്റാറില്‍ പോയി വോട്ടിംഗ് ചെയ്തോ എന്നതായിരുന്നു പറയാന്‍ വന്നതെന്നുമായിരുന്നു ജിഷിന്റെ വിശദീകരണം.