Latest News

സ്ട്രഗിള്‍ ചെയ്യാന്‍ തയ്യാറായിട്ട് വേണം ദുബൈയിലേക്ക് വരാന്‍; ഡിഗ്രി കൂടുന്നതിന് അനുസരിച്ച് ജോലി കിട്ടാന്‍ ബുദ്ധിമുട്ടാകും;മൂന്ന് വര്‍ഷം ബുദ്ധിമുട്ടിയാല്‍ ഫിനാന്‍ഷ്യലി സ്റ്റേബിളാകാം;നിങ്ങള്‍ കാണുന്നത് പോലെയല്ല ദുബായ്; തുറന്നുപറഞ്ഞ് ശ്രുതി രജനീകാന്ത്

Malayalilife
സ്ട്രഗിള്‍ ചെയ്യാന്‍ തയ്യാറായിട്ട് വേണം ദുബൈയിലേക്ക് വരാന്‍; ഡിഗ്രി കൂടുന്നതിന് അനുസരിച്ച് ജോലി കിട്ടാന്‍ ബുദ്ധിമുട്ടാകും;മൂന്ന് വര്‍ഷം ബുദ്ധിമുട്ടിയാല്‍ ഫിനാന്‍ഷ്യലി സ്റ്റേബിളാകാം;നിങ്ങള്‍ കാണുന്നത് പോലെയല്ല ദുബായ്; തുറന്നുപറഞ്ഞ് ശ്രുതി രജനീകാന്ത്

ചക്കപ്പഴം' എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടി ശ്രുതി രജനികാന്ത് തന്റെ ദുബായിലെ പ്രവാസ ജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. വളരെ ചെലവേറിയ നഗരമാണ് ദുബായ് എന്നും, അവിടെ വരാന്‍ ആഗ്രഹിക്കുന്നവര്‍ കഷ്ടപ്പെടാന്‍ തയ്യാറാകണം എന്നും ശ്രുതി യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞു.

ഒരു മാസം ദുബായില്‍ അതിജീവിക്കാന്‍ കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും അക്കൗണ്ടില്‍ വേണം. നാട്ടിലെ എഴുപതിനായിരം രൂപയോളം ഇവിടെ ഒരു വില്ലയിലെ താമസത്തിന് വാടകയായി വരും. ഡിഗ്രി കൂടിയവര്‍ക്ക് ജോലി ലഭിക്കാന്‍ പ്രയാസമുണ്ടാകും. 

ആദ്യ മാസങ്ങളില്‍ തനിക്കും കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടോ മൂന്നോ വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് സാമ്പത്തികമായി സ്ഥിരത നേടാന്‍ സാധിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.അടുത്തിടെ ദുബൈയില്‍ റേഡിയോ ജോക്കിയായി ജോലി ലഭിച്ച കാര്യവും ജോലിസ്ഥലത്തെ വിശേഷങ്ങളുമൊക്കെ ശ്രുതി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. 


''ദുബൈയിലേക്ക് ജോലിക്ക് വന്ന ആദ്യ മാസം ഹോട്ടലിലാണ് ഞാന്‍ നിന്നത്. നല്ല എക്‌സ്‌പെന്‍സീവാണെന്ന് ആദ്യം മനസിലായി. സ്ട്രഗിള്‍ ചെയ്യാന്‍ തയ്യാറായിട്ട് വേണം ദുബൈയിലേക്ക് വരാന്‍. ഡിഗ്രി കൂടുന്നതിന് അനുസരിച്ച് ജോലി കിട്ടാന്‍ ബുദ്ധിമുട്ടാകും. ദുബൈയിലേക്ക് വന്നിട്ട് ആദ്യം ജോലി കിട്ടാന്‍ ബുദ്ധിമുട്ടും. രണ്ട്, മൂന്ന് വര്‍ഷം ബുദ്ധിമുട്ടിയാല്‍ ഫിനാന്‍ഷ്യലി സ്റ്റേബിളാകാം. എനിക്ക് ആദ്യത്തെ മൂന്ന് മാസം സ്ട്രഗിള്‍ ആയിരുന്നു. എന്റെ ഭാഗ്യം കൊണ്ട് ജോലി കിട്ടിയ ശേഷമാണ് ഞാന്‍ ദുബൈയിലേക്ക് വന്നത്. ഇപ്പോള്‍ നില്‍ക്കുന്നത് വില്ലയിലാണ്. നാട്ടിലെ എഴുപതിനായിരം രൂപ ഇവിടെ വാടകയാകും.

ദുബൈയിലേക്ക് വരുന്നവരുടെ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപയുണ്ടെന്ന് കാണിക്കണമെന്ന് പറയും. അത് വെറുതെയല്ല. ഒരു ലക്ഷം രൂപ ഉണ്ടെങ്കിലെ ഒരു മാസം ഇവിടെ അതിജീവിക്കാന്‍ പറ്റു. ബെഡ് സ്‌പെയ്‌സിന് പോലും നല്ലൊരു തുക വരും. ഇപ്പോള്‍ ജീവിതം മെച്ചപ്പെട്ടു. എമിറേറ്റ്‌സ് ഐഡി കിട്ടിയതുകൊണ്ട് കയ്യില്‍ പൈസയുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കില്‍ വീട്ടില്‍ പോയി വരാം'', ശ്രുതി വീഡിയോയില്‍ പറഞ്ഞു.

shruthi rajanikanth about dubai life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES