അമിതമായി പഞ്ചസാരയടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നുണ്ടോ . നിങ്ങള്‍ കുട്ടിക്കായി വാങ്ങുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ ലേബല്‍ പരിശോധിക്കുകയാണെങ്കില്‍, നാം എത്രത്തോളം മധുരമാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് മനസ്സിലാവും.
പ്രോസസ്സുചെയ്ത ഭക്ഷണങ്ങളില്‍ 'ഗുപ്ത' രൂപത്തിലായിരിക്കും പഞ്ചസാര അടങ്ങിയിരിക്കുന്നത്. ഉദാഹരണത്തിന്, ഒരു ടേബിള്‍സ്പൂണ്‍ കെച്ചപ്പില്‍ ഏകദേശം 4 ഗ്രാം ഫ്രീ ഷുഗര്‍ അടങ്ങിയിരിക്കുന്നു. ഒരു ക്യാന്‍ കാര്‍ബണേറ്റഡ് ഡ്രിങ്കില്‍ ഇതിന്റെ അളവ് ഏകദേശം 40 ഗ്രാം ആയിരിക്കും.പല്ലുകള്‍ കേടാവുന്നതും വായയുടെ ആരോഗ്യം കുറയുന്നതും ഉത്കണ്ഠയുളവാക്കുന്ന കാര്യങ്ങളാണ്.പോഷകഗുളങ്ങളില്ലാത്ത കാലറികള്‍ അകത്താക്കുന്നതു മൂലം കുട്ടികള്‍ അമിതവണ്ണമുള്ളവരായി മാറുന്നു .അമിതമായി മധുരം കഴിക്കുന്നത്, തലച്ചോറില്‍ നിന്നുള്ള വയര്‍ നിറഞ്ഞതിനെ സൂചിപ്പിക്കുന്ന സന്ദേശത്തിനു വിഘാതമാകുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനു കാരണമാകുന്നു.നാം ഉപഭോഗം ചെയ്യുന്ന കാലറികളില്‍ ഏറ്റവും മോശമായത് പഞ്ചസാരയില്‍ നിന്നുള്ളതാണ്. കരളില്‍ കൊഴുപ്പ് അടിയുന്നതിനും ഇന്‍സുലിന്‍ പ്രതിരോധത്തിനും മറ്റു നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമായേക്കാം.