Latest News

ഗര്‍ഭിണികള്‍ ഈ വ്യായാമങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം; ഏതൊക്കെയെന്ന് അറിയാം

Malayalilife
 ഗര്‍ഭിണികള്‍ ഈ വ്യായാമങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം; ഏതൊക്കെയെന്ന് അറിയാം

ഗര്‍ഭകാലം വളരെ സങ്കീര്‍ണമായ കാലഘട്ടമാണ്. പലതരം പ്രശ്‌നങ്ങളിലൂടെ യായിരിയ്ക്കും ഈ ഘട്ടത്തില്‍ കടന്നു പോകുന്നത്. ഗര്‍ഭകാലത്തെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ പല രീതിയിലുള്ള വ്യായാമങ്ങളും ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്. എന്നാല്‍ കഠിനമായ വ്യായാമങ്ങള്‍ ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട വ്യായാമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയ്‌നിങ് - 15 സെക്കന്‍ഡ് മുതല്‍ നാല് മിനിട്ട് വരെ നീണ്ടു നില്‍ക്കുന്ന തീവ്രത കൂടിയ വ്യായാമങ്ങള്‍ സാധാരണ കാര്‍ഡിയോ വ്യായാമത്തിന് ഇടയില്‍ കയറ്റി ചെയ്യുന്ന തരം വര്‍ക്ക് ഔട്ടാണ് ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയ്‌നിങ്. കലോറി കത്തിക്കാനും കരുത്ത് വര്‍ധിപ്പിക്കാനുമൊക്കെ ഇത് വളരെ നല്ലതാണ്. പക്ഷേ, ഗര്‍ഭകാലത്ത് ഇവ കര്‍ശനമായും ഒഴിവാക്കേണ്ടതാണ്. നടത്തം, ലഘുവായ സ്‌ട്രെച്ചിങ് പോലുള്ള തീവ്രത കുറഞ്ഞ വ്യായാമങ്ങള്‍ മാത്രമേ ഇക്കാലയളവില്‍ പിന്തുടരാവൂ.

ഹെവി വെയ്റ്റ്‌ലിഫ്റ്റിങ് - ഭാരം കൂടിയ വസ്തുക്കള്‍ എടുത്തുയര്‍ത്തുന്ന ഹെവി വെയ്റ്റ്‌ലിഫ്റ്റിങ് വ്യായാമങ്ങള്‍ ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ടതാണ്. ഇത് വയറിലെ സമ്മര്‍ദ്ദം വര്‍ധിപ്പിച്ച് മറുപിള്ള പൊട്ടിപ്പോകാനും ഗര്‍ഭപാത്രത്തില്‍ നിന്ന് വിട്ടുപോകാനുമുള്ള സാധ്യതയുണ്ടാക്കും. 10 കിലോയില്‍ അധികം ഭാരമുള്ള ഒന്നും ഗര്‍ഭിണികള്‍ എടുത്ത് ഉയര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ചിലതരം കായിക ഇനങ്ങള്‍ - ബാസ്‌കറ്റ്‌ബോള്‍, ക്രിക്കറ്റ്, ബോക്‌സിങ് പോലുള്ള കായിക ഇനങ്ങള്‍ വയറിനും ഗര്‍ഭപാത്രത്തിനുള്ളില്‍ കിടക്കുന്ന കുഞ്ഞിനും നേരിട്ട് ക്ഷതമേല്‍പ്പിക്കാന്‍ സാധ്യതയുള്ള കായിക ഇനങ്ങളാണ്. ഇത്തരം കായിക ഇനങ്ങളും അടിക്കടി വീഴാന്‍ സാധ്യതയുള്ള കായിക ഇനങ്ങളും ഗര്‍ഭകാലത്ത് ഒഴിവാക്കണം.

ഹോട്ട് യോഗ - ഉയര്‍ന്ന ചൂടും ഈര്‍പ്പവുമുള്ള സാഹചര്യങ്ങളില്‍ ചെയ്യുന്ന ഹോട്ട് യോഗയും ഗര്‍ഭിണികള്‍ക്ക് നല്ലതല്ല. ഇത് ശരീരം അമിതമായി ചൂടാകാനും ഗര്‍ഭസ്ഥ ശിശുവിന് ക്ഷതമേല്‍പ്പിക്കാനും സാധ്യതയുണ്ട്. ഇതിന് പകരം വയറിന് അമിത സമ്മര്‍ദ്ദം നല്‍കാത്ത സാധാരണ യോഗ മുറകള്‍ ഗര്‍ഭിണികള്‍ക്ക് പിന്തുടരാം.

തീവ്രത കൂടിയ എയറോബിക് വ്യായാമം - ഓട്ടം, ചാട്ടം, തീവ്രമായ കാര്‍ഡിയോ തുടങ്ങിയ വ്യായാമ മുറകള്‍ ഗര്‍ഭപാത്രത്തിനും അവയെ താങ്ങി നിര്‍ത്തുന്ന പേശികള്‍ക്കും അസ്ഥിബന്ധങ്ങള്‍ക്കും മേല്‍ സമ്മര്‍ദ്ദമേറ്റുന്നു. തീവ്രത കൂടിയ വ്യായാമങ്ങള്‍ ആദ്യ മൂന്ന് മാസത്തില്‍ തന്നെ ഗര്‍ഭച്ഛിദ്രം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം.

Read more topics: # ഗര്‍ഭകാലം
pregnant women food

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES