Latest News

കുട്ടികളിലെ ഫോബിയ ശ്രദ്ധിക്കാം

Malayalilife
 കുട്ടികളിലെ ഫോബിയ ശ്രദ്ധിക്കാം

കുട്ടികളില്‍ കാണുന്ന മാനസിക വൈകല്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫോബിയ. അടിസ്ഥാനരഹിതവും അകാരണവുമായ അമിതഭയം ഏതെങ്കിലും വസ്തുവിനോടാവാം, ചില സാഹചര്യങ്ങളോടാവാം. പാറ്റ, എട്ടുകാലി, അട്ട, പുഴു എന്നിവയെക്കണ്ടാല്‍ പേടിച്ച് കരയുന്ന കുട്ടികളുണ്ട്. മഴ,കാറ്റ്,മിന്നല്‍, ഇടിമുഴക്കം എന്നിവയെ ഭയക്കും മറ്റുചിലര്‍. തുരങ്കം,പാലം, ഉയര്‍ന്ന സ്ഥലം, അടഞ്ഞുകിടക്കുന്ന മുറി എന്നിവയെ പേടിക്കുന്നവരുമുണ്ട്. ആള്‍ക്കൂട്ടത്തെ, ശബ്ദത്തെ, സ്‌കൂളിനെ...... അങ്ങനെ ഭയമുണ്ടാക്കുന്ന സാഹചര്യങ്ങളുടെ പട്ടിക നീണ്ടതാണ്.
ചിത്തഭ്രമം, വ്യക്തിത്വ വൈകല്യങ്ങള്‍ (പേഴ്‌സാണാലിറ്റി ഡിസോര്‍ഡര്‍) എന്നിവയുള്ള കുട്ടികള്‍ക്ക് ഫോബിയ ഉണ്ടാവാം. എന്നാല്‍ വീട്ടില്‍ ഒരപരിചിതന്‍ വന്നാല്‍ പേടിച്ച് അകത്തേക്കോടുന്ന കുട്ടികളുണ്ട്. അതെല്ലാം ഫോബിയ ആവണമെന്നില്ല. അമിതഭയം എന്ന അസുഖമാണെങ്കില്‍ വിറളിപിടിച്ച പോലെ കുഞ്ഞ് ഓടിയൊളിക്കും. അത്തരം കുട്ടികളുടെ കണ്ണുകള്‍ മിഴിഞ്ഞിരിക്കാറുണ്ട്. മൂന്നുവയസ്സുമുതല്‍ കുട്ടികളില്‍ ഫോബിയ കാണാറുണ്ട്. 

ഫോബിയ അങ്ങനെ പ്രശ്‌നമുണ്ടാക്കുന്ന അസുഖമൊന്നുമല്ല. പക്ഷേ നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഇത് ഭാവിയില്‍ ദൈനംദിന ജീവിതത്തെത്തന്നെ താറുമാറാക്കാം. സ്‌കൂള്‍ ഫോബിയ ഉള്ള കുട്ടിയാണെങ്കില്‍ ആ കുട്ടിയുടെ വിദ്യാഭ്യാസം തന്നെ അവതാളത്തിലാവാം. അടഞ്ഞ സ്ഥലത്തെ ഭയക്കുന്ന കുട്ടിയാണെങ്കില്‍ വാഹനയാത്രതന്നെ അസാധ്യമാവാം. കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാന്‍ അമ്മമാര്‍ പറയുന്നൊരു ചൊല്ലുണ്ട്. ദാ പൂച്ച വരും വേഗം കഴിച്ചോയെന്ന്. ഇതുപോലും കുട്ടികളില്‍ അകാരണമായ ഭയമുണ്ടാക്കുകയും ഭാവിയില്‍ ഫോബിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം.

Read more topics: # phobia,# in children
phobia in children

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES