രവി മോഹന്‍- ആര്‍തി രവി ദമ്പതികളുടെ വിവാഹമോചനത്തിന് പ്രധാന കാരണക്കാരി ആര്‍തിയുടെ അമ്മയും നിര്‍മ്മാതാവുമായ സുജാത വിജയകുമാര്‍ ആണെന്ന ആരോപണങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ അമ്മയ്ക്ക് ജന്മദിനാശംസകള്‍ കുറിച്ച ആര്‍തി ഈ ആരോപണങ്ങള്‍ക്കുള്ള മറുപടിയും കുറിക്കുകയാണ്.
അമ്മയ്‌ക്കെതി?രെ വന്ന തെറ്റായ ആരോപണങ്ങളെക്കുറിച്ചും അതുണ്ടാക്കിയ സങ്കടങ്ങളെക്കുറിച്ചും അത് പുറത്തു കാണിക്കാതെ തനിക്കൊപ്പം നിന്നതിനെക്കുറിച്ചുമാണ് ആര്‍തി കുറിച്ചിരിക്കുന്നത്.
'അമ്മേ, കഴിഞ്ഞു പോയ വര്‍ഷം നിങ്ങളോട് ദയ കാണിക്കാത്ത വര്‍ഷമാണ്. അമിതമായി പ്രവര്‍ത്തിച്ച ഒരു പിആര്‍ ശ്രമത്തിന്റെ ഫലമായി നിങ്ങളെ എന്റെ കഥയിലെ വില്ലനായി ചിത്രീകരിച്ചു. നിങ്ങളെ തെറ്റായി കുറ്റപ്പെടുത്തി, പക്ഷേ ആരാണ് ഉത്തരവാദിയെന്ന് കാലം നിശബ്ദമായി തെളിയിച്ചു.
നിങ്ങള്‍ നിങ്ങളുടെ ശബ്ദം നിശബ്ദമാക്കി. സ്വയം സംരക്ഷിക്കാനല്ല, മറിച്ച് എന്റെ ശബ്ദം കേള്‍ക്കാന്‍ വേണ്ടി. സ്വയം പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് എല്ലാ അവസരങ്ങളും ലഭിച്ചപ്പോഴും, നിങ്ങള്‍ ശബ്ദത്തേക്കാള്‍ മാന്യതയും അധിക്ഷേപത്തേക്കാള്‍ സംയമനവും തിരഞ്ഞെടുത്തു.
ഇന്ന്, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ തീരുമാനിച്ചു. ഈ മാധ്യമ വിവരണത്തിന് ഉത്തരവാദികളായ ആളുകള്‍ കഠിനമായ രീതിയില്‍ പാഠം പഠിച്ചു. കര്‍മ്മ ഒരു ബൂമറാങ്ങാണ്, അമ്മേ... അത് എപ്പോഴും അതിന്റെ വഴി കണ്ടെത്തി, തിരിച്ചടിക്കും. നിങ്ങളുടെ വര്‍ഷം ആരംഭിച്ചതേയുള്ളൂ. ഇനി മുതല്‍, ഇവിടെ നിന്ന്, ഞങ്ങള്‍ പിന്നോട്ട് മാറി നിരീക്ഷിക്കുന്നു, ഇനി സര്‍ക്കസില്‍ പങ്കാളികളാകുന്നില്ല.
നിങ്ങള്‍ക്ക് ആരോഗ്യകരവും സമാധാനപരവും സന്തോഷകരവുമായ ഒരു വര്‍ഷം ആശംസിക്കുന്നു... അന്തസ്സിന് പ്രതിഫലം ലഭിക്കുന്നതും നീതി നിലനില്‍ക്കുന്നതുമായ ഒരു വര്‍ഷം....ജന്മദിനാശംസകള്‍, അമ്മേ...'' എന്നാണ് അമ്മയ്‌ക്കൊപ്പമുള്ള ത്രോബാക്ക് ചിത്രവും ഇപ്പോഴുള്ള ചിത്രവും പങ്കിട്ട് ആര്‍തി കുറിച്ചിരിക്കുന്നത്.
പോസ്റ്റിനു താഴെ നിരവധി ആളുകളാണ് ആര്‍തിക്ക് പിന്തുണ കുറിച്ച് കമന്റുകള്‍ പങ്കിട്ടിരിക്കുന്നത്. 'നിങ്ങള്‍ രണ്ടുപേരും എന്താണ് അനുഭവിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മാത്രമേ മനസ്സിലാകൂ., വരുന്ന വര്‍ഷത്തെ സ്വീകരിക്കാനുള്ള മനോഹരമായ മാര്‍ഗം. ധാരാളം സ്‌നേഹവും സന്തോഷവും സമൃദ്ധമായി അയയ്ക്കുന്നു..., ആ സര്‍ക്കസ് പോലും കാണേണ്ടതില്ല. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ചേര്‍ന്ന് നിങ്ങളുടെ സ്വന്തം ജീവിതം കെട്ടിപ്പടുക്കുകയും ജീവിക്കാന്‍ തുടങ്ങുകയും ചെയ്യുക....' എന്നതടക്കമാണ് കമന്റുകള്‍.
ഗായികയായ കെനിഷ ഫ്രാന്‍സിസുമൊത്ത് രവി മോഹന്‍ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയത് വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. രവിമോഹനും കെനിഷയുമായി പ്രണയത്തിലാണെന്നും കെനിഷയെ ചൊല്ലിയാണ് ഇരുവരും പിരിഞ്ഞതെന്നും നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.