Latest News

മസ്‌കറ്റില്‍ ട്രെക്കിംഗിനിടെ ഉണ്ടായ അപകടത്തില്‍ സഹോദരിയെ നഷ്ടമായി;അച്ഛന്‍ മരിച്ചു ഒരു മാസം പിന്നിടും മുന്‍പെ സഹോദരിയേയും നഷ്ടമായെന്ന കുറിപ്പുമായി ചിത്ര അയ്യര്‍;ഞങ്ങളുടെ ഹൃദയം തകര്‍ത്ത് അവള്‍ പോയെന്ന് കുറിപ്പ്

Malayalilife
 മസ്‌കറ്റില്‍ ട്രെക്കിംഗിനിടെ ഉണ്ടായ അപകടത്തില്‍ സഹോദരിയെ നഷ്ടമായി;അച്ഛന്‍ മരിച്ചു ഒരു മാസം പിന്നിടും മുന്‍പെ സഹോദരിയേയും നഷ്ടമായെന്ന കുറിപ്പുമായി ചിത്ര അയ്യര്‍;ഞങ്ങളുടെ ഹൃദയം തകര്‍ത്ത് അവള്‍ പോയെന്ന് കുറിപ്പ്

ഒരുകാലത്ത് തെന്നിന്ത്യയാകെ ഉയര്‍ന്നു കേട്ട ശബ്ദം. സിനിമയിലെന്നത് പോലെ സ്റ്റേജ് ഷോകളിലും നിറഞ്ഞു നിന്നിരുന്ന ഗായികയാണ് ചിത്ര അയ്യര്‍.2025 ഡിസംബര്‍ മാസത്തിലായിരുന്നു ചിത്രയുടെ അച്ഛന്‍ ആര്‍ ഡി അയ്യര്‍ മരിച്ചത്. അച്ഛന്‍ മരിച്ചു ഒരു മാസം പിന്നിടും മുന്‍പെ സഹോദരിയേയും നഷ്ടമായിരിക്കുകയാണ് ചിത്രയ്ക്ക്.

ചിത്രയുടെ സഹോദരി ശാരദയാണ് ഒമാനിലുണ്ടായ ഒരപകടത്തില്‍ മരിച്ചത്. മസ്‌കറ്റിലെ മലനിരകളില്‍ ട്രെക്കിംഗ് നടത്തുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടമാണ് ശാരദയുടെ ജീവന്‍ കവര്‍ന്നത്.ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം രണ്ട് മണിയോടെയായിരുന്നു അപകടം. പ്രകൃതിയെയും യാത്രകളെയും സ്‌നേഹിച്ചിരുന്ന ശാരദ, മസ്‌കറ്റിലെ കുന്നുകളില്‍ ട്രെക്കിംഗ് നടത്തുകയായിരുന്നു. യാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിതമായ വീഴ്ചയോ അപകടമോ ആണ് മരണകാരണമെന്നാണ് വിവരം. 

തന്റെ പ്രിയപ്പെട്ട സഹോദരിയുടെ വിയോഗവാര്‍ത്ത ചിത്ര അയ്യര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. 'എന്റെ സഹോദരി ശാരദ ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ ഒമാനിലെ മസ്‌കറ്റില്‍ ട്രെക്കിംഗിനിടെ ഉണ്ടായ അപ്രതീക്ഷിതമായ അപകടത്തില്‍ അന്തരിച്ചു. ഞങ്ങള്‍ എല്ലാവരും അതീവ ദുഃഖിതരും ഹൃദയം തകര്‍ന്ന അവസ്ഥയിലുമാണ്,' എന്ന് ചിത്ര കുറിച്ചു.

മലയാളികളുടെ പ്രിയങ്കരി 'ക്രോണിക് ബാച്ചിലര്‍' എന്ന ചിത്രത്തിലെ 'ചുണ്ടത്ത് ചെത്തിപ്പൂവ്' എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് ചിത്ര അയ്യര്‍. ഗായിക, നര്‍ത്തകി, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് ചിത്ര.

singer chitra iyers sister sharada

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES