Latest News

'കുട്ടിത്തമാണ് അവന്റെ പ്രത്യേകത'; ലാലേട്ടന്‍ കഴിഞ്ഞാല്‍ അങ്ങനെ ഹ്യൂമര്‍ ചെയ്യാന്‍ ആ നടന്‍ മാത്രമേയുള്ളു; തുറന്ന് പറഞ്ഞ് അഖില്‍ സത്യന്‍ 

Malayalilife
 'കുട്ടിത്തമാണ് അവന്റെ പ്രത്യേകത'; ലാലേട്ടന്‍ കഴിഞ്ഞാല്‍ അങ്ങനെ ഹ്യൂമര്‍ ചെയ്യാന്‍ ആ നടന്‍ മാത്രമേയുള്ളു; തുറന്ന് പറഞ്ഞ് അഖില്‍ സത്യന്‍ 

സിനിമയില്‍ ഹാസ്യം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന നടന്‍ മോഹന്‍ലാല്‍ ആണെന്ന് സംവിധായകന്‍ അഖില്‍ സത്യന്‍. മോഹന്‍ലാലിന് ശേഷം അത്തരത്തില്‍ ഹാസ്യം സ്വാഭാവികമായി അവതരിപ്പിക്കാന്‍ കഴിയുന്ന നടന്‍ നിവിന്‍ പോളി മാത്രമാണെന്ന് അഖില്‍ സത്യന്‍ പറഞ്ഞു. നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത 'സര്‍വം മായ' തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍. 

'നിവിന്‍ പോളിയുടെ കുട്ടിത്തമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ലാല്‍ സാറിന് ശേഷം ഈ കഴിവ് ഞാന്‍ നിവിന്‍ പോളിയില്‍ മാത്രമാണ് കണ്ടത്. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ അങ്ങനെ ഹാസ്യം ചെയ്യാന്‍ നിവിന്‍ മാത്രമേയുള്ളൂ,' അഖില്‍ സത്യന്‍ പറഞ്ഞു. 'സര്‍വം മായ'യില്‍ നിവിന്‍ അവതരിപ്പിച്ച പ്രഭേന്ദു എന്ന കഥാപാത്രത്തെ താന്‍ എഴുതിവെച്ചതിലും ഒരുപടി മുകളിലാണ് അദ്ദേഹം ചെയ്തതെന്നും, ആദ്യ ഷോട്ടില്‍ തന്നെ താന്‍ അറിയാത്ത ഒരു പ്രഭേന്ദുവിനെയാണ് നിവിന്‍ നല്‍കിയതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. 

ചിത്രത്തിലുടനീളം ഈ പ്രഭേന്ദുവിനെ നിലനിര്‍ത്താന്‍ നിവിന് സാധിച്ചതായും അഖില്‍ സത്യന്‍ അഭിപ്രായപ്പെട്ടു. മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളില്‍ മുന്നേറുന്ന 'സര്‍വം മായ' എന്ന ചിത്രം നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ സംരംഭം കൂടിയാണ്. ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലീം, പ്രീതി മുകുന്ദന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫയര്‍ഫ്ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

 ചിത്രത്തിന്റെ എഡിറ്റിംഗ് അഖില്‍ സത്യനും രതിന്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണവും, രാജീവന്‍ പ്രൊഡക്ഷന്‍ ഡിസൈനും, അജി കുട്ടിയാണി കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

Akhil sathyan about nivin pauly

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES