ബെവ്റിജസ് കോര്‍പ്പറേഷന്‍ പലക്കാട് മലബാര്‍ ഡിസ്റ്റിലറീസില്‍ നിര്‍മിക്കാന്‍ പോകുന്ന പുതിയ ബ്രാന്റിന് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുക്കുന്ന പേര് നിര്‍ദ്ദേശിക്കുന്നയാള്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചിരുന്നു. ഇതോടെ പുതിയ മദ്യത്തിന് പേര് കണ്ടെത്താന്‍ തലപുകയ്ക്കുകയാണ് മലയാളികള്‍. ഇപ്പോഴിതാ ബ്രാന്‍ഡിക്ക് ഇടാന്‍ പറ്റിയ രസികന്‍ പേരുകളുമായി എത്തുകയാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്.
സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മീനാക്ഷി.മീനൂട്ടി പുതിയ ബെവ്കോ മദ്യത്തിന്റെ പേര് പറഞ്ഞു കൊടുക്കാമോ? എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയുമായി മീനാക്ഷിയെത്തുകയായിരുന്നു. ''കിസാന്‍. ബാര്‍ ഫയര്‍. മജീഷ്യന്‍, മാഗ്നിഫയര്‍ .. അല്ലെങ്കി വേണ്ട 'മല്‍പ്പാന്‍'.. ( സേവിച്ചാ വല്യ മല്ലാ പിന്നെ)... അതു മതി കിടുക്കും.... (ബെവ്കോ ഇതു കണ്ട് പേരിഷ്ടായി വല്ലോം തന്നാ ചേട്ടന് ഒരു കുപ്പിക്കൊള്ളതയയ്ക്കുന്നതായിരിക്കും'' എന്നാണ് മീനാക്ഷിയുടെ പോസ്റ്റ്.
പിന്നാലെ മറുപടിയുമായി നിരവധി പേരുമെത്തി. 'മാഗ്നിഫയര്‍ പേര് കൊള്ളാം കിട്ടുന്നതില്‍ പകുതി തന്നേക്കണേ, 'മാഗ്നിഫയര്‍'കിടുക്കും.....! 10000 മീനുട്ടിയ്ക്ക് തന്നെ....!, അറിയാനുള്ള കൊതി കൊണ്ട് ചോദിക്ക്യാ മീനൂട്ടിയുടെ കയ്യും തലയും എത്താത്ത ഏതെങ്കിലും മേഖലയുണ്ടോ യൂണിവേഴ്സില്‍. ഇല്ലാ...ല്ലേ. ഇതിന് ചിരിക്കുന്ന സ്മൈലി ഇട്ട് പ്രോല്‍സാഹിപ്പിച്ച ഞങ്ങക്കും ഒര് പെഗ്ഗിനൊള്ളത് തരണേ മീനൂട്ടീ?' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
അതേസമയം തെരഞ്ഞെടുക്കുന്ന പേരിന് 10000 രൂപയാണ് ബെവ്കോ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 7 ന് മുമ്പായി [email protected] എന്ന അഡ്രസിലേക്ക് മെയില്‍ അയക്കണം. നിലവില്‍ ജവാന്‍ ആണ് ബെവ്കോ സ്വന്തമായി വിപണയിലെറക്കുന്നത്. ഇതാദ്യമായിട്ടാണ് ബ്രാന്‍ഡി നിര്‍മിക്കുന്നത്.