Latest News

4 മാസം കഴിഞ്ഞിരിക്കുന്നു; അവനോടൊപ്പം ആഘോഷിക്കേണ്ട ഓണവും, ക്രിസ്തുമസും, പുതുവര്‍ഷവും പെട്ടെന്ന് കടന്ന് പോയി; കാണേണ്ട സിനിമകളുടെ ലിസ്റ്റ് വീണ്ടും കൂടി; ഡോക്ടര്‍മാരുടെ ചോദ്യത്തില്‍ അവന്‍ ചുണ്ടനക്കി എന്തോ മറുപടി പറയാന്‍ ശ്രമിച്ചു; ചികിത്സാ ചിലവുകള്‍ ഭരിച്ചതാണ്, ചികിത്സയും നീണ്ടു പോയേക്കാം;രാജേഷ് കേശവിന്റെ ആരോഗ്യ നിലയെക്കുറിച്ച് സുഹൃത്ത് പറയുന്നതിങ്ങനെ

Malayalilife
 4 മാസം കഴിഞ്ഞിരിക്കുന്നു; അവനോടൊപ്പം ആഘോഷിക്കേണ്ട ഓണവും, ക്രിസ്തുമസും, പുതുവര്‍ഷവും പെട്ടെന്ന് കടന്ന് പോയി; കാണേണ്ട സിനിമകളുടെ ലിസ്റ്റ് വീണ്ടും കൂടി; ഡോക്ടര്‍മാരുടെ ചോദ്യത്തില്‍ അവന്‍ ചുണ്ടനക്കി എന്തോ മറുപടി പറയാന്‍ ശ്രമിച്ചു; ചികിത്സാ ചിലവുകള്‍ ഭരിച്ചതാണ്, ചികിത്സയും നീണ്ടു പോയേക്കാം;രാജേഷ് കേശവിന്റെ ആരോഗ്യ നിലയെക്കുറിച്ച് സുഹൃത്ത് പറയുന്നതിങ്ങനെ

ഹൃദയാഘാതത്തെ തുടര്‍ന്ന് നാല് മാസമായി ചികിത്സയില്‍ കഴിയുന്ന അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെക്കുറിച്ച് കുറിപ്പുമായി സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള രാജേഷിന്റെ ശ്രമങ്ങള്‍ സുഹൃത്തുക്കളില്‍ വലിയ പ്രതീക്ഷ നല്‍കുന്നതായും ചികിത്സാ ചെലവുകള്‍ വെല്ലുവിളിയാണെന്നും പ്രതാപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

പുതുവര്‍ഷത്തലേന്ന് രാജേഷ് കേശവിനെ സന്ദര്‍ശിക്കാന്‍ പ്രതാപ് ജയലക്ഷ്മിയും ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ സുഹൃത്ത് ജയ്യും ഒരുമിച്ചാണ് വെല്ലൂരിലെ ആശുപത്രിയിലെത്തിയത്. ഊര്‍ജ്ജസ്വലനായ രാജേഷിനെ നിശബ്ദനായി കിടക്കയില്‍ കണ്ടപ്പോള്‍ ആദ്യം വിഷമം തോന്നിയെന്ന് പ്രതാപ് കുറിച്ചു. 

പ്രതാപ് ജയലക്ഷ്മിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം: രാജേഷിന്റെ പുതുവര്‍ഷം, പുതുവത്സര തലേന്ന് രാജേഷിനെ കാണാന്‍ പോകുമ്പോള്‍ എന്റെ കൂടെ ഞങ്ങളുടെ സുഹൃത്ത് ജയ്യുമുണ്ടായിരുന്നു. അവന്‍ ഓസ്ട്രേലിയയില്‍ നിന്നും വന്നു നേരെ വെല്ലൂരിലേക്ക് ഒരുമിച്ചു പോകുമ്പോള്‍ ചെറിയ ആശങ്ക. ഊര്‍ജസ്വലനായ ചുറു ചുറുക്കുള്ള രാജേഷിനെ നിശബ്ദനായി ബെഡില്‍ കാണുമ്പോള്‍ സഹിക്കാന്‍ കഴിയുമോ എന്നോക്കെ ഉള്ള ചില സങ്കട വര്‍ത്തമാനം യാത്രയിലുടനീളം അവനെ പിന്തുടരുന്നതായി എനിക്ക് തോന്നി. 

അവിടെ എത്തുമ്പോള്‍ രാജേഷിനെ തെറാപ്പിക്ക് കൊണ്ട് പോകാനുള്ള തിരക്കിലായിരുന്നു രൂപേഷും സിന്ധുവും. തെറാപ്പി റൂമില്‍ ഞങ്ങളും കയറി.. സുഹൃത്തുക്കളുടെ ശബ്ദം പരിചിതമായത് കൊണ്ടാവാം അവന്‍ തെറാപ്പിയില്‍ നന്നായി സഹകരിച്ചു. ഡോക്ര്‍മാര്‍ക്കും തെറാപ്പിസ്റ്റിനും ഹാപ്പി ആയി.. ''രാജേഷ് സര്‍ നന്‍പന്‍ വന്തല്ലേ.. നീങ്കള്‍ ഹാപ്പി ആയി അല്ലെ'' എന്നൊക്കെ തമിഴിലും ഇംഗ്ലിഷിലുമായി അവര്‍ പറഞ്ഞു.. രാജേഷ് ചുണ്ടനക്കി എന്തോ മറുപടി പറയാന്‍ ശ്രമിച്ചു.. രാജേഷിന്റെ ഓരോ ചെറിയ പ്രതികരണം ഞങ്ങളില്‍ ഉണ്ടാക്കുന്ന പ്രതീക്ഷ എത്ര വലുതാണെന്നു അവന്‍ അറിയുന്നുണ്ടോ? 

4 മാസം കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍... അവനോടൊപ്പം ആഘോഷിക്കേണ്ട ഓണവും, ക്രിസ്മസും, പുതുവര്‍ഷവും പെട്ടെന്ന് കടന്ന് പോയിരിക്കുന്നു... കാണേണ്ട സിനിമകളുടെ ലിസ്റ്റ് വീണ്ടും കൂടി... ചികിത്സാ ചെലവുകള്‍ ഭരിച്ചതാണ്, ചികിത്സയും നീണ്ടു പോയേക്കാം... പക്ഷേ... ഒരു തിരിച്ചു വരവിന്റെ ആഘോഷം അവന്റെ ഉള്ളില്‍ എവിടെയോ ഉണ്ടെന്നു അവസാനം കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് തോന്നി... അന്നായിരിക്കും ഞങ്ങള്‍ക്ക് ആഘോഷം... ഞങ്ങളുടെ പുതു വര്‍ഷം...ആ വരവിനായി കാത്തിരിപ്പാണ്...എല്ലാവരെയും പോലെ.. എന്നും സ്‌നേഹത്തോടെ പ്രാര്‍ത്ഥനയോടെ. 

 

prathap jayalekshmi post about rajesh keshav

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES