മക്കളുടെ ഭാവിജീവിതം സന്തോഷകരമാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുമെന്നാണ് ചില ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ഇതിനായി പ്രതിസന്ധികളെ തരണം ചെയ്യാനും വീഴ്ചകളില്‍ നിന്ന് കരകയറാനുമുള്ള കഴിവ് കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാനാണ് അച്ഛനുമമ്മയും ആദ്യം ശ്രദ്ധിക്കേണ്ടത്. ഒരോ അച്ഛനുമമ്മയ്ക്കും ജനിച്ചതാണെങ്കിലും കുട്ടികളുടെ സ്വഭാവരീതികള്‍ വ്യത്യാസപ്പെട്ടിരിക്കും. ചിലര്‍ എപ്പോഴും മ്ലാനിയായിരിക്കുന്നത് കാണാം. ചിലര്‍ എപ്പോഴും സന്തോഷത്തോടെയും ഇരിക്കാറുണ്ട്. ഒരാളുടെ സന്തോഷപ്രകൃതത്തിന് ജനിതക കാരണങ്ങള്‍ കാണാമെങ്കിലും ജീവിതസാഹചര്യങ്ങള്‍ക്ക് ഒരാളുടെ പ്രകൃതത്തെ മാറ്റിയെടുക്കാന്‍ സാധിക്കും.
സന്തോഷവാന്മാരും ശുഭാപ്തിവിശ്വാസികളുമായ കുട്ടികള്‍ സന്തോഷം നിറഞ്ഞ കുടുംബത്തിന്റെ ഉത്പന്നങ്ങളാണെന്ന് ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍, സന്തോഷവാനായ കുഞ്ഞിനെ വളര്‍ത്തിയെടുക്കാവുന്ന നന്മനിറഞ്ഞൊരു കുടുംബം നിങ്ങള്‍ക്ക് എങ്ങനെ സൃഷ്ടിച്ചെടുക്കാനാകും? അത്തരമൊരു കുടുംബാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഏഴു മാര്‍ഗ്ഗങ്ങളിലേക്ക്...
* നല്ല സ്നേഹബന്ധങ്ങള്‍ വളര്‍ത്തുക
*സന്തോഷിപ്പിക്കാന്‍ പരിശ്രമിക്കരുത്
*സ്വയം സന്തോഷം കണ്ടെത്തുക, സന്തോഷത്തോടെയിരിക്കുക
*ശരിയായ പ്രശംസ
*ജയിക്കാനും തോല്‍ക്കാനും അനുവദിക്കുക
*ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുക
*നന്ദി പറയാനും നന്ദിയുള്ളവരായിരിക്കാനും ശീലിപ്പിക്കുക
ദൈവത്തില്‍ നിന്നും മറ്റുളളവരില്‍ നിന്നും പ്രകൃതിയില്‍ നിന്നും അനേകം കാര്യങ്ങള്‍ അനുദിനം നാം സ്വീകരിക്കുന്നുണ്ട്. അവരോടൊക്കെ നമ്മള്‍ കടപ്പെട്ടവരുമാണ്. ഈ കടപ്പെട്ടിരിക്കലിന് കാരണം നമ്മുടെ മനസ്സിലെ നന്ദി കാരണമാണ്.
നന്ദിയും സന്തോഷവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഹൃദയത്തില്‍ നിറയെ നന്ദിയുള്ളവര്‍ സന്തുഷ്ടരായിരിക്കും. ചെറുപ്പം മുതലേ നന്ദിയുടെയും കടപ്പാടിന്റെയും രീതികള്‍ കുട്ടികളെ പരിശീലിപ്പിക്കണം. നന്ദിപറയേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കാനും നന്ദി പറയാനും കുട്ടികളെ പരിശീലിപ്പിക്കണം.