Latest News

കുട്ടികളുടെ പഠനത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്..

Malayalilife
കുട്ടികളുടെ പഠനത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്..


കുട്ടികള്‍ പഠിക്കുമ്പോള്‍ ശ്രദ്ധിക്കണം എന്നാല്‍ കുട്ടി എവിടെയിരുന്നു പഠിക്കണമെന്നു നിര്‍ബന്ധിക്കരുതെന്നു മനഃശാസ്ത്രജ്ഞര്‍ പറയുന്നു. കാരണം പലര്‍ക്കും പല സ്ഥലങ്ങളായിരിക്കും പഠിക്കാന്‍ അനുയോജ്യം. അതുകൊണ്ട് തന്നെ പഠനമുറിയില്‍ തന്നെയിരുന്നു പഠിക്കണമെന്നില്ല. അടുക്കളയില്‍ വന്നിരുന്നു പഠിച്ചാല്‍ പോലും തടയരുത്. ചിലപ്പോള്‍ അടുക്കളയായിരിക്കും അവര്‍ക്ക് കംഫര്‍ട്ടബിള്‍. എന്നാല്‍ കിടന്നുകൊണ്ടു പഠിക്കുന്നത് ഗുണം ചെയ്യില്ല. കിടക്കുമ്പോള്‍ വിശ്രമിക്കുക എന്ന സന്ദേശമാണ് ശരീരത്തിനും മനസിനും കിട്ടുക. അതുകൊണ്ട് തന്നെ കുട്ടികളെ കിടന്നുകൊണ്ട് പഠിക്കാന്‍ അനുവദിക്കരുത്. അതിനാല്‍ ഇരുന്നുള്ള പോസ് തന്നെയാണു പഠനത്തിനു നല്ലത്. ഇനി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മനസിന് ഏകാഗ്രമായി ഒരു സമയത്ത് ഒരു കാര്യത്തിലാണു പൂര്‍ണമായും ശ്രദ്ധിക്കാന്‍ കഴിയുക എന്നതാണ്. ചിലര്‍ക്കു സംഗീതം കേട്ടു കൊണ്ടു പഠിക്കാന്‍ കഴിയുന്നത് ആര്‍ജിച്ചെടുത്ത കഴിവു കൊണ്ടാണ്.

മൂന്നു വിധത്തില്‍ പഠിക്കുന്നവരുണ്ട്.

1 ചിലര്‍ കണ്ടു പഠിക്കും (വിഷ്വല്‍ലേണേഴ്‌സ്)

2 ചിലര്‍ കേട്ടു പഠിക്കും (ഓഡിറ്ററി ലേണേഴ്‌സ്)

3 ചിലര്‍ നടന്നു വായിച്ചും തൊട്ടറിഞ്ഞും പഠിക്കും (കെനിസ്തറ്റിക് ലേണേഴ്‌സ്).

അതിനാല്‍ എന്റെ കുട്ടി ഒന്നും വായിച്ചു പഠിക്കില്ല എന്നു പരാതി പറയുന്നതു പൂര്‍ണമായും ശരിയല്ല. പല കുട്ടികളുടെയും പാടവം പലതായിരിക്കും. ചിലര്‍ക്ക് ഭാഷ, കണക്ക് എന്നിവയോടു താല്‍പര്യവും കഴിവും കൂടുതലായിരിക്കും. ഇതിനെ ഡസ്‌ക്ക്‌ടോപ് സ്‌കില്‍സ് എന്നാണു പറയുന്നത്. ചിലര്‍ക്കു മെക്കാനിക്കല്‍ സ്‌കില്‍സ്, കലാപരമായ വാസന, മറ്റുള്ളവരുമായി ആശയവിനിമയത്തിനുള്ള കഴിവ് തുടങ്ങിയവയാകും കൂടുതല്‍. ഡസ്‌ക്ക് ടോപ് സ്‌കില്‍സ് കൂടുതലുള്ളവരില്‍ മറ്റു മെക്കാനിക്കല്‍ സ്‌കില്‍സ് കുറയുന്നതായാണു പൊതുവെ കണ്ടു വരുന്ന ത്.അതിനാല്‍ കണക്കില്‍ എന്റെ കുട്ടി പിന്നിലാണ് തുടങ്ങിയ മുന്‍വിധികള്‍ വേണ്ട. കുട്ടിയുടെ ഐക്യു പരിശോധി ക്കാന്‍ ബദ്ധപ്പെട്ട് ഓടുകയും വേണ്ട. 12 വയസു വരെ ബുദ്ധിക്ഷമത പരീക്ഷകളുടെ കൃത്യത കണക്കിലെടുക്കാന്‍ കഴിയില്ല. ഭാവിയില്‍ ഏതു വിഭാഗത്തിനോടാണു കുട്ടിക്കു താല്‍പര്യമെന്നു തിരഞ്ഞെടുക്കാന്‍ പ്‌ളസ്ടു തലത്തില്‍ അഭിരുചി പരീക്ഷയില്‍ പങ്കെടുത്താല്‍ മതി.

. ദിവസവും പഠിക്കാന്‍ ടൈംടേബിള്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പരമാവധി 45 മിനിറ്റില്‍ കൂടുതല്‍ കുട്ടിക്കു ശ്രദ്ധ പിടിച്ചു നിറുത്താന്‍ പറ്റില്ല എന്നതാണ്. അതുകൊണ്ട് തന്നെ ഓരോ 45 മിനിറ്റിലും ഇടവേള അനുവദിക്കണം. ഇത് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാരണമാണ്. എന്തെന്നാല്‍ ചില മാതാപിതാക്കള്‍ കുട്ടികളെ മണിക്കൂറുകളോളം ഇരുത്തി പഠിപ്പിക്കും. അത് നല്ലതല്ല.

. കുട്ടിക്കു പഠനവൈകല്യങ്ങള്‍ ഉണ്ടോയെന്നു മാതാപിതാക്കള്‍ നിരീക്ഷിക്കണം. രണ്ടു ക്‌ളാസിനു താഴെയുള്ള കുട്ടി യെപ്പോലെയാണു കുട്ടിയുടെ പഠന നിലവാരമെങ്കില്‍ സൂക്ഷിക്കുക. ഉദാ: അഞ്ചാം ക്‌ളാസില്‍ പഠിക്കുന്ന കുട്ടിക്കു മൂന്നാം ക്‌ളാസില്‍ പഠിക്കുന്ന കുട്ടിയുടെ കഴിവേ ഉള്ളെങ്കില്‍ വിദഗ്ധ പരിശോധന തേടണം.

Read more topics: # child education,# parenting
child education tips for parents

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES