Latest News

കുഞ്ഞുങ്ങളുടെ ചര്‍മത്തിന് നിറം കൂട്ടാന്‍ അമ്മമാര്‍ അറിയേണ്ട കാര്യങ്ങള്‍

Malayalilife
കുഞ്ഞുങ്ങളുടെ ചര്‍മത്തിന് നിറം കൂട്ടാന്‍ അമ്മമാര്‍ അറിയേണ്ട കാര്യങ്ങള്‍

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നവരാണ്. കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യം തൊട്ട് ഉറക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം എല്ലാം അര്‍ത്ഥത്തിലും ശ്രദ്ധ ചെലുത്തിയാണ്.  തങ്ങളുടെ കുട്ടിയ്ക്ക് എല്ലാ അര്‍ത്ഥത്തിലും ഏറ്റവും ഗുണങ്ങള്‍ ലഭിയ്ക്കുവാന്‍ തങ്ങളാല്‍ മികച്ചതു നല്‍കാന്‍ തയ്യാറാകുന്നവരാണ് മാതാപിതാക്കള്‍.പല മാതാപിതാക്കളും കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, ചര്‍മ കാര്യത്തിലും ഏറെ ശ്രദ്ധയുള്ളവരാണ്. 

കുട്ടിയ്ക്കു നിറം വേണം എന്ന കാര്യത്തില്‍ മിക്കവാറും മാതാപിതാക്കന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാകാനും ഇടയില്ല. കാരണം ചര്‍മത്തിന്റെ നിറം ഇപ്പോഴും നമുക്കു പലര്‍ക്കും വലിയ കാര്യം തന്നെയാണ്. കുട്ടിയുടെ ചര്‍മത്തിന്റെ നിറം പല ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ ഗര്‍ഭകാലത്ത് അമ്മ കഴിയ്ക്കുന്ന ഭക്ഷണം മുതല്‍ കുഞ്ഞിന്റെ ചര്‍മ സംരക്ഷണ രീതികളും പാരമ്പര്യവുമെല്ലാം പ്രധാന പങ്കു വഹിയ്ക്കുന്നുമുണ്ട്.


ഇത്തരം ഒരു വഴിയെക്കുറിച്ചറിയൂ, കുട്ടികളെ സംബന്ധിച്ചിടത്തോളും ഓയില്‍ മസാജ് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കുഞ്ഞുങ്ങളുടെ ചര്‍മത്തിന് സൗന്ദര്യം നല്‍കാനും ആരോഗ്യം നല്‍കാനുമെല്ലാം ഇത് ഏറെ നല്ലതുമാണ്. കുട്ടികള്‍ക്കു സാധാരണയായി പലരും ബേബി ഓയിലും മററുമാണ് ഉപയോഗിയ്ക്കുക. ഇതിനു പകരം നാം വീട്ടില്‍ തന്നെ തയ്യാറാക്കുന്ന പ്രത്യേക എണ്ണ ഉപയോഗിച്ചാല്‍ കുട്ടിയുടെ ചര്‍മത്തിന് നിറം ലഭിയ്ക്കും. ഈ പ്രത്യേക എണ്ണ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

വെളിച്ചെണ്ണ, കരിഞ്ചീരകം, തവിട്ടു വെണ്‍പാല, തുളസി, ചെത്തിപ്പൂ എന്നിവയാണ് ഈ പ്രത്യേക എണ്ണ തയ്യാറാക്കാന്‍ വേണ്ടത്. ഇവയെല്ലാം ചേര്‍ത്തു വെളിച്ചെണ്ണയില്‍ കാച്ചിയാണ് ഈ എണ്ണയുണ്ടാക്കുക. നല്ല ശുദ്ധമായ വെളിച്ചെണ്ണ വേണം, ഇതു തയ്യാറാക്കാന്‍. വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ അഥവാ ഉരുക്കു വെളിച്ചെണ്ണ ഗുണം ചെയ്യുന്ന ഒന്നാണ്. നല്ല വെളിച്ചെണ്ണയല്ലെങ്കില്‍ ഇതു കുട്ടികളുടെ ചര്‍മത്തിനു തന്നെ ദോഷം വരുത്തും. കാരണം പല വെളിച്ചെണ്ണകളും മായം കലര്‍ത്തിയാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്.

ഈ ചേരുവകള്‍ എല്ലാം ചേര്‍ന്ന് ചെറു ചൂടില്‍ വേണം, തിളപ്പിച്ചെടുക്കാന്‍. തിളച്ചു പാകമാകുമ്പോള്‍ എണ്ണയ്ക്ക് ചുവന്ന നിറം വരും. ഇത് അപ്പോള്‍ വാങ്ങി വച്ച് ചൂടാറുമ്പോള്‍ അരിച്ചെടുത്ത് ഉപയോഗിയ്ക്കാം.കുട്ടികളുടേയും കുഞ്ഞുങ്ങളുടേയും ദേഹത്ത് കുട്ടികളുടേയും കുഞ്ഞുങ്ങളുടേയും ദേഹത്ത് ഈ എണ്ണ തേച്ചു പിടിപ്പിച്ച് നല്ലപോലെ മസാജ് ചെയ്ത് അര മുക്കാല്‍ മണിക്കൂര്‍ കഴിയുമ്പോ്ള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം. കഴുകാനായി ചെറുപയര്‍ പൊടിയോ, കടലമാവോ ഉപയോഗിയ്ക്കുന്നതാകും, കൂടുതല്‍ നല്ലത്. കുഞ്ഞിന്റെ ചര്‍മത്തിന് തിളക്കവും മിനുക്കവും നല്‍കാനും മൃദുവാക്കാനുമെല്ലാം ഇതാണ് കൂടുതല്‍ നല്ലത്.

Read more topics: # parenting,# baby,# skin care
parenting,baby,skin care

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES