കുഞ്ഞുങ്ങളുടെ പല്ലിനും മോണക്കും എങ്ങനെ് സംരക്ഷണം നല്‍കും? മാതാപിതാക്കള്‍ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്

Malayalilife
topbanner
 കുഞ്ഞുങ്ങളുടെ പല്ലിനും മോണക്കും എങ്ങനെ് സംരക്ഷണം നല്‍കും? മാതാപിതാക്കള്‍ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്

കുട്ടികളെ ശ്രദ്ധിക്കുന്ന കാര്യത്തില്‍ ഒരമ്മയും വിട്ടുവീഴ്ചയ്ക്ക് നില്‍ക്കാറില്ല. കാക്കയ്ക്ക തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന് പറയുന്ന പോലെ. കുഞ്ഞിലെ തന്നെ എല്ലാ രീതിയിലും നല്ല കാര്യങ്ങള്‍ പഠിപ്പിക്കുകയും വേണം. ചെറിയ പ്രായത്തില്‍തന്നെ ആരോഗ്യകരമായ വായ ശുചിത്വ ശീലങ്ങള്‍ പഠിപ്പിക്കണം. ആറ് മാസത്തില്‍ കുറഞ്ഞ പ്രായമുള്ള കുഞ്ഞിന്റെ നാവും മോണയും നിങ്ങളുടെ ചൂണ്ടുവിരലില്‍ വൃത്തിയുള്ള നനഞ്ഞ തുണി ചുറ്റിവേണം വൃത്തിയാക്കാന്‍. ദന്തവലയങ്ങളും പതിവായി വൃത്തിയാക്കണം. 

ആദ്യമായി പല്ല് മുളച്ചു തുടങ്ങുമ്പോള്‍ പേസ്റ്റില്ലാതെ മൃദുവായ നാരുകളുള്ള ബ്രഷ് ഉപയോഗിച്ച് തേച്ച് കൊടുക്കുക. അതോടൊപ്പം വൃത്തിയുള്ള നനഞ്ഞ തുണികൊണ്ട് മോണയും പല്ലും മസാജ് ചെയ്യുന്നത് തുടരുകയും ചെയ്യുക. ഒരു വയസ്സാകുമ്പോള്‍ ദന്തഡോക്ടറെ കാണിക്കണം. പല്ലിന്മേലുള്ള വെളുത്തതോ തവിട്ട് നിറത്തിലുള്ളതോ ആയ പാടുകള്‍ ദന്തക്ഷയത്തിന്റെ സൂചനയാണ്. ഇങ്ങനെ കണ്ടാല്‍ ഉടന്‍ ചികിത്സ തേടേണ്ടതുണ്ട്. 

ഇല്ലെങ്കില്‍ അത് സ്ഥിരദന്തങ്ങളെപ്പോലും കേടുവരുത്തും. ദന്തഡോക്ടറുടെ നിര്‍ദേശപ്രകാരം ഒന്നരവയസ്സു മുതല്‍ ഫ്‌ലൂറൈഡ് അടങ്ങിയതോ അല്ലാത്തതോ ആയ ബേബി ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിച്ച് തുടങ്ങാം. വായില്‍ കുപ്പിപ്പാലോ പാനീയങ്ങളോ വെച്ച് കുട്ടിയെ ഉറങ്ങാന്‍ അനുവദിക്കരുത്. മൂന്ന് വയസ്സോടുകൂടി കുട്ടിയുടെ കുപ്പിപ്പാല്‍ കുടിക്കല്‍, വിരല്‍ വായിലിടല്‍ തുടങ്ങിയ ശീലങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണം. ദിവസവും രണ്ടുപ്രാവശ്യം പല്ല് തേപ്പിക്കണം. അതേസമയംതന്നെ കുട്ടി പേസ്റ്റ് വിഴുങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. 6-7 വയസ്സോടെ കുട്ടിക്ക് സ്വയം പല്ല് തേക്കാനാവും.

Read more topics: # tips ,# for kids,# toothcare,# for parents
tips ,for kids, toothcare, for parents

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES