Latest News

ആദ്യമായി സിനിമയില്‍ അഭിനയിക്കാനായി തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്ക് നടത്തിയ കെഎസ്ആര്‍ടിസി യാത്ര;ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നംവിളിച്ചെത്തിയ നിനക്ക് നന്ദി; ആനവണ്ടിയില്‍ മോഹന്‍ലാല്‍; കെഎസ്ആര്‍ടിസി പരസ്യചിത്രം പുറത്ത്

Malayalilife
ആദ്യമായി സിനിമയില്‍ അഭിനയിക്കാനായി തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്ക് നടത്തിയ കെഎസ്ആര്‍ടിസി യാത്ര;ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നംവിളിച്ചെത്തിയ നിനക്ക് നന്ദി; ആനവണ്ടിയില്‍ മോഹന്‍ലാല്‍; കെഎസ്ആര്‍ടിസി പരസ്യചിത്രം പുറത്ത്

മോഹന്‍ലാല്‍ അഭിനയിച്ച കെഎസ്ആര്‍ടിസിയുടെ പുതിയ പരസ്യചിത്രം പുറത്തിറക്കി. പ്രിയദര്‍ശനാണ് പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നരമിനിറ്റോളം ദൈര്‍ഘ്യമുള്ള പരസ്യം മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

ആദ്യമായി സിനിമയില്‍ അഭിനയിക്കാനായി തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്ക് നടത്തിയ കെഎസ്ആര്‍ടിസി യാത്രയുടെ ഓര്‍മ്മകളാണ് പരസ്യചിത്രത്തില്‍ മോഹന്‍ലാല്‍ പങ്കുവയ്ക്കുന്നത്. യാത്രയുടെ വിരസത മാറ്റാന്‍ കൂടെയുള്ള യാത്രക്കാരുടെ അനക്കങ്ങളും ഭാവങ്ങളും ശ്രദ്ധിക്കുക എന്നൊരു സ്വഭാവം ഉണ്ടായിരുന്നുവെന്നും അതായിരിക്കാം തന്റെ അഭിനയകലയുടെ ബാലപാഠങ്ങളെന്നും മോഹന്‍ലാല്‍ പറയുന്നു. 

'ആലപ്പുഴയില്‍ ഇറങ്ങി, നവോദയയിലേക്ക് നടക്കുമ്പോള്‍ ആ ബസും, അതിലെ യാത്രക്കാരും തനിക്ക് ആശംസ പറയുന്ന പോലെ തോന്നി. അഭിനയ പരീക്ഷ കഴിഞ്ഞ് മടങ്ങിയതും പ്രിയപ്പെട്ട ആനവണ്ടിയില്‍ തന്നെ. പോയ ഞാനല്ലായിരുന്നു തിരിച്ചുവന്നത്. എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടി നിനക്ക് നന്ദി, ശുഭയാത്രകള്‍ സമ്മാനിക്കാന്‍ മലയാളിക്കൊപ്പം കെഎസ്ആര്‍ടിസി എന്നെന്നും ഉണ്ടാകട്ടെയെന്നും' മോഹന്‍ലാല്‍ ആശംസിച്ചു.

ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ആണ് പരസ്യചിത്രത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രകാശന ചടങ്ങില്‍ സിനിമ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.

ഫെബ്രുവരിയിലെ വിവാഹത്തിന് ശേഷം ആരാധകര്‍ക്കായി കാത്തുവെച്ച ആ വലിയ സര്‍പ്രൈസാണ് ഇപ്പോള്‍ ഇരുവരും പുറത്തു വിട്ടിരിക്കുന്നത്.

 

Read more topics: # മോഹന്‍ലാല്‍
ksrtc vedio mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES