മക്കളുടെ സൗഹൃദ ബന്ധം , പ്രവര്‍ത്തന രീതികള്‍, സ്വഭാവം, പഠനത്തിലെ ശ്രദ്ധ, വീട്ടുകാരോടുള്ള പെരുമാറ്റം, ക്ലാസിലെ സ്വഭാവം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധവേണം. തെറ്റുകള്‍ സംഭവിക്കുമ്പാള്‍ അമിതമായി ദേഷ്യപ്പെടുകയല്ല . അവരെ തെറ്റിന്റെ ഗൗരവം മനസിലാക്കിക്കൊടുക്കുകയും ആവര്‍ത്തിക്കരുതെന്ന് സനേഹപൂര്‍വ്വം ഉപദേശിക്കുകയും ചെയ്യുക. . മക്കളുടെ സ്വഭാവത്തില്‍ കാര്യമായ പ്രശനങ്ങള്‍ അനുഭവെപ്പടുന്നതായി തോന്നിയാല്‍ കൗണ്‍സിലറുടെയോ സൈക്കോളജിസറ്റുകളുടെയോ സേവനം തേടുക.
ഒറ്റപ്പെടല്‍, അല്ലെങ്കില്‍ മറ്റ് കുട്ടികളുടെ സംഘങ്ങളിലേക്ക ചെല്ലാനും അതിനായി അവര്‍ക്കൊപ്പം പ്രവൃത്തികള്‍ അനുകരിക്കാനും ശ്രമിക്കുക എന്നീ രണ്ട് കാരണങ്ങളാണ പുകവലി, മയക്കുമരുന്ന ഉപഭോഗങ്ങളിലേക്ക ചില കുട്ടികളെ എത്തിക്കുന്നതെന്നും വിദഗധര്‍ പറയുന്നു. ഇത്തരം ദുശീലങ്ങളിലേക്ക് എത്തപ്പെട്ടാല്‍ അതിന്റെ ദുഷ്യഫലങ്ങള്‍ അപകടകരമാണ്. അതിനാല്‍ ഇത്തരം പ്രവൃത്തികളിലേക്ക കുട്ടികള്‍ എത്തപ്പെടാതിരിക്കാന്‍ ശ്രമിക്കണം
കുട്ടികള്‍ മുന്നോട്ട വക്കുന്ന പ്രധാന പ്രശനവും രക്ഷിതാക്കളുമായി കാര്യങ്ങള്‍ സംസാരിക്കാന്‍ അവസരം കിട്ടുന്നില്ല എന്നതാണെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. തങ്ങളുടെ കുട്ടി താന്‍ പറയുന്നത് അനുസരിക്കേണ്ട ആള്‍ എന്ന രക്ഷിതാക്കളുടെ മനോഭാവം മാറ്റുകയാണ് ആദ്യം വേണ്ടത്. മക്കളോട് ഇടപഴകാനും നിറഞ്ഞ മനസോടെ സൗഹൃദം പങ്കിടാനും ഒരു വ്യക്തി എന്ന നിലക്ക് അര്‍ഹമായ പരിഗണന നല്‍കാനും ശ്രദ്ധിക്കണം. എത്ര ജോലിത്തിരക്ക് ഉണ്ടായിരുന്നാലും കഴിയുന്നതും വേഗം വീട്ടിലെത്താനും മക്കളോട് കുറഞ്ഞത് 10 മിനിട്ട് എങ്കിലും വര്‍ത്തമാനം പറയാനും ശ്രമിക്കണം. വീട്ടിലെത്തിയാല്‍ രക്ഷിതാക്കള്‍ ടി.വി കാണുന്നതിലോ ഫോണില്‍ ശ്രദ്ധിക്കുന്നതോ ആണ പതിവെന്ന്, കുട്ടികളില്‍ പലരും പരാതിപ്പെടാറുണ്ടെന്ന് ഐ.സി.ആര്‍.എഫ് വൈസ് ചെയര്‍മാന്‍ ഡോ.ബാബുരാമചന്ദ്രന്‍ വ്യക്തമാക്കുന്നു. എല്‍.കെ.ജി ക്ലാസ മുതല്‍ പ്ലസ് ടുവരെയുള്ള കുട്ടികള്‍ നേരിടുന്ന പ്രശനങ്ങള്‍ ഭിന്നമാണ. കൊച്ചു ക്ലാസുകളിലെ കുട്ടികള്‍ക്ക സഹപാഠികളുടെ വില്ലത്തരം പ്രധാന പ്രശനമാകാറുണ്ട്. കുറച്ചുകൂടി മുതിര്‍ന്ന ക്ലാസിലെ ചിലര്‍ അധ്യാപകര്‍ തങ്ങളെ സ്ഥിരമായി കളിയാക്കാറുണ്ട് എന്ന പരാതി പറയാറുണ്ട്. കൗമാരപ്രായക്കാര്‍ ഗൗരവമുള്ള കാര്യങ്ങള്‍ പറയുന്നുണ്ട.് തങ്ങളെ ആരും മനസിലാക്കുന്നില്ല എന്ന പരിഭവമാണ കൗമാരക്കാര്‍ പൊതുവായി കൗണ്‍സിലിങ് സമയത്ത എടുത്തുപറയുന്നത്.