ബോളിവുഡ് താരം മൃണാള്‍ താക്കൂറും തെന്നിന്ത്യന്‍ നടന്‍ ധനുഷും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍, ഈ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നത്. വളരെ സ്വകാര്യമായ ഒരു ചടങ്ങായിരിക്കും വിവാഹമെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ഇതില്‍ പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മൃണാളും ധനുഷും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. അജയ് ദേവ്ഗണും മൃണാളും പ്രധാന വേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രം 'സണ്‍ ഓഫ് സര്‍ദാര്‍ 2' ന്റെ പ്രീമിയര്‍ ചടങ്ങില്‍ ഇരുവരും ആലിംഗനം ചെയ്ത് നില്‍ക്കുന്ന ചിത്രം നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ ചിത്രത്തോടെയാണ് പ്രണയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിലും ധനുഷ് പങ്കെടുത്തിരുന്നു. എന്നാല്‍, അജയ് ദേവ്ഗണാണ് ധനുഷിനെ ക്ഷണിച്ചതെന്നായിരുന്നു മൃണാള്‍ അന്ന് പ്രതികരിച്ചത്.
പിന്നീട്, ധനുഷിന്റെ മൂന്ന് സഹോദരിമാരെയും മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നതായി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നിരുന്നു. ധനുഷ് ചിത്രം 'തേരെ ഇഷ്‌ക് മേ'യുടെ നിര്‍മാതാവ് കനികാ ധില്ലന്‍ ഒരുക്കിയ പാര്‍ട്ടിയിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കൂടാതെ, സ്‌പോട്ടിഫൈയില്‍ ധനുഷും മൃണാളും ഒരേ പ്ലേലിസ്റ്റ് പങ്കുവയ്ക്കുന്നതായും ആരാധകര്‍ കണ്ടെത്തിയിരുന്നു. മൃണാളിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ധനുഷ് കമന്റ് ചെയ്യാറുമുണ്ട്. ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണത്തിനായി സിനിമാ ലോകവും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.