മലയാള സിനിമയിലെ താരമാണ് കൃഷ്ണകുമാര്‍. തന്റെ വീട്ടിലെ ഓരോ വിശേഷങ്ങളും യൂ ട്യുബ് ചാനല്‍ വഴി കൃഷ്ണകുമാറും കുടുബവും പങ്കു വെക്കാറുണ്ട്. കുടുംബം, ബന്ധങ്ങള്‍, ജീവിതാനുഭവങ്ങള്‍ എന്നിവയെക്കുറിച്ച് കൃഷ്ണകുമാര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നത് ഇങ്ങനെയാണ്.
പേരുവിളികളും ബന്ധങ്ങളും ഓരോരുത്തരുടെ കംഫര്‍ട്ടിന്റെ ഭാഗമാണെന്നും, അതില്‍ സമൂഹത്തിന്റെ വ്യാഖ്യാനങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ''സിന്ധുവിനെ എല്ലവരും സിന്ധു എന്ന് വിളിക്കുന്നത് ചിലര്‍ക്കു അലോസരമാകാം. പക്ഷേ എല്ലാവര്‍ക്കും അവരുടെ ഇഷ്ടവും കംഫര്‍ട്ടും ഉണ്ടല്ലോ.'' വീട്ടിലെ സാമ്പത്തിക നിയന്ത്രണം സിന്ധുവാണ് കൈകാര്യം ചെയ്യുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
''ആറ് പേരുടെ എല്ലാ ഫിനാന്‍ഷ്യല്‍ കാര്യങ്ങളും നിയന്ത്രിക്കുന്നത് സിന്ധുവാണ്. കൃത്യമായി ടാക്‌സ് അടയ്ക്കുകയും റിട്ടേണ്‍സ് ഫയല്‍ ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനം ഞങ്ങള്‍ക്കുണ്ട്.''
'നമ്മുടെ ഈ സോഷ്യല്‍ മീഡിയില്‍ വന്നു കഴിയുമ്പോള്‍ നമുക്ക് ലൈഫ് മെയിന്റെയിന്‍ ചെയ്യാന്‍ നമുക്ക് സ്വാഭാവികമായിട്ടും നമ്മുടെ എക്‌സ്‌പെന്‍സസ് എല്ലാം കൂടും അത് അങ്ങനെയാണ് ഇതൊരു ഷോ വേള്‍ഡ് ആണ് അപ്പോ കുറേ രൂപ നമുക്ക് ഷോക്കായിട്ടും ചിലവാക്കേണ്ടി വരും. ഇതിനോടൊക്കെ വിയോജിപ്പുള്ള ഉണ്ടാകും ആള്‍ക്കാര്‍ക്ക് പക്ഷേ ഞാന്‍ എപ്പോഴും പിള്ളരടുത്ത് പറയും ചിലവാക്കി തന്നെ പോകണം എന്നാണ്'
കോവിഡിനു ശേഷം ആള്‍ക്കാര്‍ക്ക് ചെലവാക്കാനുള്ള ഒരു മനസ്സ് കൂടിയിട്ടുണ്ട്. പണം സൂക്ഷിച്ച് വെച്ചിട്ട് വലിയ കാര്യമില്ല എന്ന് അവര്‍ക്ക് പിടികിട്ടി. എന്റെ മക്കളെല്ലാം കാണുമ്പോള്‍ എനിക്ക് വലിയൊരു ആഗ്രഹം ഒന്നുകൂടി ജനിച്ച് ഇതുപോലെ ജീവിക്കണം എന്നാണ്.ഫിനാന്‍ഷ്യല്‍ ഡിസിപ്ലിനില്‍ ചെറിയ പിഴവുകള്‍ വന്നതാണ് മകള്‍ ദിയയുടെ സ്ഥാപനത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും അദ്ദേഹം പറയുന്നു.
''അവിടുന്ന് പണം കൊണ്ടു പോയവരെ കുറിച്ച് നല്ലതെന്ന് പറയുകയല്ല. പക്ഷേ ഫിനാന്‍ഷ്യല്‍ ഡിസിപ്ലിനില്‍ വന്ന ചെറിയ തകരാറാണ് പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണം.ഇത്ര ചിലവാക്കി മതി, ബാക്കി സേവ് ചെയ്യണം എന്നൊരു കര്‍ശന നിയന്ത്രണവും ഞങ്ങള്‍ വീട്ടില്‍ വെച്ചിട്ടില്ല.''
ദിയ അനുഭവിച്ച ഏറ്റവും കഠിനമായ കാലഘട്ടത്തെക്കുറിച്ചും കൃഷ്ണകുമാര്‍ തുറന്നുപറയുന്നു. 'ഗര്‍ഭകാലത്തെ അവസാന ദിവസങ്ങള്‍ കുഞ്ഞിനും അമ്മയ്ക്കും ഒരുപോലെ വേദന നിറഞ്ഞതായിരുന്നു കേസുകളും എഫ്‌ഐആറും വന്നപ്പോള്‍ അവള്‍ വല്ലാതെ തകര്‍ന്നു. അവള്‍ ഏറ്റവും സ്‌നേഹിച്ച മൂന്ന് പെണ്‍കുട്ടികളാണ് അത് ചെയ്തത്.
പുറത്ത് അമ്മ വിഷമിക്കുമ്പോള്‍, അകത്ത് കിടക്കുന്ന കുഞ്ഞ് എന്ത് അനുഭവിച്ചിരിക്കുമെന്ന് നമുക്കറിയില്ല. എന്നാല്‍ ഓമിയുടെ വരവ് ഞങ്ങളുടെ കുടുംബത്തിനും എല്ലാവര്‍ക്കും അളവില്ലാത്ത സന്തോഷമാണ്. അവന്റെ വരവിന് ശേഷം സന്തോഷത്തിന്റെ പോസറ്റിവിറ്റിയുടെ അളവ് കൂടിയിരിക്കുന്നു. ' കൃഷ്ണകുമാര്‍ പറഞ്ഞു.
വീട്ടില്‍ എല്ലാവരും അഞ്ച് പേരും വ്‌ലോഗുകള്‍ തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ച് കൃഷ്ണകുമാര്‍ പറഞ്ഞു.
സിന്ധു വ്‌ലോഗിന് വേണ്ടി സമയം ചെലവഴിക്കാറില്ല. അതിന് പറ്റാറില്ല. പക്ഷേ, ഭയങ്കര സത്യസന്ധയാണ്. ദിയക്ക് പ്രശ്‌നമുണ്ടെങ്കില്‍ അവിടെ കാണും. അഹാനക്ക് ഷൂട്ടിംഗ് ഉണ്ടെങ്കില്‍ അവിടെ കാണും. ഇഷാനിക്ക് ഷൂട്ടിംഗ് ഉണ്ടെങ്കില്‍ അവിടെയും. ഇതെല്ലാം കഴിഞ്ഞ് ഓമിയെ കുളിപ്പിക്കാന്‍ നോക്കുമ്പോള്‍ അവിടെയും സിന്ധുവുണ്ട്. ഈ തിരക്കുകള്‍ക്കിടയില്‍ എപ്പഴൊക്കെയോ ക്യാമറ ഓണ്‍ ചെയ്യുകയും ചെയ്യും. നമ്മള്‍ വീട്ടില്‍ ഇരിക്കുകയാണെങ്കില്‍ അതൊക്കെ ഷൂട്ട് ചെയ്യും. ഇനി എന്നെ വിളിക്കല്ലേ, എനിക്കിത് എഡിറ്റ് ചെയ്ത് തീര്‍ക്കാനുണ്ട് കേട്ടോ എന്നൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കി എങ്ങനെയെങ്കിലും ഒരു വ്‌ലോഗ് ഉണ്ടാക്കും.
അഹാന കുറേ ഇരുന്ന് ആലോചിക്കും. നോട്ട് എഴുതി വെക്കും. അവള്‍ക്ക് തോന്നുന്ന സമയത്ത് അവളൊരു വ്‌ലോഗ് ഉണ്ടാക്കും. അതിനൊരു ഭംഗിയായിരിക്കും. പ്രൊഫഷണല്‍ സിനിമയുടെ ലുക്ക് വരും. ദിയക്ക് അങ്ങനെയൊന്നും വേണ്ട. ചുമ്മാ വീട്ടില്‍ ഇരിക്കുമ്പോള്‍ അടുക്കളയിലുള്ള മാങ്ങ എടുത്ത് കൊണ്ട് പോയി അത് മുറിച്ച് ഉപ്പും മുളകും വിതറിയിട്ട് ക്യാമറ ഓണ്‍ ചെയ്ത്, കുറച്ച് കായപ്പൊടിയും ഉലുവാപ്പൊടിയും പപ്പടവും പൊടിച്ചിട്ട് വെളിച്ചെണ്ണയില്‍ മുക്കി കഴിച്ചാല്‍ ഭയങ്കര വ്യത്യസ്തമായിരിക്കും എന്നൊക്കെ പറയും. അതൊരു വ്‌ലോഗായി. അതിന് അതിന്റേതായ ഓഡിയന്‍സുണ്ട്.
ഇഷാനിക്ക് എല്ലാത്തിനും ടെന്‍ഷനാണ്. അച്ഛനൊന്ന് മിണ്ടാതിരുന്ന് കൂടെ, ഞാന്‍ വ്‌ലോഗെടുത്ത് കൊണ്ടിരിക്കുന്നത് അച്ഛന് കണ്ട് കൂടേ എന്നൊക്കെ ചോദിക്കും. അവളുടെ വ്‌ലോഗില്‍ സത്യസന്ധമായ ഫീല്‍ ഉണ്ടാകും. ഉള്ളതേ പറയൂ. ഹന്‍സിക ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് വ്‌ലോഗ് ചെയ്യുക. കോളേജിലെ ഗ്യാങുമായെല്ലാം ചേര്‍ന്ന് വീഡിയോ എടുക്കും. ഫ്‌ലെക്‌സിബിള്‍ ആയ ബോഡിയാണ് അവള്‍ക്ക്. അതുകൊണ്ടുതന്നെ ഡാന്‍സ് വീഡിയോകളും ചെയ്യാറുണ്ടെന്നും നടന്‍ പറയുന്നു.
അവള്‍ ഒരു അസാമാന്യ ക്യാരക്ടര്‍ ആണ്. അവള്‍ ജനിച്ച് ഒന്നര വയസ്സ് ആയപ്പോള്‍ അവള്‍ക്ക് ഒരു ഹെല്‍ത്ത് ഇഷ്യൂ വന്നിരുന്നു. കുറേകാലം അവള്‍ അതില്‍ സഫര്‍ ചെയ്തു. കുറെയധികം വേദന അവള്‍ സഹിച്ചിട്ടുണ്ട്. ധാരാളം മരുന്ന് അവളുടെ ശരീരത്തില്‍ കയറേണ്ടി വന്നിട്ടുണ്ട്. പക്ഷെ അവള്‍ ഇന്നും അസാമാന്യമായ ബാലന്‍സ് ചെയ്തു ജീവിക്കുന്ന ഒരാളാണ്. ഒരാളോടും അവള്‍ വഴക്ക് കൂടുന്നത് കണ്ടിട്ടില്ല. ഞങ്ങള്‍ തന്നെ വീട്ടില്‍ വഴക്ക് കൂടിയാല്‍ സമാധാനം ഉണ്ടാക്കാന്‍ വരുന്ന ആളാണ് ഹന്‍സിക. അവള്‍ ഇടപെടുമ്പോള്‍ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിക്കാറുമുണ്ട്
പ്രായം കൊണ്ട് അവളും ഞാനും തമ്മില്‍ വലിയൊരു വ്യത്യാസം ഉണ്ട്. അവള്‍ക്ക് 20 വയസ്സും എനിക്ക് 57 വയസ്സും പ്രായമുണ്ട്. ഞങ്ങള്‍ തമ്മില്‍ 37 വയസ്സ് വ്യത്യാസമുണ്ട്. പക്ഷെ അവള്‍ എന്റെ വളരെ മുകളില്‍ നില്‍ക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്െന്നും താരം പറഞ്ഞു.അടുത്തിടെയായി അവര്‍ക്കൊക്കെ നല്ല പക്വത വന്നതുപോലെയാണ്. വഴക്ക് കൂടാനോ, അവരെയൊന്ന് വഴക്ക് പറയാനോ ഒരു ചാന്‍സ് പോലും അവര്‍ ആരും തരുന്നില്ല' എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.
അഭിനയത്തിന് പുറമെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സജീവമാണ് കൃഷ്ണ കുമാര്‍. ബിജെപി അനുഭാവിയായ അദ്ദേഹം തന്റെ മക്കളുടെ രാഷ്ട്രീയത്തെ കുറിച്ച് പറയുകയാണ് ഇപ്പോള്‍. താന്‍ ബിജെപിയില്‍ ആയതുകൊണ്ട് അവര്‍ ആ പാര്‍ട്ടിയിലേക്ക് വരണമെന്നില്ലെന്നും ആര്‍ക്കും അം?ഗത്വം ഇല്ലെന്നും കൃഷ്ണ കുമാര്‍ വ്യക്തമാക്കി.
രാഷ്ട്രീയം എന്ന വാക്കിന്റെ അര്‍ത്ഥം മനസിലാക്കിയാല്‍ എല്ലാവര്‍ക്കും താല്പര്യമുണ്ട്. രാഷ്ട്ര നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തി മാത്രമാണ് രാഷ്ട്രീയം. അതില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ഓരോരുത്തര്‍ക്കും ചേരാം. അതവരവരുടെ വിശ്വാസം. എല്ലാവര്‍ക്കും രാഷ്ട്രീയത്തില്‍ താല്പര്യം ഉണ്ടാവണം. രാഷ്ട്ര നിര്‍മാണത്തിന് നമ്മള്‍ ഓരോരുത്തരുടെയും സംഭാവനകള്‍ വേണം. ഏത് പാര്‍ട്ടിയില്‍ ആണെങ്കിലും അത് രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണെങ്കില്‍ അതിന് യാതൊരു കുഴപ്പവുമില്ല. ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടി ബിജെപി ആയതുകൊണ്ട് എന്റെ മക്കള്‍ക്ക് അതിനോട് തന്നെ ഇഷ്ടം വരണമെന്നില്ല. ഞാന്‍ നിര്‍ബന്ധിച്ചിട്ടുമില്ല. അവരാരും പാര്‍ട്ടിയില്‍ അം?ഗത്വം എടുത്തിട്ടുമില്ല. ഞാന്‍ ഇലക്ഷന് നില്‍ക്കുമ്പോള്‍, പാര്‍ട്ടി എന്നതിനെക്കാള്‍ അച്ഛനെ ജയിപ്പിക്കണം, അച്ഛന്‍ ജയിക്കണം എന്ന ആ?ഗ്രഹം കൊണ്ട് വരും. അതിനെ പലരും രാഷ്ട്രീയമായി കാണാറുമുണ്ട്. ഇന്ന പാര്‍ട്ടിയോട് അവര്‍ക്ക് വലിയ താല്പര്യമൊന്നും ഇല്ല. എന്ന് വച്ച് ബിജെപിയോട് ഇഷ്ടക്കുറവും ഇല്ല', എന്ന് കൃഷ്ണ കുമാര്‍ പറയുന്നു.
വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനുള്ള താല്പര്യവും കൃഷ്ണ കുമാര്‍ തുറന്നു പറഞ്ഞു. 'കഴിഞ്ഞ 25 കൊല്ലമായി ഞാന്‍ ജീവിക്കുന്ന സ്ഥലമാണ് വട്ടിയൂര്‍ക്കാവ്. ഇവിടെ ബന്ധങ്ങള്‍ ധാരാളമായുണ്ട്. രാഷ്ട്രീയത്തിന് അധീതമായി ഒരു വ്യക്തിക്ക് എത്ര വോട്ട് കൊണ്ടുവരാന്‍ പറ്റും. അതാണ് വിജയിക്കുന്നതിന്റെ ഒരു ഘടകം. പാര്‍ട്ടിക്ക് ഒരു ഘടനയുണ്ട് രീതിയുണ്ട്. പാര്‍ട്ടി തീരുമാനിക്കും ആര് എവിടെ മത്സരിക്കണമെന്ന്. അത് അനുസരിക്കുക എന്നതാണ് സാധാരണ ഒരു പ്രവര്‍ത്തകന്‍ എന്നനിലയില്‍ എന്റെ ആഗ്രഹവും. പാര്‍ട്ടി വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും മത്സരിക്കും. എന്റെ ആഗ്രഹവും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനാണ്. തന്നാല്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കും', എന്നായിരുന്നു നടന്റെ വാക്കുകള്‍.
'രാഷ്ട്രീയം, മതം ഇതെല്ലാം വളരെ വ്യക്തിപരമായ കാര്യങ്ങളാണ്. അത് പൊതുവേദികളില്‍ ചര്‍ച്ച ചെയ്യാതിരിക്കുക. ഞാനൊരു സ്ഥാനാര്‍ത്ഥി ആകുമ്പോള്‍ രാഷ്ട്രീയം പറഞ്ഞേ പറ്റൂ. അല്ലാതെ വ്യക്തിപരമായി ഒരാളെയും നമ്മള്‍ ടാര്‍?ഗെറ്റ് ചെയ്യരുത്', എന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.