മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ബാലതാരങ്ങളില്‍ ഒരാളായ തരുണി സച്ച്‌ദേവിന്റെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ വിനയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് 'വെള്ളിനക്ഷത്രം' എന്ന ചിത്രത്തിലെ കുട്ടി തരുണിക്കൊപ്പമുള്ള ചിത്രം വിനയന്‍ പങ്കുവെച്ചത്. പൃഥ്വിരാജിന്റെ മകളായി അഭിനയിച്ച തരുണിയുടെ അഭിനയ ചാരുത ആരെയും അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
സംവിധായകന്‍ വിനയന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍മ്മപ്പൂക്കള്‍..?
നാലു വയസ്സുള്ളപ്പോഴാണ് തരുണി മോള്‍ ''വെള്ളിനക്ഷത്രം ''എന്ന എന്റെ സിനിമയില്‍ അഭിനയിക്കുന്നത്..ആ വര്‍ഷം തന്നെ സത്യത്തിലും തരുണി അഭിനയിച്ചു..രണ്ടിലും പ്രഥ്വിരാജായിരുന്നു നായകന്‍..ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലിക 14 വയസ്സുള്ളപ്പോള്‍ 2012 ല്‍ നേപ്പാളില്‍ വച്ചുണ്ടായ വിമാന അപകടത്തില്‍ അമ്മ ഗീതയോടൊപ്പം മരണപ്പെട്ടു..
പരസ്യചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ തരുണി സച്ച്ദേവ് വ്യവസായിയായ ഹരീഷ് സച്ച്ദേവിന്റെയും ഗീതയുടെയും മകളായി 1998 മെയ് 14ന് മുംബൈയിലാണ് ജനിച്ചത്. കരിഷ്മ കപൂറിനൊപ്പം രസ്നയുടെ പരസ്യത്തില്‍ അഭിനയിച്ച തരുണിയെ രസ്ന ഗേള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. പിന്നീട് സംവിധായകന്‍ ആര്‍ ബാല്‍ക്കി പാ എന്ന അമിതാഭ് ബച്ചന്‍ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. തമിഴ് ത്രില്ലറായ വെട്രി സെല്‍വനിലാണ് അവസാനമായി തരുണി അഭിനയിച്ചത്.