മൂര്‍ച്ചയുള്ള ആയുധങ്ങള്‍, ചുറ്റിക, ആണി, പിന്‍ തുടങ്ങിയ സാധനങ്ങള്‍ കുട്ടികളുടെ കളിയിടങ്ങളിലോ സമീപത്തോ ഇല്ലെന്ന് ഉറപ്പുവരുത്തണം. കത്തി, ബ്ലേഡ് പോലുള്ളവ കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കരുത്.
ടിവി, റേഡിയോ, ടേബിള്‍ഫാന്‍, ഭാരമുള്ള വസ്തുക്കള്‍ തുടങ്ങിയ സാധനങ്ങള്‍ കുട്ടികളുടെ കയ്യെത്തും ഉയരത്തി ല്‍ സൂക്ഷിക്കരുത്. മേശവിരിയില്‍ പിടിച്ച് ഇത്തരം വസ്തുക്കള്‍ താഴെയിടാതിരിക്കാനുള്ള മുന്‍കരുതലെടുക്കണം.
സ്വിച്ച് ബോര്‍ഡുകളും പ്ലഗ് ബോര്‍ഡുകളും കുട്ടികള്‍ക്ക് കൈ എത്തിപ്പിടിക്കാന്‍ കഴിയുന്നതാവരുത്. ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളില്‍ തൊടാതിരിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കാനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്തണം.
. തോടുകളും പുഴകളും വീടിന്റെ തൊട്ടടുത്തുണ്ടെങ്കില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കരുത്.
ടേബിളിനു മുകളില്‍ കൊച്ചു കുഞ്ഞുങ്ങളെ തനിയെ ഇരുത്തരുത്.
കുട്ടികളുള്ള വീട്ടില്‍ സൂചി, സേഫ്ടി പിന്‍ മുതലായവ അലക്ഷ്യമായി ഉപേക്ഷിക്കരുത്.
ഗുളികകള്‍, മരുന്നുകള്‍, തീപ്പെട്ടി, ലൈറ്റര്‍, മണ്ണെണ്ണ തുടങ്ങിയവയും കൈ എത്താത്ത തരത്തില്‍ സൂക്ഷിക്കണം. കീടനാശിനികളോ അവയുടെ കവറോ എടുക്കാന്‍ ഇടയുള്ളിടത്ത് വയ്ക്കരുത്.
കുട്ടികളെ അടുപ്പിന്റെ അരികില്‍ നിന്നു മാറ്റിനിര്‍ത്തണം. ചൂടു വസ്തുക്കള്‍ പാത്രങ്ങളിലേക്ക് പകര്‍ത്തുമ്പോഴും പകര്‍ത്തി സൂക്ഷിക്കുമ്പോഴും സൂക്ഷിക്കണം.
കുളിമുറിയില്‍ വെള്ളം നിറച്ച ബക്കറ്റിനരുകില്‍ കുഞ്ഞിനെ നിര്‍ത്തരുത്.