Latest News

നാഡീ പ്രശ്‌നം മുതല്‍ ഓട്ടീസത്തിനു വരെ സാധ്യത; വൈറ്റമിന്‍ ഡിയുടെ കുറവ് കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളറിയാം

Malayalilife
നാഡീ പ്രശ്‌നം മുതല്‍ ഓട്ടീസത്തിനു വരെ സാധ്യത; വൈറ്റമിന്‍ ഡിയുടെ കുറവ് കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളറിയാം

രീരത്തിന് ഏറ്റവും പ്രധാനപ്പെട്ട വൈറ്റമിനുകളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി എന്നുതന്നെ പറയാം.വൈറ്റമിന്‍ ഡിയുടെ കുറവ് നാം പൊതുവേ മുതിര്‍ന്നവരുടെ കാര്യത്തിലാണ് പറയുക. പൊതുവേ കുട്ടികളുടെ കാര്യത്തില്‍ നാം ഇതു കാര്യമായി എടുക്കാറില്ല. എന്നാല്‍ വൈറ്റമിന്‍ ഡി കുറയുന്നത് കുട്ടികളില്‍ പല ഗുരുതരമായ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നതാണ് വാസ്തവം.

വൈറ്റമിന്‍ ഡിയുടെ കുറവ് കുട്ടികളില്‍ പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ്. എന്തിന്, ഗര്‍ഭകാലത്ത് അമ്മയുടെ ശരീരത്തില്‍ വേണ്ടത്ര വൈറ്റമിന്‍ ഡി ഇല്ലെങ്കില്‍ ഇതു കുഞ്ഞിനെ തന്നെ ദോഷകരമായി ബാധിയ്ക്കുന്നു. പല തരത്തിലെ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇതു കാരണമാകുന്നു.പ്രത്യേകിച്ചും എല്ലുകളുടെ ആരോഗ്യത്തിന്.

വൈറ്റമിന്‍ ഡിയുടെ കുറവ് കുട്ടികളില്‍ നാഡീസംബന്ധമായ പ്രശ്നങ്ങള്‍ക്കു കാരണമാകും. തലച്ചോറിന്റെ വളര്‍ച്ചയെ ബാധിയ്ക്കും. കൂടാതെ വൈറ്റമിന്‍ ഡി കുറവോടെ പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ഓട്ടിസം സാധ്യത കൂടുതലാണ്. അതായത് ഗര്‍ഭകാലത്ത് അമ്മയില്‍ നിന്നും കുഞ്ഞിന് ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ച മുരടിയ്ക്കാന്‍ സാധ്യത ഏറെയാണ്.

കുട്ടികളില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് പ്രമേഹത്തിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. പ്രത്യേകിച്ചും ടൈപ്പ് 1 ഡയബെറ്റിസ്. കുട്ടികളില്‍ പ്രമേഹം അമിത വണ്ണത്തിനും ഹൃദയ പ്രശ്നങ്ങള്‍ക്കുമെല്ലാം കാരണമാകുകയും ചെയ്യുന്നു. വൈറ്റമിന്‍ ഡി കുട്ടികളിലെ പ്രമേഹ സാധ്യത അകറ്റാനുള്ള പ്രധാനപ്പെട്ട ഒരു വൈറ്റമിന്‍ തന്നെയാണെന്നു പറയാം.കുട്ടികളില്‍ വളര്‍ച്ചയിലും വിറ്റാമിന്‍ ഡി പ്രധാനമായ പങ്കിവഹിക്കുന്നുണ്ട്.ഇങ്ങനെ പയറയാന്‍ കാരണം കുട്ടികളുടെ വളര്‍ച്ചയെന്നു പറയുന്നത് അവരുടെ എല്ലിന്റെ വളര്‍ച്ച തന്നെയാണ്.എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് കാല്‍സ്യം. എന്നാല്‍ കാല്‍സ്യം ശരീരം വലിച്ചെടുക്കണമെങ്കില്‍ വൈറ്റമിന്‍ ഡി അത്യാവശ്യം തന്നെയാണ് എന്നു വേണം, പറയുവാന്‍. വൈറ്റമിന്‍ ഡി ഇല്ലെങ്കില്‍ എത്ര തന്നെ കാല്‍സ്യം ശരീരത്തിലെത്തിയാലും ഇതു വലിച്ചെടുക്കുവാന്‍ ശരീരത്തിന് സാധിയ്ക്കാതെ വരും. ഇത് എല്ലുകള്‍ക്കും പല്ലുകള്‍ക്കുമെല്ലാം പ്രശ്നമുണ്ടാക്കുകയും ചെയ്യും.

കുട്ടികള്‍ക്ക് പ്രതിരോധ ശേഷി പൊതുവേ കുറവാണ്.അതുകൊണ്ടുതന്നെ വൈറ്റമിന്‍ ഡി ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നതിനും അത്യാവശ്യമാണ്. ഇതിന്റെ കുറവ് പെട്ടെന്നു തന്നെ രോഗങ്ങള്‍ വരാന്‍ കാരണമാകും.വൈറ്റമിന്‍ ഡി കുറവെങ്കില്‍ ഈ പ്രശ്നം കൂടുതലായി ഉണ്ടാകും. പെട്ടെന്നു തന്നെ കുട്ടികള്‍ക്കു രോഗങ്ങളുണ്ടാകും. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഊ

വൈറ്റമിന്‍ ഡിയുടെ പ്രധാനപ്പെട്ട ഉറവിടം സൂര്യപ്രകാശം തന്നെയാണ്.അതുകൊണ്ടാണ് കുട്ടികളെ സൂര്യ വെളിച്ചത്തില്‍, വീടിനു പുറത്തു കളിയ്ക്കുവാന്‍ അനുവദിയ്ക്കുക. ഇതിന് അവരെ പ്രേരിപ്പിയ്ക്കുക. പ്രത്യേകിച്ചും കറുത്ത നിറത്തിലുള്ളവര്‍ക്ക് കൂടുതല്‍ നേരം സൂര്യ പ്രകാശം ഏല്‍്ക്കേണ്ടി വരും. ഇതിനു പുറമേ മുട്ട, മീന്‍ പോലുള്ള ചില പ്രത്യേക ഭക്ഷണ വസ്തുക്കളും വൈറ്റമിന്‍ ഡി ലഭ്യമാക്കാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ ഡിയുടെ കുറവ് ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കുട്ടികളെ ബാധിയ്ക്കുന്ന ക്യാന്‍സറിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ് ഇത്.


 

Read more topics: # imbanlance,# vitamin d,# affects kids
how the ideficency in vitamin d affects kids

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES