Latest News

ആര്‍ട്ടിസ്റ്റ് ക്യാമറയുടെ മുന്നില്‍ വന്നാല്‍ ആരാണ് വലുതും ചെറുതും; എല്ലാവരും നല്ലോണം പെര്‍ഫോം ചെയ്താല്‍ ശ്രദ്ധിക്കപ്പെടും;  ഉര്‍വശിയ്ക്ക് അവാര്‍ഡ് കൊടുക്കാന്‍ ഗൗരി നന്ദയ്ക്ക് യോഗ്യതയുണ്ടോയെന്ന ചോദ്യത്തിന് പക്വതയാര്‍ന്ന മറുപടിയുമായി ഉര്‍വശി; വാര്‍ത്തകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് നന്ദിയെന്ന് പ്രതികരിച്ച് ഗൗരി നന്ദയും

Malayalilife
 ആര്‍ട്ടിസ്റ്റ് ക്യാമറയുടെ മുന്നില്‍ വന്നാല്‍ ആരാണ് വലുതും ചെറുതും; എല്ലാവരും നല്ലോണം പെര്‍ഫോം ചെയ്താല്‍ ശ്രദ്ധിക്കപ്പെടും;  ഉര്‍വശിയ്ക്ക് അവാര്‍ഡ് കൊടുക്കാന്‍ ഗൗരി നന്ദയ്ക്ക് യോഗ്യതയുണ്ടോയെന്ന ചോദ്യത്തിന് പക്വതയാര്‍ന്ന മറുപടിയുമായി ഉര്‍വശി; വാര്‍ത്തകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് നന്ദിയെന്ന് പ്രതികരിച്ച് ഗൗരി നന്ദയും

'ഉള്ളൊഴുക്കി'ലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയതിന് പിന്നാലെ പാപ്പരാസികളുടെ ചോദ്യത്തിന് നടി ഉര്‍വശി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. അവാര്‍ഡ് നിശയ്ക്ക് ശേഷം മടങ്ങുകയായിരുന്ന ഉര്‍വശിയോട് പുരസ്‌കാരം നല്‍കിയവരുടെ 'യോഗ്യത'യെക്കുറിച്ച് ചോദിച്ചതിനായിരുന്നു താരം പക്വതയാര്‍ന്ന പ്രതികരണം നടത്തിയത്.

 ഇന്ദ്രജിത്ത് സുകുമാരനും 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി നന്ദയും ചേര്‍ന്നാണ് ഉര്‍വശിക്ക് പുരസ്‌കാരം സമ്മാനിച്ചത്. എന്നാല്‍ ഇതിനുശേഷം ഉര്‍വശിയെ കണ്ട മാധ്യമപ്രവര്‍ത്തകര്‍, ഗൗരി നന്ദയെപ്പോലൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പുരസ്‌കാരം നല്‍കിയതിനെക്കുറിച്ച് പ്രകോപനപരമായ ചോദ്യം ഉന്നയിക്കുകയായിരുന്നു. 'ചേച്ചിയെപ്പോലൊരാള്‍ക്ക് അവാര്‍ഡ് കൊടുക്കാന്‍ ഗൗരി നന്ദയ്ക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് സന്തോഷത്തോടെ സ്വീകരിച്ചല്ലോ' എന്നായിരുന്നു ചോദ്യം. 

എന്നാല്‍ ചോദ്യത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ഉര്‍വശി മറുപടി നല്‍കി. 'അങ്ങനെയല്ല ഇതിനെ കാണേണ്ടത്. നമുക്ക് കിട്ടുന്ന പുരസ്‌കാരങ്ങള്‍ എന്ത് തന്നെയായാലും അതിന് ഒരു വിലയുണ്ട്. ആര്‍ട്ടിസ്റ്റ് ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ വലുപ്പച്ചെറുപ്പമില്ല. എല്ലാവരും നല്ല രീതിയില്‍ പെര്‍ഫോം ചെയ്താല്‍ അത് ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും ഒരു ആര്‍ട്ടിസ്റ്റല്ലേ,' ഉര്‍വശി ചോദിച്ചു. പുരസ്‌കാരം തരുന്നവര്‍ എത്ര ഹൃദയപൂര്‍വ്വമാണ് അത് നല്‍കുന്നത് എന്നതിലാണ് കാര്യമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

സംഭവത്തില്‍ പ്രതികരണവുമായി നടി ഗൗരി നന്ദയും രംഗത്തെത്തി. വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചവര്‍ക്ക് നന്ദിയെന്നും, ഉര്‍വശി ചേച്ചിയെപ്പോലൊരു വലിയ ആര്‍ട്ടിസ്റ്റിന്റെ പക്വത എല്ലാവര്‍ക്കും മാതൃകയാണെന്നും ഗൗരി സമൂഹമാധ്യമത്തില്‍ കുറിച്ചു. പാപ്പരാസികളുടെ ഇത്തരം ചോദ്യങ്ങള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് സിനിമാപ്രേമികളില്‍ നിന്നും ഉയരുന്നത്.
 

Read more topics: # ഉര്‍വശി
urvashi receiving film fare award

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES