ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിന്‍ കെ. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തി വയ്ക്കുന്ന ഒന്നാണിത്. ഇതുകൊണ്ടുതന്നെ വൈറ്റമിന്‍ ഡിയുടെ കുറവ് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ദോഷകരമായി ബാധിയ്ക്കും. അണുബാധകളും അസുഖങ്ങളുമെല്ലാം വരാന്‍ സാധ്യതകള്‍ ഏറെയാണ്. പ്രത്യേകിച്ചും കോള്‍ഡ്. ഫ്‌ളൂ എന്നിവ വരാന്‍. ശ്വാസകോശ സംബന്ധമായ ബ്രോങ്കൈറ്റിസ്,. ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ വരാന്‍ വൈറ്റമിന്‍ ഡിയുടെ കുറവു വഴിയൊരുക്കും.ഇന്നത്തെ കാലത്തു പൊതുവായ പല രോഗങ്ങളും രോഗാവസ്ഥകളുമെല്ലാം കണ്ടു വരുന്നുണ്ട്. ക്യാന്‍സറും തൈറോയ്ഡുമെല്ലാം ഇത്തരം രോഗാവസ്ഥകളില്‍ പെട്ടതാണ്. ശരീരത്തിന്റെ ആരോഗ്യത്തിന് പല വൈറ്റമിനുകളും അത്യാവശ്യമാണ്. ഇവയുടെ കുറവ് പല രോഗങ്ങള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകുകയും ചെയ്യുന്നു.ശരീരത്തിന് അത്യാവശ്യമായ വൈറ്റമിനുകളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. ഇന്നത്തെ കാലത്തു കണ്ടുവരുന്ന പ്രധാനപ്പെട്ട ഒരു രോഗ അവസ്ഥ കൂടിയാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ഇത് പ്രത്യക്ഷമായും പരോക്ഷമായും പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു, സെലിയാക് , ക്രോന്‍സ് രോഗങ്ങള്‍ പോലുള്ള ദഹന പ്രശ്‌നങ്ങള്‍ വയറ്റിലെ വിറ്റാമിന്‍ ഡിയുടെ ആഗിരണ നിരക്കില്‍ കുറവ് വരുത്തും. വൈറ്റമിന്‍ ഡിയുടെ കുറവ് നിസാരമായി തള്ളാവുന്ന ഒന്നല്ല. മറ്റു വൈറ്റമിനുകളെപ്പോലെ അല്ല ഇത്, ഹോര്‍മോണ്‍ ആയി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഡി. ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും അത്യാവശ്യം വേണ്ട ഒന്നു കൂടിയാണിത്. വേണ്ട രീതിയില്‍ ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇതു വഴിയൊരുക്കും.
സ്വഭാവിക രീതിയിലാണ് ഇത് കൂടുതലായി ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. സൂര്യപ്രകാശം കൊള്ളുമ്പോള്‍ ശരീരത്തിലെ കൊളസ്‌ട്രോളില്‍ നിന്നുമാണ് വൈറ്റമിന്‍ ഡി ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. വൈറ്റമിന്‍ ഡിയുടെ കുറവിന് കാരണങ്ങള്‍ പലതുണ്ട്. പൂര്‍ണ്ണമായും സസ്യാഹാരം മാത്രം കഴിക്കുന്നവരിലാണ് ഇത് സംഭവിക്കുക. മത്സ്യം, മീന്‍ എണ്ണ , മാടിന്റെ കരള്‍, പാല്‍, വെണ്ണ, മുട്ടയുടെ മഞ്ഞ എന്നിവയാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന സ്രോതസ്സുകള്‍. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചര്‍മ്മം വിറ്റാമിന്‍ ഡി ഉണ്ടാക്കും. കൂടുതല്‍ സമയവും അകത്തിരുന്ന് ജോലിചെയ്യുക, സൂര്യ പ്രകാശം ഏല്‍ക്കാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, ഇരുണ്ട ചര്‍മ്മം എന്നിവ മൂലം ആവശ്യമായത്ര സൂര്യപ്രകാശം ഏല്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. പ്രായം ആകുമ്പോള്‍ വിറ്റാമിന്‍ ഡിയെ സജീവമാക്കി മാറ്റാനുള്ള വൃക്കയുടെ പ്രവര്‍ത്തന ക്ഷമത കുറയും.ഇത് വിറ്റാമിന്‍ ഡിയുടെ അപര്യാപ്തതയ്ക്ക് കാരണമാകും.
വിറ്റാമിന്‍ ഡി ശരീരത്തില്‍ കുറയാനുള്ള കാരണങ്ങള്‍ എന്തൊക്കെ?
1 സൂര്യപ്രകാശമേല്‍കാത്തതാണ് വിറ്റാമിന്‍ ഡിയുടെ കുറവിന്റെ പ്രധാന കാരണം.
2 സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ വിറ്റാമിന്‍ ഡിയുടെ അഭാവമുണ്ടാകുമെന്ന് പഠനങ്ങള്‍ ഉണ്ട്.
3 വൃക്കകള്‍ തകരാറുള്ളവര്‍ക്ക് വിറ്റാമിന്‍ ഡി പ്രവര്‍ത്തനക്ഷമമായ രീതിയിലേക്ക് മാറ്റാന്‍ കഴിയില്ല.
4 ദഹനേന്ദ്രിയത്തെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങള്‍ കൊണ്ട് ശരീരത്തിലേക്ക് വിറ്റാമിന്‍ ഡി ആഗിരണം നടക്കാതിരിക്കാം.
5 അമിതവണ്ണവും മറ്റൊരു കാരണമാണ്.
വൈറ്റമിന്‍ ഡി നിങ്ങളുടെ ശരീരത്തില്‍ കുറഞ്ഞാല്‍ ഇതു വരുത്തി വയ്ക്കുന്ന അപകടങ്ങളെക്കുറിച്ചറിയൂ,
!തളര്‍ച്ചയും ക്ഷീണവും
ശരീരത്തിനുണ്ടാകുന്ന തളര്‍ച്ചയും ക്ഷീണവുമെല്ലാം വൈറ്റമിന്‍ ഡി വരുത്തുന്ന ഒരു പ്രധാന പ്രശ്‌നമാണ്. പ്രത്യേകിച്ചും ചെറുപ്പക്കാരായി സ്ത്രീകളില്‍ പകല്‍ സമയത്തുണ്ടാകുന്ന തളര്‍ച്ചയും ക്ഷീണവുമെല്ലാം പലപ്പോഴും വൈറ്റമിന്‍ ഡിയുടെ കുറവു കാരണമാകും. മറ്റു കാരണങ്ങളില്ലാതെ തളര്‍ച്ചയും ക്ഷീണവുമെല്ലാം അനുഭവപ്പെടുന്നത്. ശരീരത്തിന്റെ ആകെയുള്ള ഊര്‍ജനിലയെ വൈറ്റമിന്‍ ഡിയുടെ കുറവ് കാര്യമായി ബാധിയ്ക്കുന്നു.
എല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍
എല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, നടുവേദന എന്നിവ വൈറ്റമിന്‍ ഡിയുടെ കുറവു കൊണ്ടുണ്ടാകുന്ന മറ്റൊരു പ്രശനമാണ്. വൈറ്റമിന്‍ ഡിയുടെ കുറവ് കാല്‍സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കുന്നു. കാല്‍സ്യം എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ അത്യാവശ്യമായ ഒന്നാണ്. ശരീരത്തിന് ആവശ്യമായ കാല്‍സ്യം ലഭ്യമാകുന്നുവെങ്കിലും വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ കാല്‍സ്യം ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിയ്ക്കാതെ വരുന്നു. ഇതുവഴി എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും. പ്രത്യേകിച്ചും നടുവേദനയക്കുള്ള ഒരു പ്രധാന കാരണമാണ് വൈറ്റമിന്‍ ഡിയുടെ കുറവ്.
!ശരീരത്തിലെ മുറിവുകള്‍
ശരീരത്തിലെ മുറിവുകള്‍ ഉണങ്ങാന്‍ കാല താമസമെടുക്കുന്നുവെന്നതാണ് വൈറ്റമിന്‍ ഡിയുടെ കുറവു കൊണ്ടുണ്ടാകുന്ന ഒരു പ്രശ്‌നം. പ്രത്യേകിച്ചും ശസ്ത്രക്രിയയുടെ ശേഷമുള്ള മുറിവുകള്‍. ശസ്ത്രക്രിയയ്ക്കു ശേഷം പുതിയ ചര്‍മം വരുവാന്‍ സഹായിക്കുന്നതില്‍ വൈറ്റമിന്‍ ഡിയ്ക്കു കാര്യമായ പങ്കുണ്ട്. പ്രത്യേകിച്ചും ഡെന്റല്‍ സര്‍ജറികള്‍ കഴിഞ്ഞവരില്‍ വൈറ്റമിന്‍ ഡി മുറിവുകള്‍ പെട്ടെന്നുണങ്ങാന്‍ അത്യാവശ്യവുമാണ്. ഇതുപോലെ തന്ന ഡയബെറ്റിക് ഫൂട്ട് മുറിവുകള്‍ ഉണങ്ങാനും അത്യാവശ്യമാണ്
!മുടി കൊഴിച്ചിലിന്
മുടി കൊഴിച്ചിലിന് കാരണങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. അേേലാപഷ്യ എരീറ്റ എന്നൊരു അവസ്ഥയുണ്ട്. തലയില്‍ നിന്നും ശരീരത്തില്‍ നിന്നും രോമം കൊഴിഞ്ഞു പോകുന്ന അവസ്ഥയാണിത്. ഇതിന് ഒരു കാരണം വൈറ്റമിന്‍ ഡിയുടെ കുറവാണ്.
!മസിലുകള്‍ക്കുണ്ടാകുന്ന വേദന
വൈറ്റമിന്‍ ഡിയുടെ കുറവ് ശരീരത്തിലെ മസിലുകള്‍ക്കുണ്ടാകുന്ന വേദനകള്‍ക്കും ഒരു പ്രധാനപ്പെട്ട കാരണമാണ്. മുതിര്‍ന്നവരി്ല്‍ മാത്രമല്ല, കുട്ടികളിലും ഇതു സാധാരണയാണ്. നാഡീകോശങ്ങളുടെ ആരോഗ്യത്തിന് വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. ഇതില്ലാതെ വരുമ്പോള്‍ ഇവയുടെ പ്രവര്‍ത്തനവും തടസപ്പെടും. ഇതു മസില്‍ വേദനകള്‍ക്കു കാരണമാകും.
!ഡിപ്രഷന്‍
വൈറ്റമിന്‍ ഡിയുടെ കുറവ് ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ക്കു വഴി വയ്ക്കാറുണ്ട്. പ്രത്യേകിച്ചും അല്‍പം പ്രായമായവരില്‍. വൈറ്റമിന്‍ ഡി ഹോര്‍മോണിന്റെ രീതിയിലാണ് പലപ്പോഴും പ്രവര്‍ത്തിയ്ക്കുന്നത്. ഇതാണ് ഡിപ്രഷനുള്ള ഒരു കാരണവും. വൈറ്റമിന്‍ ഡിയുടെ കുറവ് രക്തത്തിന്റെ അളവു കുറയുന്നതിനും കാരണമാകുന്നു. രക്തത്തിന്റെ അളവു കുറയുന്നത് പലരിലും ഡിപ്രഷനുളള കാരണമാകാറുണ്ട്.
! തടി നിയന്ത്രിയ്ക്കാന്‍ തടി
നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് വൈറ്റമിന്‍ ഡി. വൈറ്റമിന്‍ ഡിയുടെ കുറവ് തടി കുടാനുള്ള ഒരു കാരണമാണ്.
! ശരീരം അമിതമായി വിയര്‍ക്കുന്നതാണ്
ശരീരം അമിതമായി വിയര്‍ക്കുന്നതാണ് വൈറ്റമിന്‍ ഡിയുടെ കുറവു കൊണ്ടുണ്ടാകുന്ന മറ്റൊരു പ്രശ്‌നം.
! ക്യാന്‍സര്‍, മള്‍ട്ടിപ്പിള്‍ സിറോസിസ്,
പ്രമേഹം, ക്യാന്‍സര്‍, മള്‍ട്ടിപ്പിള്‍ സിറോസിസ്, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ പല രോഗങ്ങളില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിയ്ക്കുന്നതില്‍ വൈറ്റമിന്‍ ഡിയ്ക്കു പ്രധാന പങ്കുണ്ട്. 50കള്‍ കടന്നവര്‍ക്ക് മാക്യുലാര്‍ ഡീജനറേഷന്‍ എന്ന രോഗാവസ്ഥ സാധാരണമാണ്. ഇതില്‍ നിന്നും സംരക്ഷണം നല്‍കാന്‍ വൈറ്റമിന്‍ ഡി ഏറെ പ്രധാനമാണ്.
ജനിച്ച ഉടന്‍ കുഞ്ഞിന് വൈറ്റമിന്‍ ഡി കൊടുത്തു തുടങ്ങണോ?
അതെ, ജനിച്ചതു മുതല്‍ ഒരു വയസ്സ് വരെ കുഞ്ഞിന് വൈറ്റമിന്‍ ഡി തുള്ളിമരുന്നുകള്‍ കൊടുക്കേണ്ടതാണ്. പൊതുവേ അമ്മമാരില്‍ വൈറ്റമിന്‍ ഡി കുറവാണെന്നാണ് ലോകത്തുടനീളം നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത്.ഇന്ത്യയിലെ അമ്മമാരിലാണ് കൂടുതല്‍ പ്രശ്‌നം. അമ്മമാരില്‍ നിന്ന് കുഞ്ഞുങ്ങളിലേക്കു കൈമാറപ്പെടുന്ന വൈറ്റമിന്‍ ഡി യുടെ അളവും വളരെ കുറവായിരിക്കും. സ്വന്തം ശരീരത്തില്‍ത്തന്നെ കുറവായ ഒരു വസ്തു അമ്മമാര്‍ എങ്ങനെയാണ് മക്കളിലേക്ക് പകരുക അല്ലേ? അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളും ജന്മനാ രക്തത്തില്‍ വൈറ്റമിന്‍ ഡി യുടെ അളവ് കുറഞ്ഞാണ് പിറക്കുന്നത്.