റാപ്പറും ഗാനരചയിതാവുമായ വേടന് ( ഹിരണ്‍ദാസ് മുരളി ) ഇന്ന് വിവാഹം. കവി നവമി ലതയാണ് വധു. തൃശൂരില്‍ വെച്ചാണ് വിവാഹം. കണ്ണൂരില്‍ നടന്ന ഹാപ്പിനസ് ഫെസ്റ്റിവല്‍ വേദിയില്‍ വെച്ച് നേരത്തെ വേടന്‍ വിവാഹക്കാര്യം പ്രഖ്യാപിച്ചിരുന്നു. രജിസ്റ്റര്‍ വിവാഹമായിരിക്കും എന്നും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങില്‍ നടക്കുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
ആരാധകരുടെ തിരക്ക് ഒഴിവാക്കാന്‍ വിവാഹസമയം പുറത്തുവിട്ടിട്ടില്ല.
രജിസ്ട്രാറെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാഹം രജിസ്റ്റര്‍ ചെയ്യാനും സാധ്യതയുണ്ട്. തൃശ്ശൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശിയാണ് വേടന്‍. നവമിലത മലപ്പുറം മഞ്ചേരി സ്വദേശിനിയാണ്.
വധുവിന്റെ ബന്ധുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് ചെറിയതോതിലുള്ള വിവാഹ സല്‍ക്കാരം ക്രമീകരിച്ചിട്ടുള്ളത്. ഭരണഘടനയെ സാക്ഷിയാക്കിയാണ് വിവാഹമെന്ന് വേടന്‍ പങ്ക് വ്ച്ചു.
കണ്ണൂര്‍ ധര്‍മശാലയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഹാപ്പിനസ് ഫെസ്റ്റിവലില്‍ വെച്ചായിരുന്നു വേടന്റെ വിവാഹ പ്രഖ്യാപനം. വേടനെ പൊന്നാടയണിയിച്ച് ആദരിച്ചപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് വിവാഹകാര്യം ആദ്യം പരാമര്‍ശിച്ചത്. പിന്നാലെ മറുപടി പ്രസംഗത്തില്‍ വേടന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. 'മാഷ് പറഞ്ഞതുപോലെ ഇരുപത്തിനാലാം തിയ്യതി ഞാന്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോവുകയാണ്. എന്റെ കല്യാണമാണ്,' വേടന്‍ പറഞ്ഞു.
മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സിനിമയിലെ 'കുതന്ത്രം' എന്ന ഗാനത്തിനാണ് വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്. 'മോണലോവ' എന്ന പാട്ട് തന്റെ കാമുകിക്ക് വേണ്ടി എഴുതിയതാണെന്ന് വേടന്‍ വെളിപ്പെടുത്തിയിരുന്നു. 2025ല്‍ പുറത്തിറങ്ങിയതാണ് ഈ ഗാനം. പലപ്പോഴും പൊതുവേദികളില്‍ വേടനൊപ്പം നവമിയും എത്താറുണ്ട്.