ശരീരത്തിന് ആവശ്യമായ നിരവധി പ്രോട്ടീനുകും വിറ്റാമിനുകളും ഉണ്ട്. അതിന്റെയെല്ലാം കുറവ് ശരീരത്തെ ഗുരുതരമായ രീതിയില്‍ ബാധിക്കുകയും ചെയ്യും. മുന്‍പ് ആഹാരത്തില്‍ നിന്നും മറ്റും ലഭിച്ചുകൊണ്ടിരുന്ന പല വിറ്റാമിനുകളും ഇന്ന് ഗുളികകളിലൂടെയാണ് ഉളളിലെത്തുന്നത്. വിറ്റാമിന്‍ ഡിയുടെ കുറവ് ചില ലക്ഷണങ്ങളിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാം. വിറ്റാമിന്‍ ഡിയുടെ കുറവ് ഉണ്ടാകാന്‍ കരാണവും ചില പരിഹാരങ്ങളും അറിയാം.
ലക്ഷണങ്ങള്‍
ഭക്ഷണങ്ങളില്‍ നിന്നു മാത്രമല്ല, സൂര്യപ്രകാശത്തില്‍ നിന്നും നമ്മുടെ ശരീരത്തില്‍ നേരിട്ട് ലഭിക്കുന്ന ഒരു പോഷകം കൂടിയാണ് വിറ്റാമിന്‍ ഡി.
വിറ്റാമിന്‍ ഡി യുടെ കുറവ് ഒരാളുടെ ശരീരത്തില്‍ വിഷാദവും നിരാശയും ഉണ്ടാക്കുന്നു എന്ന വസ്തുത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വിറ്റാമിന്‍ ഡി നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നേരിട്ട് ബാധിക്കാന്‍ സാധ്യതയുള്ള ഒന്നാണ്. അത് അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ പോരാടാനുള്ള ശരീരത്തിന്റെ കഴിവിനെ ഏറ്റവും സാരമായി ബാധിക്കുന്നു.
നന്നായി ഉറങ്ങുകയും നന്നായി വിശ്രമത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ പോലും ക്ഷീണത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ ഇതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡി യുടെ അളവ് കുറവാണെന്ന് തന്നെയാണ്
ഒരാളില്‍ ഇത്തരത്തില്‍ മുടികൊഴിച്ചില്‍ അമിതമാകുന്നതിന് പിന്നില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് ഒരു പ്രധാന കാരണമായി മാറുന്നുണ്ട്.
പരിഹാരം
പോഷകങ്ങളുടെ ഉറവിടമായ കൂണ്‍, മുട്ട, ചീസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും.
വിറ്റാമിന്‍ ഡി അളവ് ഉയര്‍ത്തുന്നതിനായി സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.പ്രകൃതിദത്തമായ രീതിയില്‍ ശരീരത്തിന് വിറ്റാമിന്‍ ഡി നല്‍കുന്നതിനായി ദിവസവും കുറഞ്ഞത് 15 മുതല്‍ 20 മിനിറ്റ് വരെ സൂര്യപ്രകാശത്തില്‍ സമയം ചെലവഴിക്കേണ്ടത് പ്രധാനമാണ്.