കുട്ടികളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നവരാണ് മാതാപിതാക്കള്‍ . കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തില്‍ മാതാപിതാക്കള്‍ എപ്പോഴും പറയുന്ന ഒന്നാണ് കുഞ്ഞുങ്ങള്‍ ഒന്നും കഴിക്കുന്നില്ല എന്നത് . കുട്ടികളില്‍ അവരുടെ പ്രായത്തിനനുസരിച്ചുളള വെയിറ്റ് ഇല്ല എന്നത് രക്ഷകര്‍ത്താക്കളെ അലട്ടുന്ന ഒന്നാണ് . ഇത് കുട്ടികളുടെ വളര്‍ച്ചയെയും പ്രതിരോധ സംവിധാനത്തെ ദുര്‍ബ്ബലമാക്കികൊണ്ട് പെട്ടെന്ന് അസുഖങ്ങള്‍ വരുന്നതിന് ഇടയാക്കും .
പരസ്യങ്ങളില്‍ കാണുന്ന ഭക്ഷണങ്ങള്‍ കുട്ടികളെ കഴിപ്പിക്കുന്നകിലൂടെ കുട്ടികളിലെ ഭാരം ഉയര്‍ത്താം കഴിയും എന്ന പ്രതീക്ഷയായിരിക്കും പല മാതാപിതാക്കള്‍ക്കും . എന്നാല്‍ വില കൊടുത്ത് വാങ്ങുന്ന ഇത്തരം ഭക്ഷണങ്ങളില്‍ കുട്ടികള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ഉണ്ട് എന്ന് എന്ത് ഉറപ്പാണ് നല്‍കാന്‍ കഴിയുക . എന്നാല്‍ പാര്‍ശ്വഫലമൊന്നുമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ന്ന ഭക്ഷണക്കൂട്ടുകളെക്കുറിച്ച് അറിയാം ...
ചെറുപയര്‍ മുളപ്പിച്ച് നല്‍കുകയോ അല്ലാതെ ഉപ്പ് ചേര്‍ത്ത് അല്‍പ്പം മഞ്ഞള്‍പ്പൊടിയും, കാരറ്റും ചേര്‍ത്ത് വേവിച്ച്, കുറച്ച് തേങ്ങാ ചിരകിയതും കൂടി ചേര്‍ത്ത് നല്‍കാം വേണമെങ്കില്‍ മധുരത്തിനായി അല്‍പ്പം ശര്‍ക്കരയും കൂടി ചേര്‍ക്കാം .
ദിവസവം വെറും വയറ്റില്‍ കുഞ്ഞുങ്ങള്‍ക്ക് നേന്ത്രപ്പഴം നെയ്യ് ചേര്‍ത്ത് വേവിച്ച് നല്‍കുന്നത് കുഞ്ഞുങ്ങഴിലെ തൂക്കകുറവിന് പരിഹാരമാണ്.
ചോറില്‍ അല്‍പ്പം നെയ് ചേര്‍ത്ത് നല്‍കുന്നതും , നെയ്യിലിട്ട് മൂപ്പിച്ച് ചെറിയ ഉളളി ചോറില്‍ ചേര്‍ത്ത് നല്‍കുന്നതും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാണ് .
നിലക്കടല അഥവാ കപ്പലണ്ടി പുഴുങ്ങി നല്‍കുകയോ വറുത്ത് നല്‍കുകയോ ചെയ്യാം . ഇത് കൂടാതെ കപ്പലണ്ടി വേവിച്ച് കടുകും, മുളകും കറിവേപ്പിലയും അല്‍പ്പം തേങ്ങയും ചേര്‍ത്ത് വറുത്ത്് നല്‍കാം .
പാലില്‍ ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് എന്നിവ പൊടിച്ച് ചേര്‍ത്ത് നല്‍കാം . ഇത് ഒരു എനര്‍ജി ഡ്രിങ്കായി നല്‍കുകയും ചെയ്യാം .
ആഴ്ചയില്‍ മൂന്നോ, നാലോ ദിവസമെങ്കിലും മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം മീനും ഇറച്ചിയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ് .
റാഗിയുടെ കുറുക്ക്, പായസം തുടങ്ങി റാഗിയുടെ വിഭവങ്ങളും കുഞ്ഞുങ്ങള്‍ക്ക് തൂക്കം വര്‍ദ്ധിപ്പിക്കുന്നതിന് നല്‍കാം .