കുഞ്ഞിന് തൂക്കവും തടിയും കുറവാണ് എന്നതാണ് പല അമ്മമാരുടെയും പ്രശ്നം. എന്നാല്‍ തടിയില്ലെന്നു കരുതി കുഞ്ഞിന് ആരോഗ്യമില്ലെന്ന് അര്‍ത്ഥമില്ല. ചില കുട്ടികളുടെ ശരീരപ്രകൃതി ഇത്തരത്തിലായിരിക്കും.
കുഞ്ഞിന് തൂക്കവും തടിയും വര്‍ദ്ധിപ്പിക്കുന്നതിനായി അധികം ഭക്ഷണം കൊടുക്കുന്നതില്‍ കാര്യമില്ല. മാത്രമല്ല, ഭക്ഷണം നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നത് കുഞ്ഞുങ്ങളില്‍ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് വിശപ്പനുസരിച്ച് ഭക്ഷണം കൊടുക്കുന്നതാണ് നല്ലത്. കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് വളരെ അത്യവശ്യമാണ്.
കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഒരിക്കലും കുഞ്ഞിന്റെ തൂക്കം കൂട്ടുക എന്നത് ലക്ഷ്യമാക്കി ഭക്ഷണം നല്‍കരുത്.
കുഞ്ഞുങ്ങള്‍ക്ക് നെയ് കൊടുക്കുന്ന മാതാപിതാക്കളുണ്ട്. എന്നാല്‍ ഇത് മിതമായ അളവില്‍ മാത്രമേ കൊടുക്കാന്‍ പാടുള്ളൂ. അഞ്ച് വയസ്സില്‍ താഴെയുള്ള കുഞ്ഞിന് നെയ് കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് പല തരത്തിലുള്ള പ്രശ്നങ്ങളും കുഞ്ഞില്‍ ഉണ്ടാക്കുന്നു.