കുട്ടികളിലെ അമിത വണ്ണം മതാപിതാക്കളെ ഏറെ അലട്ടിന്ന ഒന്നാണ്.അമിത വണ്ണം കൊണ്ട് ദാരാളം പ്രശ്‌നങ്ങള്‍ കുട്ടികളില്‍ ഉണ്ടാകാനും ഇടയുണ്ട്.അതുക്കൊണ്ട് തന്നെ കുട്ടികളിലെ അമിതവണ്ണം നേരത്തേ കണ്ടെത്തി നിയന്ത്രിക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കാണ്. കണ്ണില്‍ കണ്ടെതെല്ലാം അകത്താക്കുന്ന കുട്ടിപ്രായത്തില്‍ ഭക്ഷണനിയന്ത്രണം കുട്ടികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്.
അമിത വണ്ണമുണ്ടാകുന്ന അവസ്ഥയില്‍ ശരീരത്തില്‍ ധാരാളം കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ഇങ്ങനെയുണ്ടാകുന്ന കൊഴുപ്പ് രക്തക്കുഴലുകളില്‍ ശേഖരിക്കപ്പെടുകയും കുട്ടി വളരുമ്പോള്‍ ഭാവിയില്‍ ഹൃദ്രോഗം ഉണ്ടാകാന്‍ കാരണമായി തീരുകയും ചെയ്യുന്നു.രക്തസമ്മര്‍ദം കൂടുന്നതുകൊണ്ടു ഹൃദയം, കിഡ് നി എന്നിവയുടെ പ്രവര്‍ത്തനക്ഷമത കുറഞ്ഞു രോഗങ്ങള്‍ ഉണ്ടാകും. അമിത വണ്ണമുള്ള കുട്ടികളില്‍ പ്രമേഹ സാധ്യതയും ഉണ്ട്.കൂടാതെ ഗുരുതരമായ മെറ്റബോളിക് സിന്‍ഡ്രോം എന്ന രോഗാവസ്ഥയും വരാം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും.
ജീവിത ശൈലിയില്‍ മാറ്റം വരുത്തുകയാണ് അമിതവണ്ണം തടയാനും അമിത വണ്ണം ഉണ്ടാകാതിരിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗം. പക്ഷേ, അതു നടപ്പില്‍ വരുത്താന്‍ വളരെ ബുദ്ധിമുട്ടാണ്.ജീവിച്ചുവന്ന ജീവിത സാഹചര്യവും രീതിയും മാറ്റിയെടുക്കാന്‍ നല്ല ഇച്ഛാശക്തി വേണം.വളരുന്ന പ്രായത്തില്‍ ആഹാരം അത്യാവശ്യം തന്നെ. അതുകൊണ്ട് ആഹാര നിയന്ത്രണം ബുദ്ധിമുട്ടാണ്.എന്നാല്‍ വണ്ണം കുറയണമെങ്കില്‍ ആഹാരരീതി മാറ്റിയെടുത്തേ മതിയാവൂ. മാറ്റം വരുത്തിയ ആഹാരരീതിയും കൃത്യമായ വ്യായാമവും കൊണ്ടു മാത്രമേ വണ്ണം കുറയുകയുള്ളൂ.പാണ്ണത്തടിയുള്ള കുട്ടികളില്‍ ശാരീരിക പ്രശ്നങ്ങള്‍ കൂടാതെ മാനസിക പ്രശ്നങ്ങളും കണ്ടുവരുന്നു. അപകര്‍ഷതാ മനോഭാവം, മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ മടി, കൂട്ടുകാരുടെ പരിഹാസം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളും അവരെ അലട്ടുന്നു. ചികിത്സയില്‍ അതിനും പ്രാധാന്യം നല്‍കേണ്ടിവരും.