സ്നേഹ ശ്രീകുമാറിനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമര്‍ശം വിവാദമായിരുന്നു. ആര്‍എല്‍വി രാമകൃഷ്്ണനെ വിമര്‍ശിച്ച സത്യഭാമയ്ക്കെതിരെ സ്നേഹ പ്രതികരിച്ചതായിരുന്നു ഇതിന് പിന്നില്‍. സത്യഭാമയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സ്നേഹയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി സീമ ജി നായര്‍.
' സ്നേഹ നീ എന്താണെന്നും, നിന്റെ കഴിവുകള്‍ എന്താണെന്നും കേരളത്തിലെ കലാസ്വാദകരായ ഞങ്ങള്‍ക്ക് അറിയാം ..നമ്മള്‍ ഒരുമിച്ചു ലാലേട്ടന്റെ ഛായാമുഖി നാടകം ചെയ്യുമ്പോള്‍ നിന്റെ അഭിനയം നോക്കി നിന്നവളാണ് ഞാന്‍ ..നീയെന്ന മണ്ടോധരിയെ ഞങ്ങള്‍ ആരാധിക്കുന്നു ,ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനിരിക്കുന്ന നിനക്ക് എന്റെ സ്നേഹവും ,ആശംസകളും' , ചിത്രത്തിനൊപ്പം സീമ ജി നായര്‍ കുറിച്ചു.