കുട്ടികള്‍ക്ക് എന്ത് ഭക്ഷണമാണ് കൊടുക്കേണ്ടത് എന്ന് പല മാതാപിതാക്കള്‍ക്കും സംശയമാണ്. എന്ത് കൊടുക്കണമെന്ന് അറിയുന്നവര്‍ക്ക് ആണെങ്കില്‍ കുട്ടികളുടെ വാശിക്ക് മുന്നില്‍ അത് കൊടുക്കാനും സാധിക്കുന്നില്ല. കുട്ടികളുടെ വാശിക്ക് അനുസരിച്ച് അവര്‍ പറയുന്നതെല്ലാം വാങ്ങി നല്‍കും. എന്നാല്‍ അതിനു പിന്നിലെ ദോഷങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിക്കുന്നില്ല. കുട്ടികള്‍ക്ക് കൊടുക്കാവുന്നതും കൊടുക്കേണ്ടാത്തതുമായ ഭക്ഷണങ്ങള്‍ ഉണ്ട് അവ ഏതൊക്കെയാണെന്ന് ഒന്ന് നോക്കാം.
ഇതുവേണ്ട
1 കേക്ക്, പേസ്ട്രി തുടങ്ങിയ മധുരങ്ങള്‍. (മൈദയും വനസ്പതിയും ചേര്‍ന്ന വിഭവം).
2 ശീതളപാനീയങ്ങള്‍ (പ്രിസര്‍വേറ്റീവ്‌സും അനാവശ്യമായ മധുരവും ചേര്‍ന്നത്)
3 പറോട്ട, പഫ്‌സ്, ബിസ്‌കറ്റ് (മൈദ ചേര്‍ന്ന വിഭവം. കൂടാതെ തയാറാക്കുവാന്‍ വളരെയധികം എണ്ണയും ഉപയോഗിക്കുന്നു.)
4 ബര്‍ഗര്‍, പീറ്റ്‌സ (ബര്‍ഗറിന്റെ ബണ്ണും പീറ്റ്‌സയുടെ ബേസും മൈദ ചേര്‍ത്തുണ്ടാക്കുന്നവയാണ്)
5 പായ്ക്കറ്റില്‍ വരുന്ന ഉരുളക്കിഴങ്ങു ചിപ്‌സുകള്‍ (പ്രിസര്‍വേറ്റീവ്‌സ് ചേര്‍ന്നത്)
ഇതുമതി
1 വട്ടയപ്പം, പാല്‍ ചേര്‍ത്തുണ്ടാക്കുന്ന കസ്റ്റേര്‍ഡ്/ബ്രെഡ് പുഡ്ഡിങ്.
2 പഴങ്ങള്‍, പഞ്ചസാര ചേര്‍ക്കാതെ അടിച്ചെടുത്ത പഴച്ചാറുകള്‍.
3 പച്ചക്കറി സ്റ്റഫ് ചെയ്ത ചപ്പാത്തി. പോപ്‌കോണ്‍, ഗോതമ്പിന്റെ റൊട്ടി കൊണ്ടുണ്ടാക്കിയ സാന്‍ഡ്വിച്ച്, അവല്‍ വിളയിച്ചത്.
4 വീറ്റ് ബണ്‍ കൊണ്ടുള്ള സാന്‍ഡ്വിച്ച്, ഗോതമ്പു കൊണ്ടുള്ള പീറ്റ്‌സ ബേസും.
5 അച്ചപ്പം, കുഴലപ്പം, മധുരസേവ, കപ്പലണ്ടി മിഠായി, അവലോസുണ്ട.