പൊണ്ണത്തടി ഇല്ലെങ്കിലും കുട്ടികള്‍ക്ക് ചിലപ്പോള്‍ ആവശ്യത്തിലധികം വണ്ണവും തൂക്കവും ഉണ്ടായിരിക്കും.ഓരോ പ്രായത്തിലും കുഞ്ഞിന് ഒരു നിശ്ചിത അളവ് തൂക്കം ഉണ്ടായിരിക്കണം. അത് അറിഞ്ഞിരുന്നാല്‍ തൂക്കക്കൂടുതല്‍ കണ്ടു പിടിക്കാന്‍ എളുപ്പമാണ്.കുഞ്ഞിന്റെ ജനന സമയത്തെ തൂക്കം അമ്മമാര്‍ കുറിച്ചുവയ്ക്കുക. ആറാം മാസ ത്തില്‍ കുട്ടിയുടെ തൂക്കം അതിന്റെ ഇരട്ടിയാകണം. ഒരു വയസില്‍ തൂക്കം മൂന്നിരട്ടി ആകണം. രണ്ടു വയസില്‍ നാലി രട്ടിയും മൂന്നു വയസില്‍ അഞ്ചിരട്ടിയും ആകണം.അതായത് കുട്ടി ജനിച്ചപ്പോള്‍ മൂന്നു കിലോ തൂക്കം ഉണ്ടായിരുന്നു വെന്ന് കരുതുക. അപ്പോള്‍ ആറാം മാസത്തില്‍ 6 കിലോ ആകണം. ഒരു വയസില്‍ 9 കിലോ ആകണം. രണ്ടു വയ സില്‍ 12 കിലോയും മൂന്നു വയസില്‍ 15 കിലോയും വേണം. ഇവര്‍ക്ക് നാലു വയസില്‍ 16 കിലോയും അഞ്ചു വയ സില്‍ 19 കിലോയും തൂക്കമുണ്ടായാല്‍ മതി.ഈ നിശ്ചിത തൂക്കത്തില്‍നിന്നും 20ശതമാനം കൂടുകയോ കുറയുക യോ ചെയ്താല്‍ കുഴപ്പമില്ല. തൂക്കം 20 ശതമാനത്തില്‍ അധികമായാല്‍ അമിത വണ്ണമായി കണക്കാക്കാം. 20 ശതമാനത്തില്‍ താഴെയാണെങ്കില്‍ കുട്ടിക്കു പോഷകക്കുറവായിരിക്കും.
കുട്ടികളില്‍ അമിത വണ്ണത്തിന് പല കാരണങ്ങളും ഉണ്ടായേക്കാം. അതില്‍ ഭക്ഷണം ക്രമവും ഉള്‍പ്പെടുന്നു. കുട്ടികള്‍ക്ക് ആവശ്യമുള്ള ഭക്ഷണം മാത്രം കൊടുക്കുക. ഫാസ്റ്റ് ഫുഡ്ഡുകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിവതും കൊടുക്കാന്‍ ശ്രമിക്കുക.