Latest News

പ്രകൃതി ദുര്‍ഗാ അര്‍ജ്ജുന്‍; മകളുടെ നൂല്‌കെട്ട് ചടങ്ങ് ആഘോഷമാക്കി നടി ദുര്‍ഗാ കൃഷ്ണയും ഭര്‍ത്താവും;താമരപ്പൂവിന്റെ നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച് സുന്ദരിയായെത്തി നടി; ചിത്രങ്ങള്‍ വൈറല്‍

Malayalilife
പ്രകൃതി ദുര്‍ഗാ അര്‍ജ്ജുന്‍; മകളുടെ നൂല്‌കെട്ട് ചടങ്ങ് ആഘോഷമാക്കി നടി ദുര്‍ഗാ കൃഷ്ണയും ഭര്‍ത്താവും;താമരപ്പൂവിന്റെ നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച് സുന്ദരിയായെത്തി നടി; ചിത്രങ്ങള്‍ വൈറല്‍

നടി ദുര്‍ഗ കൃഷ്ണയും ഭര്‍ത്താവും മകളുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കിയിരിക്കു കയാണ്. ഇന്നലെയായിരുന്നു ചടങ്ങ് നടത്തിയത്. ഇതിന്റെ ചിത്രങ്ങളാണ്‌ സോഷ്യല്‍ മീഡിയയില്‍ എ്ത്തിയിരിക്കുന്നത്.ഒരു താമരപ്പൂവില്‍ വിരിഞ്ഞുനില്‍ക്കുന്ന സരസ്വതിയെ പശ്ചാത്തലത്തില്‍ ഒരുക്കി താമരപ്പൂവിന്റെ അതേ നിറത്തിലുള്ള കോസ്റ്റിയൂമുകളും ഒരുക്കിയാണ് ദുര്‍ഗയും അര്‍ജ്ജുനും മകളുടെ നൂലുകെട്ട് ആഘോഷമാക്കിയത്. 

കൊച്ചിയിലെ ചിറ്റിലപ്പള്ളി സ്‌ക്വയറില്‍ ഒരുക്കിയ ആഘോഷത്തിനൊടുവില്‍ പ്രകൃതി ദുര്‍ഗ അര്‍ജ്ജുന്‍ എന്നാണ് ഇരുവരും മകള്‍ക്ക് പേരിട്ടിരിക്കുന്നത്. ദുര്‍ഗയെ സ്നേഹത്തോടെ ചേര്‍ത്തുപിടിച്ചിരുന്ന അര്‍ജ്ജുനെ കൂടിയാണ് നൂലുകെട്ട് ചടങ്ങില്‍ കാണാന്‍ സാധിച്ചത്. 

ഏറെ ആശങ്കപ്പെടുത്തുന്ന കുറിപ്പായിരുന്നു ദുര്‍ഗ ഒരാഴ്ച മുമ്പ് പങ്കുവച്ചത്. പ്രസവാനന്തരം ആരും നിങ്ങള്‍ക്ക് മുന്നറിയിപ്പ് തരാത്ത ഏറ്റവും പ്രയാസമേറിയ കാര്യം എന്താണ്? എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായാണ് ദുര്‍ഗയുടെ കുറിപ്പ് എത്തിയത്. അതിങ്ങനെയായിരുന്നു: ''നിങ്ങള്‍ നിങ്ങളുടെ കുഞ്ഞിനെ ചേര്‍ത്തുപിടിക്കുന്നു, പക്ഷേ നിങ്ങളെ ആര് ചേര്‍ത്തുപിടിക്കുന്നു? എനിക്ക് ഇത് ഉറക്കെ പറയേണ്ടതുണ്ട്: എന്റെ കുഞ്ഞിനോട് എനിക്ക് ഭ്രാന്തമായ ഇഷ്ടമാണ്, പക്ഷേ പുറമെനിന്ന് നോക്കുന്നവര്‍ക്ക് മനസ്സിലാകാത്ത അത്ര ആഴത്തിലുള്ള ഒരു സങ്കടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഈ സ്നേഹക്കൂടുതലിനിടയില്‍ ഞാന്‍ ശ്വാസം മുട്ടുകയാണ്. സത്യം പറഞ്ഞാല്‍, എനിക്ക് എന്റെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടതായും പകരം ഒരു 'കോ-പാരന്റിനെ' (കുഞ്ഞിനെ നോക്കാന്‍ കൂടെയുള്ള ഒരാള്‍) മാത്രം ലഭിച്ചതായും തോന്നുന്നു. ഗര്‍ഭകാലത്ത് എന്നെ അത്രയധികം പരിചരിച്ചിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞുപോയിരിക്കുന്നു; പകരം കുഞ്ഞിനെ മാത്രം കാണാന്‍ കഴിയുന്ന ഒരാളായി അദ്ദേഹം മാറി. അവിടെ ഞാന്‍ അദൃശ്യയായി തീര്‍ന്നു.

എന്റെ കരിയര്‍, എന്റെ ശരീരം, എന്റെ ആരോഗ്യം, എന്റെ ഉറക്കം എന്നിവയെല്ലാം ത്യാഗം ചെയ്തത് ഞാനാണ്. അദ്ദേഹം മറ്റൊരു മുറിയില്‍ ഉറങ്ങുമ്പോള്‍, രാത്രിയുടെ നിശബ്ദതയില്‍ ഉണര്‍ന്നിരിക്കുന്നത് ഞാനാണ്. എന്റെ ശേഷിക്കുന്ന കരുത്തെല്ലാം ഉപയോഗിച്ച് ഞാന്‍ കുഞ്ഞിനെ പിടിച്ചിരിക്കുകയാണ്, പക്ഷേ എന്നെ താങ്ങാന്‍ ആരുമില്ലാത്തതിനാല്‍ എന്റെ കൈകള്‍ വിറയ്ക്കുന്നു. എന്റെ ഉത്തരവാദിത്തങ്ങള്‍ മാറുക മാത്രമല്ല ചെയ്തത്; എനിക്ക് എന്റെ വിവാഹജീവിതം തന്നെ നഷ്ടപ്പെട്ടതായി തോന്നുന്നു. ഞാന്‍ സൃഷ്ടിച്ച ഈ ജീവനോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്, പക്ഷേ ഇപ്പോള്‍ ഞാന്‍ ജീവിക്കുന്ന ഈ ഏകാന്തത എന്നെ വിഷാദത്തിലാക്കുന്നു.'' എന്നാണ് ദുര്‍ഗ കൃഷ്ണ കുറിച്ചത്.

2021-ലായിരുന്നു ദുര്‍ഗയും അര്‍ജുന്‍ രവീന്ദ്രനും വിവാഹിതരായത്. 2025 നവംബറിലാണ് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. പ്രസവശേഷം സ്ത്രീകള്‍ അനുഭവിക്കുന്ന മാനസികാസ്വസ്ഥതകളെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ പലരും മുന്‍പ് തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും മലയാള സിനിമയില്‍ നിന്ന് ഇത്തരം വെളിപ്പെടുത്തലുകള്‍ കുറവാണ്. 'വിമാനം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദുര്‍ഗ 'ഉടല്‍', 'പ്രേതം 2', 'കുട്ടിമാമ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ്. 2024-ല്‍ പുറത്തിറങ്ങിയ 'തങ്കമണി'യിലാണ് ദുര്‍ഗ അവസാനമായി അഭിനയിച്ചത്. മോഹന്‍ലാല്‍ ചിത്രം 'റാം' ആണ് ദുര്‍ഗയുടെ ഇനി പുറത്തിറങ്ങാനുള്ള പ്രധാന സിനിമ.

durga krishna daughter name

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES