Latest News

ഈ 16 പുസ്തകങ്ങൾ നിങ്ങളുടെ കുട്ടികൾ വായിച്ചിട്ടുണ്ട് എന്നുറപ്പ് വരുത്തുക; കമ്പ്യൂട്ടർ ഗെയിമിൽ പെട്ട കുഞ്ഞുങ്ങൾക്ക് സ്ഥിരബുദ്ധി ഉണ്ടാക്കാൻ ഇതു മാത്രമെ വഴിയുള്ളൂ

Malayalilife
topbanner
ഈ 16 പുസ്തകങ്ങൾ നിങ്ങളുടെ കുട്ടികൾ വായിച്ചിട്ടുണ്ട് എന്നുറപ്പ് വരുത്തുക; കമ്പ്യൂട്ടർ ഗെയിമിൽ പെട്ട കുഞ്ഞുങ്ങൾക്ക് സ്ഥിരബുദ്ധി ഉണ്ടാക്കാൻ ഇതു മാത്രമെ വഴിയുള്ളൂ

ന്നത്തെ കുട്ടികളിൽ ഭൂരിഭാഗവും കമ്പ്യൂട്ടർ ഗെയിമുകൾക്കും മറ്റും അടിപ്പെട്ടവരാണ്. ഏതോ സങ്കൽപ ലോകത്ത് വിരാചിക്കുന്ന ഇവർക്ക് നമ്മുടെ സമൂഹവുമായും സംസ്‌കാരവുമായും തീരെ ബന്ധമില്ലാതാവുകയും ചെയ്യുന്നു. കമ്പ്യൂട്ടർ ഗെയിമുകളുടെ മായികവലയത്തിൽ അകപ്പെട്ട ഇവർ ബുദ്ധി വളരാനുള്ള യാതൊരു വ്യായാമവും അനുവർത്തിക്കുന്നുമില്ല. നഷ്ടപ്പെട്ട് പോയ വായനാശീലം ഇവരിൽ വളർത്തുക മാത്രമാണ് കുട്ടികളെ തിരിച്ചെടുക്കാനുള്ള ഏക മാർഗം. ഇതിനായി കുട്ടികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട 16 പുസ്തകങ്ങളുണ്ടെന്നാണ് വിഗദ്ധർ നിർദേശിച്ചിരിക്കുന്നത്. ഈ പുസ്തകങ്ങൾ നിങ്ങളുടെ കുട്ടികൾ വായിച്ചിട്ടുണ്ട് എന്നുറപ്പ് വരുത്തണമെന്നാണ് വിഗദ്ധർ നിർദേശിക്കുന്നത്. കമ്പ്യൂട്ടർ ഗെയിമിൽ പെട്ട കുഞ്ഞുങ്ങൾക്ക് സ്ഥിരബുദ്ധി ഉണ്ടാക്കാൻ ഇതു മാത്രമെ വഴിയുള്ളൂവെന്നും അവർ തറപ്പിച്ച് പറയുന്നു. ആ പുസ്തകങ്ങൾ താഴെപ്പറയുന്നവയാണ്.

1. ഹാരിപോട്ടർ

നിരവധി വർഷങ്ങളായി ലോകമാകമാനമുള്ള കോടിക്കണക്കിന് കുട്ടികളെ കോരിത്തരിപ്പിക്കുന്ന പുസ്തകപരമ്പരയാണ് ജെ.കെ.റൗളിംഗിന്റെ ഹാരിപോട്ടർ. ഓരോ കുട്ടിയും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ഒരു മായികലോകത്തിന്റെ സങ്കൽപം നമ്മുടെ മനസിൽ നിറയ്ക്കുന്നതിലുപരിയായി ഒരു ആൺകുട്ടിയുടെയും അവന്റെ സുഹൃത്തുക്കളുടെയും വളർച്ചാവഴികളും അവർ ചെയ്ത് കൂട്ടുന്ന പ്രവൃത്തികളും കുട്ടികൾക്ക് അതുല്യമായ ഒരു അനുഭവമാണ് പ്രദാനം ചെയ്യുന്നത്

2. ഹാർഡി ബോയ്‌സ്

ഡ്വാർഡ് സ്‌ട്രേറ്റ്‌മെയറുടെ പുസ്തകമാണ് ഹാർഡി ബോയ്‌സ്. ഫ്രാങ്ക്, ജോയ് ഹാർഡി എന്നീ അമേരിക്കൻ കൗമാരക്കാരുടെ കഥയാണിത്. കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന അവരുടെ സാഹസികകഥയാണിതിൽ അനാവരണം ചെയ്യുന്നത്. ഇതിലെ കഥകൾ വളരെ ലളിതമാണ്. അതിന് പുറമെ നിഗൂഢതകൾ നിറഞ്ഞ ഈ കഥകൾ കൗമാരക്കാർക്ക് തമാശയേകുകയും ചെയ്യും.

3. സീക്രട്ട് സെവൻ

നിഡ് ബ്ലൈറ്റണിന്റെ സീക്രട്ട് സെവൻ എന്ന പുസ്തകവും കുട്ടികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പാണിത്. ഇവർ നിഗൂഢതകൾ തെളിയിക്കുന്ന കഥകളാണിതിലുള്ളത്.

4. മലോറി ടവേർസ്

നിഡ് ബ്ലൈറ്റന്റെ നോവലുകളുടെ പരമ്പരയാണ് മലോറി ടവേർസ്. ഇതേ പേരിലുള്ള സ്‌കൂളിന്റെ പശ്ചാത്തലത്തിലുള്ള കഥകളാണിത്. ഇതിലെ നായികയായ ഡാരെൽ റിവേർസ് ഒന്നാം ക്ലാസിൽ ഈ സ്‌കൂളിലെത്തി പോകുന്നത് വരെയുള്ള കാലമാണിതിൽ ചിത്രീകരിച്ചിരിക്കുന്നത്. സാലി ഹോപ്, ഫെലിസിറ്റി റിവേർസ്, ഗ്വഡോളിൻ മേരി ലാസെ, അലിസിയ ജോൺസ്, മേരിലു, ഐറിൻ തുടങ്ങിയവരാണ് ഇതിലെ മറ്റ് കഥാപാത്രങ്ങൾ

5. ഫെയ്മസ് ഫൈവ്

നിഡ് ബ്ലൈറ്റണിന്റെ കുട്ടികൾക്കായുള്ള സാഹസിക നോവൽ പരമ്പരയാണിത്. ജുലീയൻ, ഡിക്ക്, അന്ന, ജോർജിയാന, അവരുടെ പട്ടി എന്ന ഒരു സംഘത്തിന്റെ സാഹസികതകൾ ചിത്രീകരിക്കുന്ന നോവലുകളാണിവ. കുട്ടികളുടെ സ്‌കൂൾ അവധിക്കാലത്താണിതിലെ കഥകൾ സംഭവിക്കുന്നത്.

6. ഗൂസ്ബംപ്‌സ്

കുട്ടികൾക്കായുള്ള ഭീകര നോവല്ലകളാണിവ. അമേരിക്കൻ എഴുത്തുകാരനായ ആർ.എൽ. സ്റ്റിനെയുടെ കൃതിയാണിത്. പ്രേതങ്ങൾ, ചെകുത്താന്മാർ, അതീന്ദ്രീയ ശക്തികൾ എന്നിവയെ ചുറ്റിപ്പറ്റിയാണിതിലെ കഥകൾ പുരോഗമിക്കുന്നത്.

7. അനിംപോർഫ്‌സ്

കെ.എ. ആപ്പിൾഗേറ്റിന്റെ കുട്ടികൾക്കുള്ള പുസ്തകമാണ് അനിംപോർഫ്‌സ്. ജാക്ക്, മാർകോ, കാസി, റേച്ചൽ, ടോബിയാസ് തുടങ്ങിയവരാണിതിലെ കഥാപാത്രങ്ങൾ.

8. ദി ക്രോണിക്കിൾസ് ഓഫ് നാർനിയ

സി.എസ് ലെവിസ് എഴുതിയ ഫാന്റസി നോവലുകളുടെ സീരീസാണ് ദി ക്രോണിക്കിൾസ് ഓഫ് നാർനിയ. നാർനിയ എന്ന സങ്കൽപ ലോകത്താണീ കഥ നടക്കുന്നത്.

9. നാൻസി ഡ്രൂ

ബ്ലിഷറായ എഡ്വാർഡ് സ്ട്രാറ്റ്‌മെയർ പ്രസിദ്ധീകരിച്ച പുസ്തകമാണ് നാൻസി ഡ്രൂ. നിരവധി ഗോസ്റ്റ് റൈറ്റർമാരാണീ പുസ്തകം കരോലിൻ കീൻ എന്ന തൂലികാനാമത്തിൽ എഴുതിയിരിക്കുന്നത്. 16 വയസുള്ള അമേച്വർ ഡിറ്റക്ടീവായ നാൻസി ഡ്രൂവാണിതിലെ പ്രധാന കഥാപാത്രം.

10. മാൽഗുഡി ഡേയ്‌സ്

ആർ.കെ നാരായന്റെ പ്രശസ്തമായ കഥാസമാഹാരമാണ് മാൽഗുഡി ഡേസ്. തെക്കെ ഇന്ത്യയിലെ സങ്കൽപ നഗരമായ മാൽഗുഡിയിലെ ആളുകളുടെ ജീവിതകഥയാണിതിലുള്ളത്. ഇതിലെ ഓരോ കഥാപാത്രവും ഇവിടുത്തെ ജീവിതമാണ് ചിത്രീകരിക്കുന്നത്. ഒരു ശരാശരി നഗരത്തിലുള്ളവർ ജീവിതത്തിലെ മുഹുർത്തങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്ന് ചിത്രീകരിക്കുന്ന പുസ്തകമാണിത്.

11. ഫെലുദ

ഫെലുദ അല്ലെങ്കിൽ പ്രദോഷ് ചന്ദ്ര മിത്ര ഒരു സങ്കൽപി പ്രൈവറ്റ് ഇൻവെസ്റ്റിഗേറററാണ്. നിരവധി ബംഗാളി നോവലുകളിലും കഥകളിലും ഈ കഥാപാത്രമുണ്ട്. പ്രശസ്ത ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ സത്യജിത്ത് റേയുടെ പ്രശസ്തമായ കഥാപാത്രമാണിത്. ഇന്ത്യയുടെ ഷെർലക്ക് ഹോംസ് എന്നാണീ കഥാപാത്രം അറിയപ്പെടുന്നത്.

12. ദി ലോർഡ് ഓഫ് ദി റിങ്‌സ്

ഇംഗ്ലീഷ് എഴുത്തുകാരനായ ജെ.ആർ. ടോൽക്കിനിന്റെ പുസ്തകമാണ് ദി ലോർഡ് ഓഫ് ദി റിങ്‌സ്.കുള്ളനായ ഫ്രോഡോ ബാഗിൻസിന്റെ യാത്രകളാണിതിന്റെ മുഖ്യ പ്രതിപാദ്യ വിഷയം. ഇയാൾക്കൊപ്പം സാം, മെരി, പൈപ്പിൻ എന്നീ കുള്ളന്മാരും അണിചേരുന്നുണ്ട്.

13. ദി ത്രീ ഇൻവെസ്റ്റിഗേറ്റേർസ്

മേരിക്കൻ ജുവനൈൽ ഡിറ്റെക്ടീവ് ബുക്ക് സീരീസാണിത്. റോബർട്ട് ആർതർ ജൂനിയറാണ് കർത്താവ്. ഈ കഥാപാത്രങ്ങൾ ത്രീ ഇൻവെസ്റ്റിഗേറ്റേർസ് എന്നാണറിയപ്പെടുന്നത്. ജൂപ്പിറ്റർ ജോൺസ്, പീറ്റർ ക്രെൻഷാ, ബോബ് ആൻഡ്രൂസ് എന്നിവരാണവർ.

14. ഷെർലക്ക് ഹോംസ്

ർതർ കോനൻ ഡോയിലിന്റെ പ്രശസ്തമായ കൃതിയാണിത്. സാഹിത്യലോകത്തെ തന്നെ ഏറ്റവും ജനകീയനായ കുറ്റാന്വേഷകനാണ് ഷെർലക്ക് ഹോംസ്. കുറ്റാന്വേഷണ വാസനയുള്ള കുട്ടികളെ പ്രചോദിപ്പിക്കുന്ന പ്രശസ്തമായ കൃതിയാണിത്.

15. ടിൻടിൻ

ഗ്രാഫിക് നോവലുകളുടെ പരമ്പരയാണിത്. യുവ റിപ്പോർട്ടറായ ടിൻടിന്റെ സംഭ്രമജനകമായ കഥകളാണിത്. നായയായ സ്‌നോവിയും കാപ്റ്റൻ ഹാഡോക്കും പ്രഫ.കാൽകുലസും ഇയാൾക്കൊപ്പം അണിചേരുന്നുണ്ട്. ഇവർ നിധി കണ്ടെത്തുകയും കുറ്റകൃത്യങ്ങൾ തെളിയിക്കുകയും ചെയ്യുന്നുണ്ട്.

16. അമർചിത്രകഥ

ല്ലാ കുട്ടികളും അവരവരുടെ രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും മനസിലാക്കേണ്ടതുണ്ട്. ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും മനസിലാക്കാൻ കുട്ടികൾക്ക് അമർചിത്രകഥകൾ വായിക്കുന്നതിലൂടെ എളുപ്പത്തിൽ സാധിക്കുന്നു.

 

Read more topics: # best 16 books,# kids,# must read
best 16 books kids must read

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES