കുഞ്ഞുപ്രായത്തിലാണ് പാദങ്ങളുടെ രൂപഘടന മുഖ്യമായും വികസിക്കുന്നത്. ആ സമയത്ത് കുഞ്ഞുങ്ങള്‍ക്ക് പാദരക്ഷകള്‍ വാങ്ങി നല്‍കുമ്പോള്‍ നല്ലതുപോലെ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍ക്ക് ചെരിപ്പു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
1. പരന്ന ഹീലുള്ളതും വിരലുകളുടെ ഭാഗത്ത് വീതിയുള്ളതുമായ ചെരിപ്പുകളാണ് കുട്ടികള്‍ക്കു വാങ്ങേണ്ടത്.
2. പിന്‍ഭാഗത്ത് കെട്ടുള്ളതും ഭാരമില്ലാത്ത ഷൂസുകളും കുട്ടികള്‍ക്കനുയോജ്യമാണ്.
3. കാലുകളില്‍ ഉരഞ്ഞ് മുറിവുണ്ടാകാനിടയുള്ള കട്ടിയുള്ള മെറ്റീരിയലുകള്‍ ഒഴിവാക്കണം. വിയര്‍പ്പു തങ്ങിനില്‍ക്കുന്ന ചെരിപ്പുകളും ഒഴിവാക്കണം. അത് കാലില്‍ അലര്‍ജിയുണ്ടാക്കാനിടയുണ്ട്.
4. ഷൂ വാങ്ങുമ്പോള്‍ ഏകദേശം അര ഇഞ്ച് വീതിയില്‍ മുന്നില്‍ സ്ഥലമുണ്ടായിരിക്കണം. അല്ലെങ്കില്‍ തള്ളവിരലില്‍ ഷൂ അമര്‍ന്ന് കുട്ടികളുടെ കാല്‍ വേദനിക്കും.