Latest News

കുട്ടിയുടെ ആരോഗ്യത്തിനും ശരീരം നിറം വര്‍ദ്ധിപ്പിക്കുന്നതിനും നല്‍കാം ക്യാരറ്റ് ജ്യൂസ്

Malayalilife
 കുട്ടിയുടെ ആരോഗ്യത്തിനും ശരീരം നിറം വര്‍ദ്ധിപ്പിക്കുന്നതിനും നല്‍കാം ക്യാരറ്റ് ജ്യൂസ്


ആരോഗ്യത്തിനു സഹായിക്കുന്നതും ആരോഗ്യം കെടുത്തുന്നതിനും ഭക്ഷണങ്ങള്‍ ധാരാളമുണ്ട്.അതുകൊണ്ടു തന്നെ  ആരോഗ്യത്തിന്റെ അടിസ്ഥാനം ഭക്ഷണമാണെന്നു തന്നെ പറയാം.ഭക്ഷണങ്ങളില്‍ ഏറെ പ്രധാനപ്പെട്ടവയാണ് വൈറ്റമിനുകളും ഫൈബറുകളുമെല്ലാമടങ്ങിയ പച്ചക്കറികള്‍ ആരോഗ്യം നന്നാക്കുന്ന പല ഭക്ഷണ വസ്തുക്കളും ചര്‍മത്തിനും നല്ലതു തന്നെയാണ്. ഇതുപോലെ ആരോഗത്തിനും ചര്‍മ സംരക്ഷണത്തിനും  ഒരുപോലെ  സഹായിക്കുന്ന ഒരു ഭക്ഷണ വസ്തുവാണ് ക്യാരറ്റ്.് ഡയെറ്ററി ഫൈബര്‍, വൈറ്റമിന്‍ കെ, ഫോളേറ്റ്, മാംഗനീസ്, വൈറ്റമിന്‍ ബി6, പാന്തോതെനിക് ആസിഡ്, അയേണ്‍, പൊട്ടാസ്യം, കോപ്പര്‍ എന്നിവയാല്‍ സമ്പുഷ്ടവുമാണ് ക്യാരറ്റ് 

പ്രതിരോധ സംവിധാനം അല്‍പം ദുര്‍ബലമായതു കൊണ്ടു തന്നെ കുട്ടികളുടെ ആരോഗ്യം ഏറെ പ്രധാനമാണ്. . കുട്ടികള്‍ക്ക് നല്‍കാവുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് ജ്യൂസുകള്‍. പ്രത്യേകിച്ചും ക്യാരറ്റ് ജ്യൂസ്. ഇത് ദിവസവും നിങ്ങളുടെ കുട്ടിയ്ക്കു നല്‍കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. .ഇത് അരിച്ചെടുക്കാതെ നല്‍കുന്നതാണ് നല്ലത്. കാരണം അരിയ്ക്കുമ്പോള്‍ ഇതിലെ ഫൈബറുകള്‍ നഷ്ടപ്പെടുന്നു. സ്വാഭാവിക മധുരമുളള പച്ചക്കറിയായതു കൊണ്ടു തന്നെ ഇതില്‍ കൃത്രിമ മധുരം ചേര്‍ത്ത് ഇതിന്റെ ഗുണം നഷ്ടപ്പെടുത്തേണ്ടതുമില്ല. 


ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയ ഒരു ഭക്ഷണ വസ്തുവാണ് ക്യാരറ്റ്. ഈ ബീറ്റാ കരോട്ടിന്‍ വൈറ്റമിന്‍ എ ആയി മാറുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ സമ്പുഷ്ടമാണ്. . നല്ലൊരു ആന്റി ഓക്സിഡന്റായി ബീറ്റാ കരോട്ടിന്‍ പ്രവര്‍ത്തിയ്ക്കുന്നു. ഇതു ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ വരുന്നതു തടയുന്നതില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

കുട്ടികളിലെ ഓര്‍മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കുമെല്ലാം മികച്ചതാണ് ക്യാരറ്റ് ജ്യൂസ്. ഇത് ബ്രെയിന്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇതിലെ ല്യൂട്ടിയോലിന്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. കുട്ടികളുടെ തലച്ചോറിന്റെയും നാഡീവ്യൂഹങ്ങളുടേയും വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനാല്‍ ഇത് ഏറെ പ്രധാനപ്പെട്ടതാണ്. കുട്ടിയ്ക്ക് പഠനത്തില്‍ മുന്നേറാനുളള നല്ലൊരു വഴിയാണ് ദിവസവും ഓരോ ഗ്ലാസ് ക്യാരറ്റ് ജ്യൂസ്. ഇത് കുട്ടികളുടെ വയറിന്റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. വയറ്റിലെ വിരകളെ തുരത്തുന്നതിന് ഏറെ സഹായകം. ഫൈബര്‍ സമ്പുഷ്ടമായ ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും, വയറിളക്കം കുറക്കുന്നതിനും ദഹനശേഷി  വര്‍ദ്ധിപ്പിക്കാനും ക്യാരറ്റ് ജ്യൂസ് നല്ലൊരു പരിഹാരം കൂടിയാണ്.


കുട്ടികളുടെ പല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ് ക്യാരറ്റ് ജ്യൂസ്. ഇത് മോണയേയും പല്ലിനേയും ആരോഗ്യത്തോടെ സംരക്ഷിയ്ക്കുന്നു. പല്ലില്‍ അടിഞ്ഞു കൂടുന്ന പ്ലേക്വ് പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്. ഇതിലെ ധാതുക്കള്‍ ഇനാമല്‍ ശക്തിപ്പെടുത്തുന്നു. വായില്‍ ഉമിനീര്‍ ഉല്‍പാദിപ്പിയ്ക്കുവാന്‍ ഇത് ഏറെ നല്ലതാണ്. 


കുട്ടികളുടെ ചര്‍മത്തിന്റെ ആരോഗ്യത്തിനും  നിറം വര്‍ദ്ധിപ്പിയ്ക്കുവാനും മികച്ചതാണ് ക്യാരററ് ജ്യൂസ്. ഇതിലെ ബീറ്റാ കരോട്ടിന്‍ ചര്‍മത്തിന് തിളക്കവും നിറവുമെല്ലാം നല്‍കുന്നു. വൈറ്റമിന്‍ എ, ആന്റിഓക്സിഡന്റുകള്‍ എന്നിവ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു. കുട്ടികളിലെ കോശത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും ഇത് ഏറെ മികച്ചതാണ്. കുട്ടികളുടെ ചര്‍മത്തിന് മൃദുത്വം നല്‍കാനും ഇതു സഹായിക്കുന്നു. ക്യാരററ് പൊതുവേ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണെന്നും പറയാം.

Read more topics: # carrot juice benefits,# parenting
benefits of carrot juice for kids

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES