കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല മാതാപിതാക്കള്‍ക്കും ഉത്കണ്ഠയുണ്ടാകാറുണ്ട്. കുഞ്ഞ് ആവശ്യത്തിന് ഭക്ഷണം കഴിയ്ക്കാത്തതും കുഞ്ഞിന് ആവശ്യത്തിന് തൂക്കമില്ലാത്തതും തടിയില്ലാത്തതുമെല്ലാം പലരേയും അലട്ടുന്ന പ്രശ്നങ്ങളുമാണ്.
കുഞ്ഞിന് തടിയും തൂക്കവും വയ്ക്കാന്‍ ദിവസവും പഴം മികച്ച ആഹാരമാണെന്നാണ് റിപ്പോര്‍ട്ട്. 365 ദിവസവും കഴിയ്ക്കാവുന്ന ഒരു സൂപ്പര്‍ ഫുഡാണ് പഴം. ഇത് ശരീരത്തിന് ശക്തിയും തൂക്കവും ആരോഗ്യവുമെല്ലാം നല്‍കുന്ന ഒന്നാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നു തന്നെയാണ്. ഒരു പഴത്തില്‍ 145 കലോറിയുണ്ട്, 34 ഗ്രാം കാര്‍ബോഹൈഡ്രേററുകള്‍, 1.5 ഗ്രാം പ്രോട്ടീന്‍, 0.4 ഗ്രാം ഫാറ്റ്, 2.3 ്ഗ്രാം ഡയറ്റെറി ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
ഇതിനാല്‍ തന്നെ എനര്‍ജിയ്ക്കും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കുന്നതിനും ഉത്തമമായ ഒന്നാണ് പഴം. പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍ എന്നിവയും പഴത്തിലുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ടതുമാണ്. ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളും വൈറ്റമിനുകളുമെല്ലാം ഇതിലുണ്ട്.
പഴത്തില്‍ പോഷകങ്ങള്‍ ധാരാളമുണ്ടെന്നത് മാത്രമല്ല, ഇത് ദഹിയ്ക്കാന്‍ എളുപ്പവുമാണ്. ഇതിനാല്‍ ഇത് കുട്ടികള്‍ക്ക് മികച്ചൊരു ഭക്ഷണമാണ്. ഇതും നിലക്കടയും ചേര്‍ത്ത് സ്മൂത്തിയായും മറ്റും കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാണ്. ആരോഗ്യത്തിനും തൂക്കം വര്‍ദ്ധിയ്ക്കാനുമെല്ലാം ഇത് സഹായിക്കും