Latest News

'എനിക്ക് അച്ഛമ്മയെ കെട്ടിപ്പിടിക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമം മാത്രമേയുള്ളൂ'; ഗോപി സുന്ദറുള്ള ഒരു ചിത്രം പോലും മകൻ പങ്കുവച്ചില്ല; അച്ഛനുമായി ദേഷ്യമാണെങ്കിലും അച്ഛമ്മയുടെ വിയോഗ വാർത്തയെ കുറിച്ച് ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദർ

Malayalilife
'എനിക്ക് അച്ഛമ്മയെ കെട്ടിപ്പിടിക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമം മാത്രമേയുള്ളൂ'; ഗോപി സുന്ദറുള്ള ഒരു ചിത്രം പോലും മകൻ പങ്കുവച്ചില്ല; അച്ഛനുമായി ദേഷ്യമാണെങ്കിലും അച്ഛമ്മയുടെ വിയോഗ വാർത്തയെ കുറിച്ച് ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദർ

റെ വര്‍ഷങ്ങളായി പിരിഞ്ഞാണ് ജീവിക്കുന്നതെങ്കിലും വിവാഹബന്ധം ഇനിയും ഔദ്യോഗികമായി വേര്‍പെടുത്തിയിട്ടില്ല ഗോപി സുന്ദറും ഭാര്യ പ്രിയയും. ഇന്നും തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ പ്രിയ ഗോപിസുന്ദര്‍ എന്നാണ് പ്രിയ പേരായി ചേര്‍ത്തിരിക്കുന്നത്. ഇവര്‍ക്ക് രണ്ട് ആണ്മക്കളാണ്. യാദവ് സുന്ദറും മാധവ് സുന്ദറും. രണ്ടുപേരും അമ്മയ്‌ക്കൊപ്പമാണ് കഴിയുന്നത്. ഇതില്‍ മാധവ് സുന്ദറാണ് അച്ഛന്റെ വഴിയെ പഠനത്തിനൊപ്പം സംഗീതത്തിലേക്കും കടന്നിരിക്കുന്നത്. ഇപ്പോഴിതാ, ഗോപിസുന്ദറിന്റെ അമ്മയുടെ വേര്‍പാടില്‍ നെഞ്ചുനീറിയുള്ള വാക്കുകളാണ് മാധവ് സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഞാന്‍ നിങ്ങളെ വളരെ വളരെയധികം സ്‌നേഹിക്കുന്നു.. നിങ്ങളില്ലാതെയുള്ള എന്റെ ജീവിതം എങ്ങനെയാകുമെന്ന് എനിക്കറിയില്ല. എന്റെ അച്ഛമ്മാ.. അവസാനമായി ഒന്നുകൂടി അച്ഛമ്മയെ കെട്ടിപ്പിടിച്ചു ഉമ്മവെക്കണെന്ന് മാത്രമാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്. അത് അടുത്ത ജന്മത്തിലായിരിക്കാം. നിങ്ങളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടേ എന്നാണ് മാധവ് കുറിച്ചത്. ഗോപി സുന്ദറും ഭാര്യ പ്രിയയും പരസ്പരം പിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും മരുമകളായ പ്രിയയെ എന്നും ചേര്‍ത്തുപിടിച്ചിരുന്നു അമ്മ ലിവി സുരേഷ് ബാബു. മരുമകളായിട്ടല്ല, മകളായിട്ടാണ് പ്രിയയെ താന്‍ സ്‌നേഹിക്കുന്നതെന്ന് ലിവി തുറന്നു പറഞ്ഞിരുന്നു. മകന്‍ പുതിയ ജീവിതങ്ങള്‍ തേടി പോയപ്പോഴും മരുമകളേയും പേരക്കുട്ടികളേയും ചേര്‍ത്തുപിടിച്ച അമ്മ വീട്ടിലെ ആഘോഷങ്ങളിലെല്ലാം പ്രിയയേയും മക്കളേയും കൊണ്ടുവരികയും ചേര്‍ത്തു നിര്‍ത്തുകയും ചെയ്തിരുന്നു.

അതേസമയം, ഗോപി സുന്ദര്‍ അത്തരം ഒത്തുകൂടലുകളിലൊന്നും തന്നെ പങ്കുചേര്‍ന്നിരുന്നില്ല. ഇക്കഴിഞ്ഞ ഓണത്തിനും പ്രിയയേയും രണ്ടുമക്കളേയും മുംബൈയിലുള്ള മകളും മരുമകനും രണ്ടു പേരക്കുട്ടികളും എല്ലാം ഒത്തുചേര്‍ന്ന ആഘോഷമായിരുന്നു ലിവി ഒരുക്കിയത്. ഭര്‍ത്താവ് സുരേഷ് ബബാബുവിന്റെ സഹോദരനായ നടന്‍ ദേവനും അടക്കം ഓണാഘോഷത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ലിവി പങ്കുവച്ചിരുന്നു. അതോടൊപ്പം തന്നെ മകന്റെ ഇഷ്ടങ്ങള്‍ മനസിലാക്കി കൂടെ നിന്ന ലിവി ഗോപി സുന്ദറിനെ ലോകം മുഴുവന്‍ ചീത്ത വിളിക്കുമ്പോഴും മകനൊപ്പം അവനിഷ്ടമുള്ള ജീവിതം പിന്തുടരാന്‍ അവനെ പിന്തുണച്ച് ഒപ്പം നിന്നിരുന്നു.

അങ്ങനെയാണ് അഭയാ ഹിരണ്മയിക്കൊപ്പമുള്ള ചിത്രവും അമൃതാ സുരേഷിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളുമെല്ലാം പകര്‍ത്തിയത്. അഭയയെ തന്റെ മരുമകളായി തന്നെ കൂടെ ചേര്‍ത്തിരുന്നു ലിവി. കാരണം, പതിനാലു വര്‍ഷത്തോളമാണ് ഗോപി സുന്ദര്‍ അഭയയ്‌ക്കൊപ്പം ലിവിംഗ് ടുഗെദറില്‍ കഴിഞ്ഞത്. ഭാര്യ പ്രിയയ്‌ക്കൊപ്പം ജീവിച്ചതിനേക്കാള്‍ ഇരട്ടി അഭയയ്‌ക്കൊപ്പം ഗോപിസുന്ദര്‍ ജീവിച്ചിരുന്നു.

madhav sunder posted emotional write up about his grandmother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES