താരപുത്രി ദിയ കൃഷ്ണയുടെ വ്ലോഗ് കാണാൻ ആരാധകർ ഏറെയാണ് എന്ന് പറയാം. ഇപ്പോൾ പ്രത്യേകിച്ച് ആളുകൾ ഏറെയാണ് ദിയ കൃഷ്ണയെ നോക്കുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ദിയ കൃഷ്ണ കടന്നുപോകുന്നത്. കാരണം അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരപുത്രി. മൂന്ന് മാസമാണിപ്പോൾ ദിയയ്ക്ക്. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടെ വിവാഹം. ഇപ്പോഴിതാ പ്രഗ്നൻസി കാർവിങ്സിന്റെ ഭാഗമായി കള്ള്ഷാപ്പിലെ ഫുഡ് പരീക്ഷിക്കാൻ അച്ഛനും അശ്വിനുമൊപ്പം നടത്തിയ യാത്രയുടെ വിശേഷങ്ങൾ വ്ലോഗായി പങ്കിട്ടിരിക്കുകയാണ് ദിയ.
മാംസ്യത്തേക്കാൾ മത്സ്യ വിഭവങ്ങളാണ് ദിയയ്ക്കിഷ്ടം എന്ന് ആരാധകർക്ക് നന്നായി അറിയാം. അതിനാൽ കൂടിയാണ് ഇപ്പോൾ ഗർഭിണിയായിരിക്കെ ഷാപ്പ് ഫുഡ് പരീക്ഷിക്കാൻ എത്തിയത്. മാത്രമല്ല ചില പഴയ ഓർമകൾ വീണ്ടും പൊടി തട്ടിയെടുക്കാൻ കൂടി വേണ്ടിയായിരുന്നു ദിയയുടെ യാത്ര. കാരണം ഭർത്താവ് അശ്വിനെ ആദ്യമായി ദിയ കണ്ടത് പുഞ്ചക്കരി കള്ള് ഷാപ്പിൽ വെച്ചാണ്. അന്ന് നടന്ന ചില രസകരമായ സംഭവങ്ങളും വീഡിയോയിൽ ദിയ വിവരിക്കുന്നുണ്ട്. ഞാനും അശ്വിനും ആദ്യമായി കണ്ടുമുട്ടിയ സ്ഥലത്തേക്ക് അച്ഛനൊപ്പം പോയപ്പോൾ എന്ന തലക്കെട്ടോടെയാണ് ദിയ വീഡിയോ പങ്കുവെച്ചത്. പുഞ്ചക്കരി കള്ള് ഷാപ്പില്‍ വെച്ചായിരുന്നു ഞങ്ങൾ ആദ്യമായി കണ്ടത്. എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു അശ്വിന്‍. കാണും മുമ്പ് സുഹൃത്തുക്കൾ എപ്പോഴും അശ്വിനെ കുറിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. നമ്മുടെ ഗ്യാങ്ങിലേക്ക് എന്തിനാണ് അറിയാത്തൊരാളെ വിളിച്ചതെന്ന് ചോദിച്ച് അന്ന് അശ്വിൻ വന്നപ്പോൾ ഞാൻ സുഹൃത്തുക്കളോട് പരാതി പറഞ്ഞിരുന്നു. ഇതൊക്കെ ഓർത്താണ് ഇപ്പോൾ അച്ഛനുമായി ഡിയോയായും അശ്വിനും അവിടെ എത്തിയത്.