കുട്ടികള്‍  ഉയരക്കുറവോ? നല്കാം ഈ ഭക്ഷണങ്ങള്‍

Malayalilife
 കുട്ടികള്‍  ഉയരക്കുറവോ? നല്കാം ഈ ഭക്ഷണങ്ങള്‍

പല കാരണങ്ങള്‍ കൊണ്ട് കുട്ടികളില്‍ നല്ല പൊക്കം വെക്കാറില്ല. ചിലര്‍ക്ക് ജനിതകപരമായി തന്നെ ഉയരക്കുറവ് ഉണ്ടായേക്കാം. അതുപോലെ പാരമ്പര്യം അല്ലെങ്കില്‍ എന്തെങ്കിലും അസുഖം ബാധിക്കുന്നത് എന്നിവയെല്ലാം തന്നെ ഉയരക്കുറവിലേയ്ക്ക് നയിക്കാറുണ്ട്. അല്ലാതെ ബാഹ്യമായ ചില കാരണങ്ങളും ഉയരക്കുറവിലേയ്ക്ക് നയിക്കുന്നുണ്ട്. ഇത്തരത്തില്‍ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കാന്‍ കുട്ടികളില്‍ നല്ല ഹെല്‍ത്തിയായി പൊക്കം ഉണ്ടാക്കാന്‍ സാധിക്കും. ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
ആള്‍കുട്ടികള്‍ക്കും വേണം ശരിയായ ശിക്ഷണം

ആരോഗ്യകരമായ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കാന്‍ ഓരോ മാതാപിതാക്കളും ശ്രദ്ധിക്കണം. വെറുതേ ഭക്ഷണം നല്‍കിയാല്‍ പോര. നല്ല പോഷക സമൃദ്ധമായ ആഹാരം തന്നെ നല്‍കാന്‍ ശ്രദ്ധിക്കണം. കാരണം, കുട്ടികള്‍ക്ക് വളരാനും വികസിക്കാനും ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഇതില്‍ പഴങ്ങള്‍, പച്ചക്കറികള്‍, മുട്ട, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഇവ പാചകം ചെയ്തും നല്‍കുന്നത് കുട്ടികളുടെ വളര്‍ച്ചയെ വളരെയധികം സഹായിക്കും.
 
അതുപോലെ തന്നെ കുട്ടികളെ ധാരാളം വെള്ളം കുടിക്കാന്‍ ശീലിപ്പിക്കുന്നതും നല്ലതാണ്. വെള്ളം ശരീരത്തെ ഹൈഡ്രേറ്റ് ചെയ്തു നിലനിര്‍ത്താന്‍ സഹായിക്കുകയും വളര്‍ച്ചാ പ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍, മൂന്ന് ലിറ്റര്‍ വെള്ളം കുട്ടികള്‍ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. വെള്ളം കുടിക്കുന്നത് പോലെ തന്നെ നല്ല ഉറക്കവും കുട്ടികള്‍ക്ക് വേണം. ഉറക്കം ശരീരം വളരാനും വികസിക്കാനും സഹായിക്കുന്നു. കുട്ടികള്‍ക്ക് രാത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ ഉറക്കം ആവശ്യമാണ്.

മുതിര്‍ന്നവര്‍ മാത്രമല്ല, കുട്ടികള്‍ക്കും നല്ല വ്യായാമം വേണം. ഇതിനായി ഏതെങ്കിലും സ്പോര്‍ട്സ് ആക്ടിവിറ്റിയില്‍ ഇവരെ പങ്കെടുപ്പിക്കാവുന്നതാണ്. വ്യായാമം രക്തചംക്രമണം മെച്ചപ്പെടുത്തുകയും എല്ലുകളുടെയും പേശികളുടെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുട്ടികള്‍ ആഴ്ചയില്‍ ഏഴ് ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യേണ്ടത് അനിവാര്യമാണ്.

അതുപോലെ തന്നെ കുട്ടികളില്‍ അമിതമായി സമ്മര്‍ദ്ദം ചെലുത്താതിരിക്കുക. അമിതമായിട്ടുള്ള സമ്മര്‍ദ്ദം വളര്‍ച്ചാ പ്രക്രിയയെ തടസ്സപ്പെടുത്തും. അതിനാല്‍, കുട്ടികള്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന്, വ്യായാമം, സംഗീതം കേള്‍ക്കുക, സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുക തുടങ്ങിയവ.

കുട്ടികളില്‍ ഉയരക്കുറവ് വരുന്നതിന്റെ കാരണംഉയരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ജനിതകമാണ്. അച്ഛനും അമ്മയും ഉയരം കുറഞ്ഞവരാണെങ്കില്‍ കുട്ടിയും ഉയരം കുറഞ്ഞേക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് മരത്തില്‍ തൂങ്ങിയാലോ, അല്ലെങ്കില്‍ ഏതെങ്കിലും ഡ്രിങ്ക് പതിവാക്കിയിട്ടും കാര്യമില്ല. ജനിതകപരമായിട്ടുള്ള കാരണങ്ങള്‍ പോലെ തന്നെ പോഷകക്കുറവ് കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കും. കുട്ടികള്‍ക്ക് വളരാനും വികസിക്കാനും ആവശ്യമായ പോഷകങ്ങളുടെ അഭാവം ഉയരക്കുറവിന് കാരണമാകും. പ്രത്യേകിച്ച് കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി എന്നിവയുടെ കുറവുകള്‍ ഉയരം വെക്കാന്‍ തടസ്സം ആകുന്നുണ്ട്.

കുട്ടികള്‍ക്ക് ശരിയായ അളവിലുള്ള വ്യായാമം ലഭിക്കാത്തത് ഉയരക്കുറവിന് കാരണമാകും. വ്യായാമം എല്ലുകളുടെയും പേശികളുടെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.അതുപോലെ, ചില രോഗങ്ങള്‍, ഉദാഹരണത്തിന് ഹൈപ്പോതൈറോയിഡിസം, കുട്ടികളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തും. ഇവ കൂടാത പ്രായം, അതുപോലെ കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം തന്നെ ഉയരക്കുറവിന് കാരണങ്ങളായി നമ്മള്‍ക്ക് ചൂണ്ടികാണിക്കാം.

ഉയരം വെക്കാന്‍ നല്‍കേണ്ട ആഹാരങ്ങള്‍പാല്‍ കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയും ഒരു മികച്ച ഉറവിടമാണ്. ഇത് എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ തന്നെ മറ്റ് പാല്‍ ഉല്‍പന്നങ്ങളായ തൈര്, ചീസ്, മോര് എന്നിവയും കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയും നല്ല ഉറവിടങ്ങളാണ്. ഇതും കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാണ്.

മത്സ്യം ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഒരു നല്ല ഉറവിടമാണ്.ഇവ എല്ലുകളുടെയും പേശികളുടെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മത്സ്യം കൂടാതെ മുട്ട നല്‍കുന്നതും നല്ലതാണ്. മുട്ട പ്രോട്ടീന്റെയും വിറ്റാമിന്‍ ഡിയുടെയും ഒരു നല്ല ഉറവിടമാണ്. ഇവ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ തന്ന വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ എന്നിവ അടങ്ങിയ പഴം പച്ചക്കറികളും നല്‍കുന്നത് നല്ലതാണ്.

Read more topics: # ഉയരക്കുറവ്
increase the height

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES