Latest News

മൂകാംബിക അമ്മയെ തൊഴുത് ഒഴിഞ്ഞ മനസ്സുമായി സരസ്വതി മണ്ഡപത്തിലിരിക്കുമ്പോള്‍ വന്ന ആദ്യത്തെ ഫോണ്‍;കൊച്ചിന്‍ ഹനീഫ ലൈഫ് ടൈം അച്ചീവ്‌മെന്റ്റ് അവാര്‍ഡ് ലഭിച്ച സന്തോഷം ഹരിഷ് പേരടി കുറിച്ചതിങ്ങനെ

Malayalilife
 മൂകാംബിക അമ്മയെ തൊഴുത് ഒഴിഞ്ഞ മനസ്സുമായി സരസ്വതി മണ്ഡപത്തിലിരിക്കുമ്പോള്‍ വന്ന ആദ്യത്തെ ഫോണ്‍;കൊച്ചിന്‍ ഹനീഫ ലൈഫ് ടൈം അച്ചീവ്‌മെന്റ്റ് അവാര്‍ഡ് ലഭിച്ച സന്തോഷം ഹരിഷ് പേരടി കുറിച്ചതിങ്ങനെ

നാടകവഴിയിലൂടെ മിനിസ്‌ക്രീനിലും അവിടെ നിന്ന് വെള്ളിത്തിരയിലേക്കും ചേക്കേറിയ നടനാണ് ഹരീഷ് പേരടി. സമകാലീന വിഷയങ്ങളില്‍ തന്റെ നിലപാട് പറയാന്‍ ഒരിക്കലും മടിക്കാത്ത താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞപ്പോള്‍ വന്ന ഫോണ്‍കോളിനെക്കുറിച്ച് കുറിക്കുകയാണ് ഹരീഷ് പേരടി.  

ക്ഷേത്രദര്‍ശനം കഴിഞ്ഞ് സരസ്വതി മണ്ഡപത്തില്‍ ഇരിക്കുമ്പോള്‍ തനിക്ക് വന്ന ഒരു ഫോണ്‍ കോളിനെ കുറിച്ചാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഇന്ന് മൂകാംബിക അമ്മയെ തൊഴുത് ഒഴിഞ്ഞ മനസ്സുമായി സരസ്വതി മണ്ഡപത്തിലിരിക്കുമ്പോള്‍ വന്ന ആദ്യത്തെ ഫോണ്‍ 'നിങ്ങള്‍ക്ക് കൊച്ചിന്‍ ഹനീഫ ലൈഫ് ടൈം അച്ചീവ്‌മെന്റ്റ് അവാര്‍ഡ് എന്ന്'...അന്യഭാഷ ഷൂട്ടിംങ് തിരക്കുകള്‍ കാരണം നിങ്ങള്‍ പറഞ്ഞ ദിവസത്തില്‍ അവിടെ എത്താന്‍ പറ്റുമോ എന്ന് എനിക്കറിയില്ല എന്ന് അവരോട് പറഞ്ഞെങ്കിലും ആ ഫോണ്‍ കോള്‍ എന്നെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ സന്ദേശമാണ്...'' എന്ന ക്യാപ്ഷ?നൊപ്പമാണ് ഹരീഷ് പേരടി ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രം പങ്കിട്ടിരിക്കുന്നത്.

 

Read more topics: # ഹരീഷ് പേരടി.
hareesh peradi about an unexpected call

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES