കുട്ടികളുടെ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിച്ചാലാണ് അവരെയൊന്ന് നന്നായി വളര്‍ത്തിയെടുക്കാന്‍ സാധിക്കുക. കുട്ടികളുടെ ആരോഗ്യ കാര്യങ്ങള്‍ക്ക് നല്‍കുന്ന മുന്‍ഗണന തന്നെ കുട്ടികളുടെ പല്ലുകളുടെ സുരക്ഷയുടെ കാര്യത്തിലും കാണിക്കണം. കുഞ്ഞി പല്ലുകളുടെ ആരോഗ്യം പ്രധാനമാണ്. കുട്ടികളുടെ പല്ലുകളില്‍ പെട്ടെന്ന് വരാന്‍ സാധ്യതയുള്ള ഒന്നാണ് പുഴുപ്പല്ല്. ഇവ തുടക്കത്തിലെ ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്‌നമാണ്.
കറുത്ത കുത്തുകളായിട്ടാണ് പോടുള്ള പല്ലുകള്‍ ആദ്യം കാണപ്പെടുക.ഈ ഘട്ടത്തില്‍ തന്നെ ഒരു ഡെന്റല്‍ ഡോക്ടര്‍റെ കണ്ട് അത് സാധാരണ രീതിയില്‍ അടച്ചു തീര്‍ക്കാവുന്നതാണ്. അല്ലെങ്കില്‍ അധികം വൈകാതെ തന്നെ ഈ കേടു താഴോട്ടിറങ്ങി പല്ലിന്റെ രക്തയോട്ടം വരുന്ന ഭാഗം വരെ എത്തുമ്പോഴേക്കും കുഞ്ഞിനു വേദനയും വീക്കവും വന്നു തുടങ്ങും. പിന്നീട് മുതിര്‍ന്നവര്‍ക്ക് ചെയ്യുന്ന റൂട്ട് കനാല്‍ ചെയ്യേണ്ടിവരും. മുതിര്‍ന്നവരുടേത് പോലെ കുഞ്ഞുങ്ങള്‍ക്കും റൂട്ട് കനാല്‍ അഥവാ വേരു ചികിത്സ ചെയ്യാവുന്നതാണ്. എന്നാല്‍ പല്ലില്‍ പഴുപ്പ് വന്നാല്‍ പല്ല് എടുത്തു കളയുക എന്നതാണ് മറ്റൊരു ഓപ്ഷന്‍ .പക്ഷെ വരാനുള്ള പല്ലുകളുടെ നിരതെറ്റാന്‍ ഇത് കാരണമാവാറുണ്ട് . അതുകൊണ്ട് തന്നെ കുട്ടികളിലെ പുഴുപ്പല്ല തുടക്കത്തിലെ തന്നെ ചികിത്സിച്ച് മാറ്റുന്നതാണ് നല്ലത്.