ഉറി തൊട്ട കൈയ്യും
കുറി തൊട്ട കൈയ്യും
വിരൽ തൊട്ടു നിന്നു
ഒരു പൊട്ടു കാലം
ഉറി തട്ടിയിട്ടു് വിരൽ
നക്കിയോനും മിഴിനീരിനാലെ
വിശപ്പാറ്റിയോ നും
ഗുരുവിൻ്റെ കാലിൽ
വിരൽ തൊട്ട ശേഷം
വിരൽ വിട്ടു പോയി
വിരൽ തൊട്ട കൈകൾ
ഉറി തൊട്ട കൈയ്യിൽ
കിളികൊഞ്ചൽ ചുറ്റി
കുറി തൊട്ട കൈയ്യിൽ
വിശപ്പാഞ്ഞു ചുറ്റി
കിളിക്കൊഞ്ചലാ ലെ
ഉറി കൈവളർന്നു
ജഡരാഗ്നിയാലെ
കുറി കൈ തളർന്നു
തളർ കൈയ്യിലെങ്ങോ -
അവൽ കെട്ടൊളിച്ചു്
ഓലത്തണലിൽ കുറി കൈ നടന്നു
ഉറി തൊട്ട കൈയ്യിൽ
കിഴിക്കെട്ട് നല്കി
വിരൽ തൊട്ട ബാല്യം
വിതുമ്പിക്കരഞ്ഞു
അവൽ തിന്ന വായി
ലവൾ കൈയമർത്തി
യരുതെന്നു ചൊന്നിട്ടവൾ കൂപ്പിനിന്നു.
കുറി തൊട്ട കൈയ്യിൽ
ഭ്രമം കണ്ടു കാലം
കുബേരനെപ്പോൽ
കുചേലൻ നടന്നു