Latest News

ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയിരുന്ന സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍; സിനിമ മോഹത്താല്‍ അസിസ്റ്റന്റ് ഡയറക്ടറായി; നടനാക്കിയത് 'കലിപ്പ് തീര്‍ക്കാന്‍'; 'ജയിലര്‍ 2'വില്‍ തലൈവരെ 'ഒതുക്കിയ' മൂര്‍ത്തിയുടെ സ്പിന്‍-ഓഫ് ചിത്രം വരുമോ

Malayalilife
ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയിരുന്ന സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍; സിനിമ മോഹത്താല്‍ അസിസ്റ്റന്റ് ഡയറക്ടറായി; നടനാക്കിയത് 'കലിപ്പ് തീര്‍ക്കാന്‍'; 'ജയിലര്‍ 2'വില്‍ തലൈവരെ 'ഒതുക്കിയ' മൂര്‍ത്തിയുടെ സ്പിന്‍-ഓഫ് ചിത്രം വരുമോ

ജയിലര്‍ 2വില്‍ നമോ നാരായണ പഴക്കട മൂര്‍ത്തി എന്ന ഗ്യാങ്സ്റ്ററുടെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കോമഡി ടൈമിങ്ങും സ്വാഗിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ പഴക്കട മൂര്‍ത്തിയുടെ ഒരു രണ്ടാം വരവ് ഉണ്ടാകുമോ? മൂര്‍ത്തിയെ കേന്ദ്രീകരിച്ച് ഒരു സ്പിന്‍-ഓഫ് ചിത്രം തന്നെ വേണമെന്ന ആവശ്യത്തിലാണ് പ്രേക്ഷകര്‍. എന്നാല്‍, ഉയര്‍ന്ന ശമ്പളമുള്ള സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറില്‍ നിന്ന് സിനിമയിലെ പ്രൊഡക്ഷനില്‍ എത്തി സഹപ്രവര്‍ത്തകരുടെ തെറ്റിദ്ധാരണയിലൂടെ നടനായി മാറിയ ഒരു രസകരമായ കഥ കൂടിയുണ്ട് താരത്തിന്, 

 'ജയിലര്‍ 2' ലെ 'മൂര്‍ത്തി' എന്ന കഥാപാത്രത്തിലൂടെ ഇപ്പോള്‍ പ്രേക്ഷകരുടെ വലിയ പ്രശംസ പിടിച്ചുപറ്റുന്ന അദ്ദേഹത്തിന്റെ ജീവിതകഥ ഏതൊരു സിനിമയെയും വെല്ലുന്ന കൗതുകം നിറഞ്ഞതാണ്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറിങ് പഠനത്തിന് ശേഷം ബഹ്റൈന്‍, ദുബായ്, മലേഷ്യ എന്നിവിടങ്ങളില്‍ മികച്ച ശമ്പളത്തില്‍ ബിസിനസ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എന്നാല്‍ സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം പ്രവര്‍ത്തി ദിവസങ്ങളില്‍ ഐടി പ്രൊഫഷണലായും വാരാന്ത്യങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും അദ്ദേഹം മാറിമാറി ജോലി നോക്കിയിരുന്നു. ഒരു കോര്‍പ്പറേറ്റ് ട്രാക്കിലേക്ക് ജീവിതം സ്ഥിരപ്പെട്ട് കോര്‍പ്പറേറ്റ് ട്രാക്കിലേക്ക് പോകുമ്പോഴാണ് സംവിധായകന്‍ സമുദ്രകനിയുമായുള്ള ബന്ധം വഴി വീണ്ടും സിനിമ അദ്ദേഹത്തെ തേടിയെത്തുന്നത്. 

'നാടോടികള്‍' എന്ന സിനിമയുടെ നിര്‍മാണത്തിന്റെ ഭാഗമാകാന്‍ സമുദ്രകനി വിളിച്ചതോടെ, യുഎസിലെ ജോലി പൂര്‍ണ്ണമായി ഉപേക്ഷിച്ച് അദ്ദേഹം സിനിമയിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു. ഷൂട്ടിങ് തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ പുലര്‍ച്ചെ ഏഴ് മണി വരെ വിശ്രമമില്ലാതെ ലൊക്കേഷനില്‍ കഷ്ടപ്പെട്ടിരുന്ന നമോയെക്കുറിച്ചുള്ള ഒരു ചെറിയ തെറ്റിദ്ധാരണയാണ് അദ്ദേഹത്തെ അപ്രതീക്ഷിതമായി ഒരു നടനാക്കി മാറ്റിയത്. രാവിലെ ജോലി കഴിഞ്ഞ് ഉറങ്ങാന്‍ പോയി ഉച്ചയോടെ സെറ്റില്‍ തിരിച്ചെത്താറുണ്ടായിരുന്ന അദ്ദേഹത്തെക്കണ്ട്, സഹപ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കുകയായിരുന്നു. 

ഷൂട്ടിങ്ങിനായി എല്ലാവരും വിയര്‍പ്പൊഴുക്കുമ്പോള്‍ ഇയാള്‍ സെറ്റില്‍ വിശ്രമിച്ചു നടക്കുകയാണെന്ന് ശശികുമാറും സമുദ്രക്കനിയും കരുതി. തുടര്‍ന്ന് അദ്ദേഹത്തിന് ഒരു 'പണി കൊടുക്കണം' എന്ന വാശിയിലാണ് കിണറ്റിന്‍കരയില്‍ മുണ്ടുടുത്ത് നില്‍ക്കുന്ന ഒരു ചെറിയ വേഷം അവര്‍ നല്‍കിയത്. എന്നാല്‍ ആ പ്രകടനം സംവിധായകരെ അമ്പരപ്പിക്കുകയും, തുടര്‍ന്ന് കൂടുതല്‍ രംഗങ്ങള്‍ നല്‍കിയതോടെ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായി അദ്ദേഹം മാറുകയും ചെയ്തു. 2009-ല്‍ പുറത്തിറങ്ങിയ 'നാടോടികള്‍' വലിയ വിജയമായതോടെ നമോ നാരായണയുടെ കരിയര്‍ തന്നെ മാറിമറിയുകയായിരുന്നു. 

തുടര്‍ന്നുള്ള കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ എണ്‍പതോളും ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. ഇപ്പോഴിതാ 'ജയിലര്‍ 2'വിലെ പഴക്കട മൂര്‍ത്തി എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രം വലിയ തരംഗമായി മാറിയിരിക്കുകയാണ്. രജനികാത്തിനൊപ്പം നിന്ന് തന്റേതായ കോമഡി ടൈമിംഗും സ്വാഗും കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ താരം, തലൈവരെപ്പോലും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മൂര്‍ത്തി എന്ന കഥാപാത്രം സമൂഹമാധ്യമങ്ങളിലും തിയേറ്ററുകളിലും ഒരുപോലെ ചര്‍ച്ചയായതോടെ, ഈ കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ച് ഒരു സ്പിന്‍-ഓഫ് ചിത്രം തന്നെ വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ സിനിമ പ്രേമികള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്നത്. 
 

Read more topics: # മൂര്‍ത്തി
jailor 2 moorthy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES