പൂവിളികള്‍ കേട്ടുണരും പൊന്‍പുലരിയില്‍,
മുറ്റത്തു വിരിയുന്നു തുമ്പയും തെച്ചിയും.
കര്‍ക്കടകത്തിന്റെ കാര്‍മേഘം മാഞ്ഞുപോയി,
ചിങ്ങവെയില്‍ നാളില്‍ ചിരിക്കുന്ന പൂക്കളം.
നാടൊട്ടുക്കും എങ്ങും സന്തോഷ തരംഗങ്ങള്‍,
പൂവടയും പായസവും ഒരുക്കുന്ന അടുക്കളകള്‍.
കോടിവസ്ത്രമണിഞ്ഞു ചിരിക്കും കുരുന്നുകള്‍,
തുമ്പപ്പൂ ചിരിയോടെ സ്വീകരിക്കും മാവേലിയെ.
മനുഷ്യരെല്ലാരും ഒന്നായി വാണൊരു,
പഴയൊരു നല്ലോണക്കാലത്തിന്റെ ഓര്‍മ്മയില്‍,
സ്‌നേഹവും സമത്വവും നിറഞ്ഞ മനസ്സോടെ,
വരവേല്‍ക്കാം വീണ്ടുമൊരു തിരുവോണ നാളിനെ!
തിരുവോണ നാളിന്റെ മേളം കഴിഞ്ഞാലും,
മാറാതെ നില്‍ക്കുന്നു മനസ്സില്‍ ആനന്ദം.
പൂക്കളം മാഞ്ഞാലും ഓര്‍മ്മ തന്‍ മുറ്റത്ത്,
വാടാതെ നില്‍ക്കുന്നു തുമ്പപ്പൂ പുഞ്ചിരി.
നാടൊട്ടുക്കുമെങ്ങും ആഘോഷ രാവുകള്‍,
പ്രവാസ ലോകത്തെ കൂട്ടായ്മ വേദിയില്‍,
വീണ്ടുമുണരുന്നു മാവേലി മന്നനും.
കഴിഞ്ഞുപോയൊരു നല്ലോണ നാളിന്റെ,
മധുരം നുകര്‍ന്നു നാം മുന്നോട്ടു പോകവേ,
സൗഹൃദ സന്തോഷ ഓര്‍മ്മകള്‍ കാത്തുവെച്ച്,
കാത്തിരിക്കാം അടുത്തൊരു ഓണപ്പുലരിക്കായ്!