മകൾ-ചെറുകഥ

പ്രസന്നകുമാർ അരൂർ
topbanner
മകൾ-ചെറുകഥ

ർമ്മകളുടെ മറു തീരത്ത് എവിടെയോ എനിക്ക് ചുറ്റിനും ഒരു കൊച്ചു പെൺകുഞ്ഞു ഓടി കളിച്ചിരുന്നു ആരാണ് അവൾ. ഭംഗിയുള്ള മുഖം ചിരിക്കുമ്പോൾ കുഞ്ഞരിപല്ലുകൾ കാണാം ചെറിയ പട്ടു പാവാടയും ഉടപ്പും കാൽ തളകളും കമ്മലും പാറി പറക്കുന്ന മുടിയും. അവൾ ഓടിനടക്കുമ്പോൾ പാദസരത്തിന്റെ കിലുക്കം ഒരു മൂന്നോ നാലോ വയസു പ്രായം കാണും കൂടെ കളിക്കാൻ ആരുമില്ല അവൾക്കു കളിക്കാൻ കളിപ്പാട്ടങ്ങളും ഇല്ല. എങ്കിലും ആരോടൊക്കെയോ സംസാരിച്ചു കൊണ്ട് ആണ് അവൾ കളിക്കുന്നത്. പക്ഷെ കൺകളിൽ പ്രായത്തിനു ചേരാത്ത ഒരു വിഷാദഭാവം ഒരു അനാഥത്വം. ഞാൻ അവളെ തന്നെ നോക്കിയിരിക്കുയാണ്. ഞാൻ എവിടെയാണ്, ഈ കുട്ടി ഏതാണ് വല്ലാത്ത ഒരു വിജനത ചുറ്റിലും.ഇവൾ ആരോടാണ് സംസാരിക്കുന്നത്. എന്തിനാണ് ഇത്ര ചെറുപ്പത്തിലെ ഈ വിഷാദം

അവൾ എന്നെ അച്ഛാ എന്ന് വിളിച്ചുവോ? അതെ അച്ഛാ എന്ന് അവൾ നീട്ടി വിളിക്കുയാണ്. അവൾ എന്തോ കൊഞ്ചി പറയുകയാണ്. അച്ഛാ എന്ന് അവളുടെ കൊഞ്ചിയുള്ള വിളി കേട്ടപ്പോൾ എന്റെ മനസ്സ് ആർദ്രമായി. അപ്പോൾ അവൾ എന്റെ മകൾ ആണോ അതെ അവൾ എന്റെ മകൾ തന്നെയാണ്. ഞാനും ഈ കുഞ്ഞും വേറെ ഏതോ ലോകത്ത് ആണെന്ന് തോന്നിപോയി. എനിക്ക് മകൾ ഇല്ലലോ ഉള്ളത് മകൻ അല്ലെ, അവനാണെങ്കിൽ ഒമ്പത് വയസു തികഞ്ഞു. അപ്പോൾ ഈ കുഞ്ഞ് ഏതാണ്? 'അച്ഛാ മഴക്കാർ ഉണ്ട് മഴ പെയ്യുമെന്ന് തോന്നുന്നു അമ്മയും ചേട്ടനും ഇതുവരെ സ്‌കൂൾ കഴിഞ്ഞു വന്നില്ലല്ലോ അമ്മ ഇന്നും കുട എടുത്തിട്ടില്ല. നനഞ്ഞു വരും' അവളുടെ ഉറക്കെയുള്ള കൊഞ്ചൽ കെട്ടു ഞാൻ വീണ്ടും ചിന്തയിൽ നിന്ന് ഉണർന്നു.

മോൾക്ക് വിശക്കുന്നില്ലേ? ഞാൻ ചോദിച്ചു ഉണ്ട് മോൾക്ക് വിശക്കുന്നുണ്ടു മോൾക്ക് അമ്മ ഇന്ന് പാൽ തരാൻ മറന്നു. ഞാൻ ഫ്രിഡ്ജിൽ നിന്ന് കുറച്ചു പാൽ എടുത്തു കാച്ചി പഞ്ചസാര ഇട്ടു അവൾക്കു കൊടുത്തു. അത് കുടിക്കുമ്പോൾ ആ കുഞ്ഞികണ്ണുകളിൽ വല്ലാത്ത തിളക്കം ഏതോ മാലാഖ കുഞ്ഞുങ്ങളുടെതുപോലെ. അവളുടെ തലയ്ക്കു ചുറ്റിലും ഏതോ ഒരു അദൃശ്യ പ്രഭ ഉണ്ടെന്നു എനിക്ക് തോന്നി. ഗെ#ൗരീ എന്ന് ഞാൻ അറിയാതെ നീട്ടി വിളിച്ചു. പിറക്കുന്നത് പെൺകുഞ്ഞു ആണെങ്കിൽ അവൾക്കു ഞങ്ങൾ ഇടാൻ വച്ചിരുന്ന പേര് അതാണല്ലോ എന്ന് ഞാൻ ഓർത്തുപോയി. ഏതോ വർണ്ണ തുമ്പിയുടെ പുറകെ ഓടാൻ തുടങ്ങിയ അവൾ എന്തോ എന്ന് വിളികേട്ടു കൊണ്ട് ഓടിവന്നു എന്റെ മടിയിൽ ഇരുന്നു 'അച്ഛൻ നരച്ചുല്ലോ. ഇതാ താടിയും നെഞ്ചിലെ രോമങ്ങളും ഒക്കെ നരച്ചു' എന്തിനാ ഇങ്ങിനെ നരയ്ക്കുന്നെ? അച്ഛൻ ജീവിതത്തിന്റെ നരച്ച തീരത്ത് ആണ് മോളെ എന്ന് ഞാൻ ആത്മഗതം പറഞ്ഞു.

അവൾക്കു എല്ലാത്തിനും സംശയം ആയിരുന്നു തുമ്പിയെ പോലെ വീട്ടിലെ പൂച്ച പറക്കാത്തതു എന്താ? പൂക്കൾക്ക് ഇത്രയും പല നിറങ്ങൾ എവിടെനിന്ന് കിട്ടി? ആകാശം എവിടെയാണ്? അങ്ങിനെ പലതും ഉത്തരം പറഞ്ഞു ഞാൻ മടുത്തു. പിന്നെ അവൾക്കു പരിഭവം ആയിരന്നു ചേട്ടൻ അവളെ കളിക്കാൻ കൂട്ടുന്നില്ല , സൈക്കളിൽ കേറ്റുന്നില്ല , കളിപ്പാട്ടങ്ങൾ കൊടുക്കുന്നില്ല. നുള്ളി കരയിപ്പിക്കുന്നു അമ്മയ്ക്ക് ചേട്ടനെയാണ് കൂടുതൽ ഇഷ്ടം, അച്ഛൻ ഇന്നെങ്കിലും എന്നെ ചേട്ടനെ ഉറക്കാറുള്ള കണ്ണേ ഉറങ്ങു ഉറങ്ങു എന്നാ പാട്ടുപാടി ഉറക്കണം അങ്ങിനെ പലതും . അവൻ വരട്ടെ അച്ഛൻ അവനു അടികൊടുക്കം കേട്ടോ ഞാൻ അവളെ ആശ്വസിപ്പിച്ചു. പിന്നെയും കുറെ കാര്യങ്ങൾ തുമ്പിയുടെ പുറകെ ഓടി നടന്നു പറയുന്നതിനാൽ പലതും എനിക്ക് മനസിലായില്ല. അമ്മ വരുമ്പോൾ വർണ്ണതുമ്പികളുടെ പടം വരയ്ക്കാൻ പലനിറമുള്ള പെൻസിലുകൾ കൊണ്ടുവരും എന്ന് പറഞ്ഞു വീണ്ടും കുഞ്ഞരിപല്ലുകൾ കാട്ടി ചിരിച്ചു.

അച്ഛാ അമ്മയും ചേട്ടനും വരാറായി ഞാൻ പോയി ഒളിച്ചിരിക്കാം ചേട്ടനെ പറ്റിക്കാം എന്ന് പറഞ്ഞു വടുക്കൾ വീണ എന്റെ കവിളിൽ ഒരു നനുത്ത ഉമ്മ തന്ന് അവൾ എങ്ങോ ഓടിപോയി. പിന്നിട് എപ്പോഴോ ജീവിതത്തിന്റെ ആ നരച്ച തീരത്തു ഞാൻ അവളെ തിരഞ്ഞു നടന്നു ഇല്ല ഒരിക്കലും ഞാൻ എന്റെ മകളെ കണ്ടില്ല. അവളെ ഇനി കാണുകയും ഇല്ല കാരണം അവൾ ഞങ്ങളുടെ മകൾ ആയിരുന്നു പിറക്കും മുൻപ് തന്നെ ഞങ്ങൾ കൊന്നു കളഞ്ഞ ഞങ്ങളുടെ മകൾ. നിസ്സഗനായി ഞാൻ ഇരുന്നു. എന്റെ നെഞ്ചിൽ കുഞ്ഞു കാൽതളകളുടെ നാദം ഉണ്ടായിരുന്നു എന്റെ ചുണ്ടിൽ കണ്ണേ ഉറങ്ങു ഉറങ്ങു എന്നാ താരാട്ട് പാടിന്റെ ഈണം ഉണ്ടായിരുന്നു എന്റെ ജാലകങ്ങളിൽ കൂടി അകത്തേക്ക് വീശിയടിക്കുന്ന ശീതകാറ്റിന് ഒരു കൊച്ചു പെൺകുഞ്ഞിന്റെ മനസ് നോവുന്ന തേങ്ങലിന്റെ താളം ഉണ്ടായിരുന്നു.

Read more topics: # literature,# short story,# makal
literature,short story,makal

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES