പ്രണയത്തില്‍ തീര്‍ത്ത ചിലങ്ക

Malayalilife
പ്രണയത്തില്‍ തീര്‍ത്ത ചിലങ്ക

ഹോസ്പ്പിറ്റലിനകത്തെ മെഡിക്കല്‍ഷോപ്പിന്റെ മുന്നില്‍ വെച്ചാണ് പതിനഞ്ചു വര്‍ഷത്തിനു ശേഷം ഞാനവളെ കാണുന്നത്  

അത്രയും കാലം ഒരുപാട് മാറ്റം അവളില്‍ വന്നിരുന്നു ഒരു നര്‍ത്തകിയുടെ അംഗലാവണ്യങ്ങളെല്ലാം അവളില്‍ നിന്നു അപ്രത്യക്ഷമായിരിക്കുന്നു..., 

മെലിഞ്ഞു ദശയെല്ലാം ശരീരത്തോട് പറ്റി എല്ലുകള്‍ പലയിടത്തും തള്ളി നില്‍ക്കുന്നു..., ആ പഴയ സുന്ദരിക്കുട്ടി ഇനി ഓര്‍മ്മയില്‍ മാത്രമായി അവശേഷിക്കും...,

അവളെ ഇപ്പം ശ്രദ്ധിക്കാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു....,

ഒന്ന്.., മരുന്നു വാങ്ങാന്‍  നിന്ന അവള്‍ കൈയിലെ പണം തികയാതെ വന്നപ്പോള്‍ മരുന്ന് അവിടെ തന്നെ തിരിച്ചേല്‍പ്പിച്ച് കുറച്ചു കഴിഞ്ഞു വന്ന് എടുക്കാമെന്നു പറഞ്ഞു മടങ്ങിയപ്പോള്‍.....,

രണ്ട്.., അവള്‍ എന്റെ സുഹ്യത്തിന്റെ പഴയ കാമുകി  ആയതു കൊണ്ട്.....,

അവളെ പിന്‍ തുടര്‍ന്നു വാര്‍ഡിലെത്തിയതോടെ അവളുടെ അപ്പോഴത്തെ അവസ്ഥ പൂര്‍ണ്ണമായും അവിടുന്ന് മനസ്സിലാക്കാനായി....,

മനസ്സിന് വലിയ സങ്കടം തോന്നി...,
ഒരു ഏക്‌സിഡന്റില്‍ പെട്ട് തലക്ക് പരിക്കേറ്റ് അവളുടെ ഭര്‍ത്താവ് കഴിഞ്ഞ  ഒന്‍പതു മാസമായി ചികില്‍സയിലാണ്....,

ഓര്‍മ്മ ഇടക്കിടെ വരും പോവും പൂര്‍ണ്ണമായും ബെഡ്ഡ് റെസ്റ്റ് തന്നെ ഒന്‍പതു മാസം കൊണ്ട് ഒരുപാട് ലക്ഷങ്ങള്‍ ചിലവായി അവളുടെ കഴുത്തിലെ ഗ്യാരണ്ടിമാലയില്‍ തൂങ്ങികിടക്കുന്ന താലി ഒഴികെ മറ്റെല്ലാം വിറ്റും പണയം വെച്ചും തീര്‍ന്നിരിക്കുന്നു...,

ഭര്‍ത്താവിന്റെ അവസ്ഥയില്‍ എന്തെങ്കിലും ഒരു മാറ്റം സാധ്യമാവണമെങ്കില്‍ ഇനി ഒരു സര്‍ജറി കൂടി നടത്തണം അതിന് എകദേശം രണ്ടു ലക്ഷം രൂപയോളം ചിലവു വരും ഇപ്പോഴത്തെ അവസ്ഥയില്‍ ഭര്‍ത്താവിനെ വിധിക്കു വിട്ടു കൊടുക്കാനെ അവള്‍ക്ക് കഴിയുമായിരുന്നുള്ളൂ....,

കാരണം മരുന്നിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലെക്ക് ഇന്നവള്‍ തഴയപ്പെട്ടിരിക്കുന്നു...,
കടം വാങ്ങാന്‍ ഇനി ഒരിടവും ബാക്കിയില്ല..., പണം ചോദിച്ചാലോ എന്നു പേടിച്ച് ബന്ധുക്കള്‍ പോലും വരവു നിര്‍ത്തി അന്വേഷണം മുഴുവന്‍ ഫോണിലാണ്...,
സംസാരിക്കുന്നതിനു മുന്നേതന്നെ ഫോണ്‍ വെക്കാനുള്ള ധ്യതിയാണ് പലര്‍ക്കും കടം ചോദിച്ചാലോ എന്ന ഭയം....,
പലപ്പോഴും ആഹാരം വാങ്ങാന്‍ പോലും അവള്‍ ബുദ്ധിമുട്ടിയിരുന്നു എന്നു കേട്ടപ്പോള്‍....,
അവളുടെ പരിതാപകരമായ അവസ്ഥ കേട്ട് എനിക്കു തന്നെ വിഷമവും വല്ലാത്ത വേദനയും തോന്നി....,

അവിടെ നിന്നിറങ്ങുമ്പോള്‍ സഹായിക്കാമെന്നേറ്റ് അവളുടെ നമ്പര്‍ സംഘടിപ്പിച്ചാണ് അവിടുന്നിറങ്ങിയത്....,

എല്ലാം അറിഞ്ഞ് അവിടുന്നിറങ്ങുമ്പോള്‍ പഴയ കാര്യങ്ങളാണ് എന്റെ ഓര്‍മ്മയില്‍ വന്നത്....,

വലിയ നര്‍ത്തകിയായിരുന്നു അന്നെ അവള്‍ അവളുടെ ഡാന്‍സ് കണ്ട് ആരാധന മൂത്താണ് എന്റെ സുഹ്യത്തവളെ സ്‌നേഹിച്ചു തുടങ്ങിയത്....,
നാലു വര്‍ഷം നീണ്ട തീവ്രപ്രണയം...,

അവന്‍ അവസാനമായി അവള്‍ക്കു കൊടുത്ത പ്രണയോപഹാരം പോലും ഒരു ചിലങ്കയാണ്.. 

അവന്റെ ജീവന്‍ ചേര്‍ത്തു വെച്ച്  അവളോട് ഒട്ടി ചേര്‍ന്നു കിടക്കാന്‍...' 

എന്നാല്‍ അതൊരു സമ്മാനമാണെന്ന്  ആര്‍ക്കും മനസ്സിലാവുകയും ഇല്ലാ....,

ഒരുതരം ഭ്രാന്തമായ ആവേശമായിരുന്നു അവന് അവളുടെ ഡാന്‍സിനോടും അതിലുപരി അവളോടും...,

പക്ഷെ കാര്യത്തോട് അടുത്തപ്പോള്‍ അവള്‍ പിന്‍ മാറി.., 

ജീവിതം കൂടുതല്‍ സുരക്ഷിതമായി തോന്നും വിധം ജോലിയും സൗന്ദര്യവും ഒരാളില്‍ ചേര്‍ന്നു പുതിയ ആലോചനയായി മുന്നില്‍ വന്നപ്പോള്‍ പഴയതെല്ലാം...,

'ഉടുത്തിരിക്കുന്ന ഡ്രസ്സ് അഴിച്ചു മാറ്റുന്ന..., 
അല്ല....., 
അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ കാലിലണിഞ്ഞ ചിലങ്ക അഴിച്ചു മാറ്റുന്ന ലാഘവത്തോടെ അവന്‍ ഒഴിവാക്കപ്പെട്ടു'.....!

പാലക്കാട്ടെക്ക് അവള്‍ വിവാഹം കഴിച്ചു പോയതോടെ അവളുമായുള്ള എല്ലാ ബന്ധങ്ങളും അറ്റു.....!

കൂറെക്കാലം വിഷമിച്ചു നടന്നെങ്കിലും പിന്നെ അവന്‍ ഗള്‍ഫില്‍ പോയി ഇന്ന് കുടുംബസമ്മേതം അവന്‍ ഗള്‍ഫിലാണ്...!

അവള്‍ വൈകിട്ട് വീട്ടിലെത്തും എന്ന അറിവ് എനിക്ക് ഹോസ്പ്പിറ്റലില്‍ നിന്നെ കിട്ടിയിരുന്നു...., 

അതുകൊണ്ട് അവള്‍ വീട്ടിലെത്തുന്ന സമയം നോക്കിയാണ് ഞാനവളെ വിളിച്ചത് അവള്‍ തന്നെയാണു ഫോണ്‍ എടുത്തത്..,

ആളെ പറഞ്ഞപ്പോള്‍ അവളെന്നെ തിരിച്ചറിയുകയും ചെയ്തു...,
ഇന്നാണ് അവളുടെ വിവരങ്ങള്‍ അറിഞ്ഞതെന്നും
സഹായിക്കാമെന്നും ഞാന്‍ അവളെ പറഞ്ഞു വിശ്വസിപ്പിച്ചപ്പോള്‍ അവളില്‍ വലിയ ആശ്വാസം നിറയുന്നത് ഫോണിലൂടെയും എനിക്കു മനസ്സിലായി....,

പക്ഷെ അതിനായി മറ്റൊരു ഉപാധി ഞാന്‍ മുന്നോട്ടു വെച്ചു....,
അത്...,

ആ പഴയ ചിലങ്ക എനിക്കു തിരിച്ചു വേണമെന്നും അതു കിട്ടിയാല്‍ ഈ നമ്പറിലേക്ക് വിളിക്കണമെന്നും അപ്പോള്‍ പണം തരാമെന്നും ഞാന്‍ പറഞ്ഞു....,

അവള്‍ക്ക് മനസിലായി ഞാനവളോട് അവസരം മുതലെടുത്ത് പകവീട്ടുകയാണെന്നും സുഹ്യത്തിനോടുള്ള നന്ദി പ്രകടിപ്പിക്കുകയാണെന്നും 

അവള്‍ കടുത്ത ഭാഷയില്‍ എന്തൊക്കയോ എന്നെ പറഞ്ഞു..., 

ഒരു പെണ്ണിനോടും ഇങ്ങനെ ഒരവസരത്തില്‍ പകവീട്ടരുതെന്നും ദയ കാണിക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു...,

ഞാന്‍ പറഞ്ഞു രണ്ടു ലക്ഷം രൂപ വിലയുണ്ടായിട്ടൊന്നുമല്ല ആ പഴയ ചിലങ്കക്ക് ഇങ്ങനെ ഒരവസരത്തില്‍ നീയതു എടുത്തു തരും എന്നു ഉറപ്പുള്ളതു കൊണ്ടാ അത് കിട്ടിയെങ്കില്‍ വിളിക്കുക എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു....,

എല്ലാ വഴികളും അടയുമ്പോള്‍ ഏതൊരു അസാധ്യതയേയും ചിലപ്പോള്‍ സാധ്യതയായി കാണേണ്ടി വരും അതു പോലെ അവളും അതിനു തയ്യാറായി...,

അരമണിക്കൂറിനകം എനിക്കവളുടെ ഫോണ്‍ വന്നു തട്ടിന്‍പ്പുറത്തേ പഴയ സാധനങ്ങളെല്ലാം ഇട്ടു വെച്ച ഒരു പെട്ടിയില്‍ നിന്ന് അവളതു കണ്ടെടുത്തു കൊണ്ട്...,

ഞാന്‍ അവളോട് പറഞ്ഞു പറഞ്ഞവാക്കു ഞാന്‍ പാലിച്ചിരിക്കുന്നു ആ ചിലങ്ക തന്നെയാണു നിനക്കു പണം നേടി തരുക..., 

അതുകേട്ട് അവള്‍ക്കൊന്നും മനസ്സിലായില്ല...,

ഞാനവളോട് വിശദ്ധീകരിച്ചു.....,

നിനക്ക് അന്നു തന്ന ചിലങ്കയില്‍ അവന്റെ പത്തു വര്‍ഷത്തെ 
വിയര്‍പ്പും...,
ചോരയും..,
നീരും..,
അദ്ധ്വാനവും...,
സമ്പത്തും...,
സ്‌നേഹവും.., 
വിശ്വാസവും...,
ഒക്കെ അവന്‍ ഒളിപ്പിച്ചു വെച്ചിരുന്നു....,

നീ അവനെ വിട്ടു പോയ ശേഷം അതറിഞ്ഞ ഞാനവനെ അന്നു വഴക്കു പറഞ്ഞിരുന്നു അതു കേട്ട് അവന്‍ പറഞ്ഞു നഷ്ടമായതു അവളെക്കാള്‍ വലിയ നഷ്ടമല്ലായെന്നും..,
മറ്റൊരാളും ഇതറിയരുതെന്നും...,

എനിക്കും അവനും അല്ലാതെ മറ്റാര്‍ക്കും ഇതറിയില്ല...,
ഇപ്പോള്‍ നിനക്കെങ്കിലും ഇത് ഉപകാരപ്പെടട്ടെ...,

അവന്റെ അതു വരെയുള്ള സര്‍വ സമ്പാദ്യവും ഉരുക്കി ചേര്‍ത്തതാണ് ആ ചിലങ്ക...!

നിന്റെ കൈയിലെ ആ ചിലങ്കയുടെ മണികള്‍ 'സ്വര്‍ണ്ണമാണ് 'പതിനഞ്ച് പവനോള്ളം വരും അത് ഇന്നതിന് മൂന്നു ലക്ഷത്തോള്ളം വില വരും അത് വിറ്റ് നിനക്ക് നിന്റെ ആവശ്യങ്ങള്‍ നടത്താം മറ്റാരും അറിയില്ല...,

ഫോണിലൂടെ ഒരു തേങ്ങല്‍ ഞാന്‍ കേട്ടു...,
കൂടെ ചിലങ്കയുടെ മണി ശബ്ദവും അത് ആ ചിലങ്ക അവള്‍ നെഞ്ചോട് ചേര്‍ത്തുപ്പിടിച്ചപ്പോള്‍ ഉണ്ടായതാണെന്നു എനിക്കു മനസിലായി.., ഞാന്‍ ഫോണ്‍ വെച്ചു....!

അതോടെ മൂന്നു കാര്യങ്ങള്‍ ഞാന്‍ ഉറപ്പിച്ചു....
അയാള്‍ ജീവിതത്തിലെക്കു മടങ്ങി വന്നാലും ഇനി ജീവിക്കുന്ന അത്രയും കാലം അയാളുടെ ജീവന്‍ തുടിക്കുന്നതു പോലും അവന്റെ സ്‌നേഹം പറ്റിയാണെന്നും....

നഷ്ടമായ നമ്മുടെ നന്മകളെ കാലം ഓര്‍ത്തു വെക്കും മറ്റുള്ളവര്‍ അതിനെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കും എന്ന ഘട്ടം വരുമ്പോള്‍ ഒരു തിരിയായ് അവര്‍ക്കു മുന്നിലതു തെളിയും.....!

അവള്‍ക്കു അവന്റെ സ്‌നേഹം തിരിച്ചറിയാന്‍ ഇത്രയും നല്ല അവസരം ഇനി ഉണ്ടാവുകയുമില്ലാ....


 

Read more topics: # Short story,# literaure
Pranayathil theertha chilanka short story from blog

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES