നരച്ചമുടിക്ക് പരിഹാരം നെല്ലക്കയും കറിവേപ്പിലയും

Malayalilife
topbanner
 നരച്ചമുടിക്ക് പരിഹാരം നെല്ലക്കയും കറിവേപ്പിലയും

പ്രായമാകുമ്പോള്‍ തികച്ചും സ്വാഭാവികമാണ് നിങ്ങളുടെ മുടി നരക്കുന്നത്. പ്രായമാകുമ്പോള്‍, മുടിയുടെ പിഗ്മെന്റുകള്‍ നഷ്ടപ്പെടാന്‍ തുടങ്ങുകയും ചാര നിറമാവുകയും ക്രമേണ വെളുത്തതായി മാറുകയും ചെയ്യുന്നു. അത് തികച്ചും സാധാരണമാണ്. എന്നാല്‍ ചിലപ്പോള്‍, മുടിയുടെ പിഗ്മെന്റ് നഷ്ടപ്പെടുകയും അകാലത്തില്‍ തന്നെ മുടി വെളുത്തതായി മാറുകയും ചെയ്യും. 20കളിലും 30കളിലും തന്നെ നിങ്ങളുടെ മുടി നരക്കുന്നത് അല്‍പം വിഷമകരമായ കാര്യമാണ്. 

ഇതാ പ്രകൃതിദത്ത പരിഹാരം വിറ്റാമിനുകളുടെ കുറവ്, ജനിതകശാസ്ത്രം, സമ്മര്‍ദ്ദം, പുകവലി, തൈറോയ്ഡ് തകരാറുകള്‍ തുടങ്ങി മുടി നരക്കുന്നതിന് നിരവധി കാരണങ്ങളുമുണ്ടാകാം. എന്നാല്‍, നിങ്ങളുടെ നരച്ച മുടിക്ക് പരിഹാരം കാണാനായി ചില പ്രകൃതിദത്ത വഴികളുണ്ട്. അതിനുള്ള മികച്ച പരിഹാരങ്ങളാണ് നെല്ലിക്കയും കറിവേപ്പിലയും. 

നെല്ലിക്ക നെല്ലിക്കയില്‍ വിറ്റാമിന്‍ സിയും ശക്തമായ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഈ ആന്റി ഓക്‌സിഡന്റുകള്‍ മുടിയിഴകളെ പുനരുജ്ജീവിപ്പിക്കുകയും അതുവഴി വെളുത്ത മുടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നെല്ലിക്കയുടെ ഉപയോഗം മുടിക്ക് മനോഹരമായ തിളക്കവും നല്‍കുന്നു. നെല്ലിക്കയും വെളിച്ചെണ്ണയും ഒരു പാനില്‍ ഒരു കപ്പ് വെളിച്ചെണ്ണ എടുത്ത് അതിലേക്ക് നെല്ലിക്കപ്പൊടി ചേര്‍ക്കുക. ഒരു ടീസ്പൂണ്‍ ഉലുവയും ഇതിലേക്ക് ചേര്‍ക്കുക. എണ്ണ ബ്രൗണ്‍ നിറമാകുന്നത് വരെ ചൂടാക്കുക. ഇത് ചൂടില്‍ നിന്ന് നീക്കി തണുക്കുന്ന വരെ വയ്ക്കുക. ശേഷം ഈ എണ്ണ അരിച്ചെടുത്ത് അല്‍പമെടുത്ത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും മസാജ് ചെയ്യുക. രാത്രി മുഴുവന്‍ ഇത് വച്ചശേഷം പിറ്റേന്ന് രാവിലെ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് നരച്ച മുടിക്ക് പരിഹാരം കാണാന്‍ നിങ്ങളെ സഹായിക്കും.

നെല്ലിക്ക പേസ്റ്റ് അല്‍പം നെല്ലിക്ക ചതച്ചെടുത്ത് അതില്‍ വെള്ളം ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് തലയോട്ടിയില്‍ പുരട്ടി കുറച്ച് സമയം മസാജ് ചെയ്യുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും ഇത് തലയില്‍ വച്ച ശേഷം വെള്ളം ഉപയോഗിച്ച് മുടി നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് നരച്ച മുടിയില്‍ നിന്ന് മോചനം നേടാന്‍ നിങ്ങളെ സഹായിക്കും.

നെല്ലിക്കയും ബദാം ഓയിലും നെല്ലിക്ക നീരും ബദാം ഓയിലും തുല്യ അനുപാതത്തില്‍ മിക്സ് ചെയ്യുക. ഇതിലേക്ക് കുറച്ച് തുള്ളി നാരങ്ങ നീര് ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. തല മസാജ് ചെയ്ത് 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വച്ചശേഷം മുടി നന്നായി കഴുകുക. വെളുത്ത മുടി കുറയ്ക്കാന്‍ ആഴ്ചയില്‍ 2-3 തവണ ഈ പ്രതിവിധി ആവര്‍ത്തിക്കുക.

നെല്ലിക്കയും നാരങ്ങാനീരും ഓരോ ടീസ്പൂണ്‍ നെല്ലിക്ക പള്‍പ്പും നാരങ്ങാനീരും യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്ത് 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഉണങ്ങാന്‍ വിടുക. ശേഷം മുടി നന്നായി വെള്ളത്തില്‍ കഴുകുക.

കറിവേപ്പില വെളുത്ത മുടി കുറയ്ക്കാനുള്ള മികച്ച പരിഹാരമാണ് കറിവേപ്പില. കറിവേപ്പിലയില്‍ ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ എ, ബി, സി, ഇ എന്നിവയും ചെമ്പ്, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. കറിവേപ്പില നമ്മുടെ മുടിയിഴകളെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നരച്ച മുടിക്ക് പരിഹാരമായി കറിവേപ്പില എങ്ങനെ ഉപയോഗിക്കണമെന്ന് നമുക്ക് നോക്കാം.

കറിവേപ്പിലയും വെളിച്ചെണ്ണയും അര കപ്പ് വെളിച്ചെണ്ണയില്‍ ഒരു പിടി കറിവേപ്പില ചേര്‍ക്കുക. കറിവേപ്പില കറുപ്പ് നിറം ആകുന്നത് വരെ തിളപ്പിക്കുക. ഇത് ആയിക്കഴിഞ്ഞാല്‍ തീയില്‍ നിന്ന് തണുക്കാന്‍ വച്ച് എണ്ണ അരിച്ചെടുത്ത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് 15 മിനിറ്റ് മസാജ് ചെയ്ത് മറ്റൊരു 30 മിനിറ്റ് നേരം കൂടി വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക. സ്വാഭാവികമായ രീതിയില്‍ നരച്ച മുടി കുറയ്ക്കാന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പ്രതിവിധി ആവര്‍ത്തിക്കുക.

കറിവേപ്പിലയും കുരുമുളക് പൊടിയും ഒരു കപ്പ് വെളിച്ചെണ്ണ എടുത്ത് ഇതിലേക്ക് ഒരു പിടി കറിവേപ്പില ചേര്‍ക്കുക. ഒരു നുള്ള് കുരുമുളകുപൊടി, ഒരു പിടി തുളസിയില, രണ്ട് ടീസ്പൂണ്‍ നെല്ലിക്കപ്പൊടി എന്നിവ ഇതിലേക്ക് ചേര്‍ക്കുക. 20-30 മിനിറ്റ് ചൂടാക്കിയ ശേഷം ചൂടില്‍ നിന്ന് നീക്കം ചെയ്യുക. ഇത് തണുത്തുകഴിഞ്ഞ് എണ്ണ അരിച്ചെടുക്കുക. നിങ്ങളുടെ മുടിയും തലയോട്ടിയും ഈ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക, തുടര്‍ന്ന് 2-3 മണിക്കൂര്‍ ഉണങ്ങാന്‍ വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ നരച്ച മുടി കറുപ്പിക്കാന്‍ സഹായിക്കും.

കറിവേപ്പിലയും തൈരും ഒരു പിടി കറിവേപ്പില എടുത്ത് നന്നായി അരച്ച് പേസ്റ്റ് പോലെയാക്കുക. ഇതിലേക്ക് അര കപ്പ് തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് തലയിലെ നരച്ച മുടി പ്രശ്നം അവസാനിപ്പിക്കാന്‍ സാധിക്കും.

Read more topics: # മുടി
white hair naturally

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES