Latest News

ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കുമ്പോള്‍

Malayalilife
topbanner
 ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കുമ്പോള്‍

ല്ലു തേയ്ക്കുന്നത് കേരളീയര്‍ക്ക് ദിനചര്യയുടെ ഭാഗമായി മാറിയിരിക്കുകയാണ്. കാലത്ത് എഴുന്നേറ്റ് പല്ലു തേയ്ക്കാത്ത മലയാളികള്‍ ഇല്ല എന്നു തന്നെ പറയാം. ദന്തസംരക്ഷണത്തിനുള്ള ശ്രദ്ധക്കുറവും ആവശ്യമായ അറിവ് ഇല്ലാത്തതുമാണ് ദന്തരോഗങ്ങള്‍ കൂടിവരുന്നതിനു കാരണം.

ടൂത്ത് ബ്രഷ് നിത്യോപയോഗ സാധനങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഉപകരണമാണ്. ഏതു തരത്തിലുള്ള ബ്രഷാണ് ഉപയോഗിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. നിറവും രൂപവും പരസ്യവുമാണ് ബ്രഷ് തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി നാം എടുക്കുന്നത്.
സോഫ്റ്റ് ബ്രിസ്സില്‍സ്സുള്ളതാണ് മോണയ്ക്കും പല്ലുകള്‍ക്കും നല്ലത്
ബ്രഷിന്റെ തലഭാഗം വായ്ക്കുള്ളിലെ അവസാനത്തെ പല്ലില്‍ വരെ എത്തുന്ന തരത്തില്‍ ഉള്ളത് ആയിരിക്കണം.
പരമാവധി മൂന്നുമാസത്തില്‍ കൂടുതല്‍ ഒരു ബ്രഷ് ഉപയോഗിക്കാതിരിക്കുക. 

കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ പാരിതോഷികമായി ബ്രഷു നല്‍കുന്നത് ബ്രഷിംഗ് ശീലം വളര്‍ത്തുവാന്‍ സഹായിക്കും. 
കൂടുതല്‍ ടൂത്ത് പേസ്റ്റ് ബ്രഷില്‍ തേച്ച് പല്ലു തേക്കുന്നത് പെട്ടെന്ന് വായ്ക്കുള്ളില്‍ പത നിറയുന്നതിനാല്‍ കൂടുതല്‍ പ്രാവശ്യം തുപ്പേണ്ടതായി വരുന്നു. ഇത് ബ്രഷിംഗ് സമയം കുറയ്ക്കുവാന്‍ കാരണമാകും. ആവശ്യത്തിന് വളരെ കുറച്ചുമാത്രം പേസ്റ്റ് ഉപയോഗിക്കുക.
ബ്രഷ് ചെയ്യുന്നതിനു മുന്‍പോ ബ്രഷില്‍ പേസ്റ്റ് എടുക്കുന്നിനു മുന്‍പോ അമിതമായി ബ്രഷു നനയ്ക്കാതിരിക്കുക. ഇങ്ങനെ ചെയ്താല്‍ ഇത് ബ്രിസ്സില്‍സിന്റെ കാര്യക്ഷമത കുറയ്ക്കുകയും പ്ലാക്കിനെ നീക്കം ചെയ്യുന്നതിന് തടസ്സമാകുകയും ചെയ്യും. 

വിവരങ്ങള്‍ ഡോ. വിനോദ് മാത്യു മുളമൂട്ടില്‍
(അസിസ്റ്റന്റ് പ്രഫസര്‍, പുഷ്പഗിരി കോളജ് ഓഫ് ദന്തല്‍ സയന്‍സസ്, തിരുവല്ല)

Read more topics: # when-change-our-toothbrush
when-change-our-toothbrush

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES